മോട്ടോ ജി-ക്കു പിന്നാലെ മോട്ടോ X-ഉം ഇന്ത്യയിലേക്ക്

Posted By:

ഗൂഗിളില്‍ നിന്ന് ലെനോവൊ ഏറ്റെടുത്തുവെങ്കിലും മോട്ടറോള മൊബിലിറ്റി അവരുടെ ബിസിനസ് കുടുതല്‍ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മോട്ടോ X സ്മാര്‍ട്‌ഫോണ്‍ താമസിയാതെ ഇന്തയില്‍ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ അമേരിക്കന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍.

മോട്ടോ ജി-ക്കു പിന്നാലെ മോട്ടോ X-ഉം ഇന്ത്യയിലേക്ക്

അടുത്തിടെ ലോഞ്ച് ചെയ്ത മോട്ടോ ജി ഇന്ത്യയില്‍ മികച്ച വില്‍പന നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് മോട്ടോ X ഉം എത്തുന്നത്. ഏതാനു േആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെ ലോഞ്ചിംഗ് ഉണ്ടാകുമെന്നാണ് അറിയുന്നത്.
മോട്ടോ X-ന്റെ ലോഞ്ചിംഗ് സംബന്ധിച്ചുള്ള ഗിസ്‌ബോട്ടിന്റെ ട്വീറ്റിനു മറുപടിയായി മോട്ടറോളയുടെ പ്രിതിനിധിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

@Motorola Any updates on Moto X India launch? #MWC14 #MotoMWC
— GizBot (@gizbotcom) February 25, 2014

Q: When will see Moto X in Aisa A: In next few weeks Moto X will launch in India and Australia #MotoMWC
— Motorola Mobility (@Motorola) February 25, 2014

4.7 ഇഞ്ച് HD AMOLED ഡിസ്‌പ്ലെ, 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി, 10 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 2200 mAh ബാറ്ററി എന്നിവയാണ് മോട്ടോ X-ന്റെ പ്രത്യേകതകള്‍.

മോട്ടോ X-ന്റെ ഇന്ത്യന്‍ ലോഞ്ചിനു പുറമെ ഈ വര്‍ഷം അവസാനത്തോടെ മോട്ടോ X-ന്റെ അടുത്ത ജനറേഷന്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനും പദ്ധതിയുണ്ടെന്ന് മോട്ടറോള അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഈ വര്‍ഷം തന്നെ സ്മാര്‍ട്‌വാച്ച് പുറത്തിറക്കാനും ആലോചിക്കുന്നതായി കമ്പനി അറിയിച്ചു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot