മോട്ടറോള മോട്ടോ X-- ന് ഫ് ളിപ്കാര്‍ട്ടില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍...

Posted By:

മോട്ടറോള മോട്ടോ X പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടിലുടെ വില്‍പന ആരംഭിച്ചുകഴിഞ്ഞു. 23,999 രൂപയാണ് ലോഞ്ച് ചെയ്യുമ്പോള്‍ ഫോണിന്റെ വില. എന്നാല്‍ ഇപ്പോള്‍ പരിമിത കാലത്തേക്കു മാത്രമായി ഫ് ളിപ്കാര്‍ട്ട് മോട്ടോ X--ന് എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രഖ്യാപിച്ചു. ഇതോടെ 19,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാന്‍ കഴിയും.

4000 രൂപവരെയാണ് മോട്ടോ X-ന് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ലാഭിക്കാന്‍ കഴിയുക. എത്രകാലത്തേക്കാണ്ഓഫര്‍ എന്നു വ്യക്തമല്ല. മോട്ടോ X-ന്റെ വുഡ്ബാക് പാനല്‍ ഫോണും ഇത്തരത്തില്‍ വാങ്ങാന്‍ സാധിക്കും. 21,999 രൂപയാണ് ഈ മോഡലിന് ഡിസ്‌കൗണ്ടിനു ശേഷമുള്ള വില.

മോട്ടറോള മോട്ടോ X-- ന് ഫ് ളിപ്കാര്‍ട്ടില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍...

മോട്ടോ X-ന്റെ പ്രത്യേകതകള്‍ നോക്കാം

4.7 ഇഞ്ച് AMOLED ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ HD റെസല്യൂഷന്‍, 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 10 എം.പി. പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് മോട്ടോ X-ന്റെ സാങ്കേതികമായ ഗുണങ്ങള്‍. കൂടാതെ 50 ജി.ബി. സൗജന്യ ഗൂഗിള്‍ ഡ്രൈവ് സ്‌റ്റോറേജും നല്‍കുന്നുണ്ട്.

ജി.പി.ആര്‍.എസ്, EDGE, വൈ-ഫൈ, യു.എസ്.ബി, NFC തുടങ്ങി നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ട്. 2200 mAh ബാറ്ററി 2 ജിയില്‍ 13 മണിക്കൂര്‍ സംസാരസമയം വാഗ്ദാനം ചെയ്യുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot