മോട്ടറോള മോട്ടോ Z പ്ലെ ഫോണിന് ആൻഡ്രോയിഡ് ന്യുഗറ്റ് ഉടൻ ലഭിക്കുന്നു
മോട്ടറോള മോട്ടോ Z പ്ലെ ഫോണിന് ന്യുഗറ്റ് അപ്ഡേറ്റ് ഉപ്ടൺ ലഭിക്കും. ന്യുഗറ്റ് ഇൻസ്റ്റാൾ ചെയ്ത ഫോൺ വൈഫൈ അലയൻസ് സാക്ഷ്യപ്പെടുത്തി.
മോട്ടറോള മോട്ടോ Z പ്ലെ ഫോണിന് ന്യുഗറ്റ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭിക്കുന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

നേരത്തെ മോട്ടറോള മോട്ടോ X പ്ലെ ഫോൺ ജിഎഫ്എക്സ് ബെഞ്ച്മാർക് ലിസ്റ്റിൽ ആൻഡ്രോയിഡ് 7.1.1 ന്യുഗറ്റ് അപ്‌ഡേറ്റിൽ ഉപേയാഗിക്കുന്നതായി കണ്ടിരുന്നു.
XT1635-02 എന്ന മോഡൽ ആൻഡ്രോയിഡ് 7.0 അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്ന വാർത്ത ജിഎസ്എം അരീന പുറത്തു വിട്ടിരുന്നു. ഈ ഫോൺ വൈഫൈ അലയൻസ് (ഡബ്ല്യൂഎഫ്എ) വഴി വൈഫൈ സർട്ടിഫിക്കേഷൻ കഴിഞ്ഞതായും റിപ്പോർട്ടുകൾ വന്നു

അപ്ഡേറ്റ് എന്ന് ലഭിക്കുമെന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ ഇത് വരെ വന്നിട്ടില്ല. ആവശ്യമുള്ള സെർട്ടിഫിക്കേഷനുകൾ ലഭിച്ചു തുടങ്ങിയതിനാൽ അപ്ഡേറ്റ് ഉടൻ ലഭിക്കുമെന്ന് നമുക്ക് കരുതാം.
മോട്ടോ ജി4, ജി4 പ്ലസ്, മോട്ടോ Z, മോട്ടോ Z ഫോഴ്സ് എന്നിവയ്ക്ക് നേരത്തെ തന്നെ ന്യുഗറ്റ് അപ്ഡേറ്റ് ലഭിച്ചിരുന്നു.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്


Click it and Unblock the Notifications








