മോട്ടറോള മോട്ടോ ജി 9 ഇന്ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, വിൽപ്പന, സവിശേഷതകൾ
മോട്ടറോള പുതിയ മോട്ടോ ജി 9 സ്മാർട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. കമ്പനി ഈ ഡിവൈസിനെ കുറിച്ച് കാര്യങ്ങൾ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇ-കൊമേഴ്‌സ് പങ്കാളിയായ ഫ്ലിപ്കാർട്ട് കഴിഞ്ഞയാഴ്ച അതിന്റെ ലിസ്റ്റിംഗ് യുആർഎലിൽ മോട്ടോ ജി 9 നെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി മോട്ടോ ജി 9 നൊപ്പം മോട്ടോ ഇ 7 പ്ലസ് സ്മാർട്ട്‌ഫോണും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ഫോൺ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ പറഞ്ഞു.

മോട്ടോ ഇ 7 പ്ലസ്, മോട്ടോ ജി 9: ചോർന്ന സവിശേഷതകൾ
4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസറാണ് മോട്ടോ ഇ 7 പ്ലസിന് കരുത്തേകുന്നതെന്ന് മുമ്പത്തെ ചോർച്ച വെളിപ്പെടുത്തി. 10 വാട്ട് ചാർജിംഗിനുള്ള പിന്തുണയോടെ 5,000 mAh ശേഷിയുള്ള ഒരു വലിയ ബാറ്ററിയും ഈ സ്മാർട്ഫോണിൽ വരുന്നു. അതേസമയം, കുറഞ്ഞ വെളിച്ചത്തിൽ മികച്ച ഫോട്ടോകൾ പകർത്തുന്നതിനായി പിന്നിലുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ നൈറ്റ് വിഷൻ സവിശേഷത നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC
മോട്ടോ ജി 9 സ്മാർട്ട്‌ഫോണിനെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. എന്നിരുന്നാലും, മോട്ടോ ജി 8 പ്ലസിന്റെ പിൻഗാമിയ്ക്ക് എഫ്‌സിസി, ഇഇസി, ടിയുവി റൈൻലാൻഡ് തുടങ്ങി നിരവധി സർട്ടിഫിക്കേഷനുകൾ ലഭിച്ചു. ഈ സ്മാർട്ട്‌ഫോണിന് 4,700 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, സർട്ടിഫിക്കേഷൻ അനുസരിച്ച് 30W ഫാസ്റ്റ് ചാർജിംഗ് സിസ്റ്റം പിന്തുണയുണ്ട്. മോട്ടോ ജി 9 ഏത് പ്രോസസ്സർ ഉപയോഗിക്കുമെന്ന കാര്യം വ്യക്തമല്ല.

പക്ഷേ ഫ്ലിപ്പ്കാർട്ട് ക്വാൽകോം പ്രോസസറിനെക്കുറിച്ച് പരാമർശിക്കുന്നു. കൂടാതെ, 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ 4 ജിബി റാം വേരിയന്റെങ്കിലും പ്രതീക്ഷിക്കാം. റെൻഡർ അനുസരിച്ച്, കുറഞ്ഞത് മോട്ടോ ഇ 7 പ്ലസ് സ്മാർട്ട്‌ഫോൺ നീല, ഓറഞ്ച് നിറങ്ങളിൽ ലഭ്യമാകും. മോട്ടോ ജി 9 ബ്ലൂ, ബ്രോൺസ് തുടങ്ങിയ നിറങ്ങളിൽ വരുന്നു. ഫ്ലിപ്കാർട്ട് പേജിൽ ഒരു വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചിന്റെ സാന്നിധ്യവും അൽപ്പം കട്ടിയുള്ള ചിന്നും വരുന്ന ഈ സ്മാർട്ഫോണിൻറെ ഒരു രൂപരേഖ ദൃശ്യമായി. മറ്റ് ബെസലുകൾ നേർത്തതായി കാണപ്പെടുന്നു.


Click it and Unblock the Notifications








