മോട്ടറോള ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ്

Posted By:

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.4 അപഡേറ്റ് ഏതാനും ദിവസം മുമ്പാണ് ഗൂഗിളിന്റെ നെക്‌സസ് ഉപകരണങ്ങള്‍ക്ക് ലഭ്യമാക്കിയത്. അതിനു പിന്നാലെ ഇപ്പോള്‍ മോട്ടറോളയും അവരുടെ ഫോണുകള്‍ക്ക് ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിന്റെ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചു.

മോട്ടറോള ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ്

മോട്ടറോളയുടെ മോട്ടോ G, മോട്ടോ X, മോട്ടോ E സ്മാര്‍ട്‌ഫോണുള്‍ക്കാണ് അപ്‌ഡേറ്റ് ലഭ്യമാവുക. കഴിഞ്ഞ മാസം യു.എസില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.3 അപ്‌ഡേറ്റ് ലഭ്യമാക്കിയിരുന്നെങ്കിലും ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ ആ കുറവ് പരിഹരിക്കാനാണ് പുതിയ അപ്‌ഡേറ്റ് തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ നല്‍കിയിരിക്കുന്നത്.

കിറ്റ്കാറ്റ് 4.4.3യിലുള്ള എല്ലാ ഫീച്ചറുകള്‍ക്കും പുറമെ യൂസര്‍ ഇന്റര്‍ഫേസിലും ഡയലറിലും ചെറിയ രീതിയിലുള്ള മാറ്റം പുതിയ അപ്‌ഡേറ്റിലുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot