13 മെഗാപിക്‌സല്‍ ക്യാമറയുമായി ഒരു മോട്ടറോള സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

Posted By:

13 മെഗാപിക്‌സല്‍ ക്യാമറയുമായി ഒരു മോട്ടറോള സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

മോട്ടറോള ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി പുറത്തിറങ്ങാനൊരുങ്ങുന്നു.  മോട്ടറോള റസറിന്റെ പുതിയ വേര്‍ഷന്‍ എന്നു പറയപ്പെടുന്ന എംടി917 ആണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍.  ലഭ്യമായ ചിത്രങ്ങളില്‍ നിന്നും കാഴ്ചയില്‍ തന്നെ ആരെയും  വീഴ്ത്തുന്ന തരത്തിലാണ് ഈ ഹാന്‍ഡ്‌സെറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നു കാണാം.

1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ പ്രോസസ്സര്‍, 1 ജിബി റാം എന്നീ ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ടുള്ള ഈ മോട്ടറോള ഫോണ്‍ ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  വേഗത്തിലുള്ള 3ജി കണക്റ്റിവിറ്റിയും ഇതിനുണ്ട്.

ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ മോട്ടറോള ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡില്‍ നിന്നും ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യും എന്നു റിപ്പോര്‍ട്ടുകളുണ്ട്.

മികച്ച റെസൊലൂഷനുള്ള 4.5 ഇഞ്ച് ആണ് ഈ മോട്ടറോള സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീന്‍.  ഇതിന്റെ ക്യാമറയെ കുറിച്ചു കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും.  കാരണം 13 മെഗാപിക്‌സലാണ് ഇതിന്റെ പ്രൈമറി ക്യാമറ.  ഇനിയിപ്പോ വേറൊരു ക്യാമറ കൂടി വാങ്ങേണ്ട ആവശ്യമേയില്ല!

മോട്ടറോളയുടെ വെബ്‌ടോപ്പ് ആപ്ലിക്കേഷന്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും.  ഈ ആപ്ലിക്കേഷന്‍ വഴി ഈ സ്മാര്‍ട്ട്‌ഫോണിനെ ഒരു എക്‌സ്‌റ്റേണല്‍ മോണിറ്ററുമായി ബന്ധിപ്പിക്കാന്‍ സാധിക്കു ന്നു.  അതു വഴി ഫുള്‍ സ്‌ക്രീന്‍ ബ്രൗസിംഗ് സാധ്യമാകുന്നു.

മികച്ച ബാറ്ററി ബാക്ക്അപ്പുള്ള ഈ ഹാന്‍ഡ്‌സെറ്റില്‍ വ്യത്യസ്തമായ നിരവധി ആപ്ലിക്കേഷനുകള്‍ ഉണ്ട്.  കാഴ്ചയില്‍ ആകര്‍ഷണീയമാണ് എന്നതിന് പുറമെ ഒരു കരുത്തന്‍ ഫോണ്‍ കൂയിയാണ് ഇത്.  പരുക്കന്‍ ഉപയോഗത്തിലും വളരെ കാലം നിലനില്‍ക്കും എന്നതാണ് ഇതിന്റെ ഡിസൈനിംഗിന്റെ പ്രത്യേകത.

കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് ഉപയോഗപ്പെടുത്തി ഇതിന്റെ സ്‌ക്രീന്‍ സ്‌ക്രാച്ച് റെസിസ്റ്റന്റ് ആക്കിയിരിക്കുന്നു.  2011 ഡിസംബറില്‍ ചൈനയിലാണ് മോട്ടറോള എംടി917 സ്മാര്‍ട്ട്‌ഫോണ്‍ ആദ്യം ലോഞ്ച് ചെയ്യപ്പെടുക.  ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു അന്താരാഷ്ട്ര വിപണികളിലേക്ക് വഴിയെ ഇവ അവതരിക്കപ്പെടും.  ഇതിന്റെ വില ിതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot