Home
Mobile

വലിയ സ്‌ക്രീനുമായി മോട്ടറോള മോട്ടോ എക്‌സ്ടി535 ഫോണ്‍

By Shabnam Aarif
വലിയ സ്‌ക്രീനുമായി മോട്ടറോള മോട്ടോ എക്‌സ്ടി535 ഫോണ്‍

മോട്ടറോള ഈയിടെ പുറത്തിറങ്ങാനിരിക്കുന്ന ഉല്‍പന്നമാണ് മോട്ടോ എക്‌സ്ടി535 ഹാന്‍ഡ്‌സെറ്റ്.  കാഴ്ചയില്‍ മോട്ടറോള ഡിഫൈ മിനിയുമായി സാമ്യമുണ്ടെങ്കിലും, വലിപ്പം കൂടുതലാണ് ഈ പുതിയ ഫോണിന്.  വളരെ ഒതുക്കമുള്ള ഡിസൈനുള്ള ഇത് ഒരു പരുക്കന്‍ ഫോണ്‍ ആണ്.  ഇതിന്റെ ഫീച്ചറുകളും വളരെ ആകര്‍ഷണീയമാണ്.

ഫീച്ചറുകള്‍:

  • 800 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം പ്രോസസ്സര്‍

  • ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റം

  • 4.5 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍

  • 480 x 854 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • എല്‍ഇഡി ഫ്ലാഷ് സപ്പോര്‍ട്ട്

  • വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം

  • 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • വിവിധ ഓഡിയോ, വീഡിയോ ഫയല്‍ ഫോര്‍ാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മീഡിയ പ്ലെയര്‍

  • സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍

  • 512 എംബി റാം

  • മൈക്രോഎസ്ഡി, ട്രാന്‍സ്ഫഌഷ്... കാര്‍ഡ് സ്ലോട്ട്

  • മെമ്മറി ഉയര്‍ത്താം

  • വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍

  • ജിപിഎസ് സപ്പോര്‍ട്ട്

  • വാപ് സപ്പോര്‍ട്ട്

  • യുഎസ്ബി പോര്‍ട്ട്

  • 115 എംഎം നീളം, 58 എംഎം വീതി, 11.9 എംഎം കട്ടി

  • 109 ഗ്രാം ഭാരം
വളരെ ലളിതവും ഒകുക്കവുമുള്‌ലതാണ് ഈ പുതിയ മോട്ടറോള ഹാന്‍ഡ്‌സെറ്റിന്റെ ഡിസൈന്‍.  അതിനാല്‍ കൈയില്‍ പിടിച്ചും കൊണ്ടു നടക്കുക വളരെ എളുപ്പമാണ്.  വിവിധ ജിഎസ്എം, യുഎംടിഎസ് ഫ്രീക്വന്‍സികള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ജിഎസ്എം ഫോണ്‍ ആണിത്.

താരതമ്യേന വലിയ ഡിസിപ്ലേയാണ് ഈ ഹാന്‍ഡ്‌സെറ്റിനുള്ളത്.  മള്‍ട്ടി ടച്ച് സംവിധാനമുള്ളതാണ് ഈ സ്‌ക്രീന്‍.  ക്വാല്‍കോം പ്രോസസ്സര്‍, 512 എംബി റാം എന്നിവയുടെ ശക്തമായ സപ്പോര്‍ട്ട് ഉണ്ട് ഈ മൊബൈലിന്.

ആവശ്യത്തിന് മെമ്മറിയുള്ള ഈ ഫോണിന്റെ മെമ്മറി ഉയര്‍ത്തണമെങ്കില്‍ മെമ്മറി കാര്‍ഡ് സ്ലോട്ട് സംവിധാനവും ഈ ഹാന്‍ഡ്‌സെറ്റില്‍ ഒരുക്കിയിരിക്കുന്നു.  യുഎസ്ബി പോര്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് എന്നിങ്ങനെ വ്യത്യസ്തമായ കണക്റ്റിവിറ്റി സംവിധാനങ്ങളുള്ളതിനാല്‍ ഡാറ്റ ഷെയറിംഗ് വളരെ എളുപ്പത്തില്‍ നടക്കും.

ഫെബ്രുവരി ആദ്യത്തോടെ വിപണിയില്‍ ലഭ്യമാകും ഈ പുതിയ ഹാന്‍ഡ്‌സെറ്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  മോട്ടറോള മോട്ടോ എക്‌സ്ടി535 ഫോണിന്റെ വില ഇതുവരെ അറിവായിട്ടില്ല.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X