ഒന്ന് വാങ്ങിയാൽ മറ്റൊന്ന് തികച്ചും സൗജന്യം; ഓഫറുമായി മോട്ടോറോള റേസർ

|

മോട്ടോറോളയുടെ ആദ്യത്തെ ഫോൾഡബിൾ ഫോൺ മോട്ടോറോള റേസർ 2019 ഒടുവില്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നു. പ്രമുഖ ഇ-കോമേഴ്‌സ് വെബ്‌സൈറ്റായ ഫോണിനായുള്ള പ്രീ-ഓര്‍ഡര്‍ ഇപ്പോൾ ആരംഭിച്ചു. മെയ് എട്ട് മുതല്‍ ഈ ഫോൾഡബിൾ ഫോണിന്റെ വില്‍പന ആരംഭിക്കും. ഈ ഫോൺ ഒലെഡ് ഡിസ്‌പ്ലേയും നോട്ടിഫിക്കേഷനുകൾ നോക്കാനും സെൽഫികളെടുക്കാനുമായി സെക്കണ്ടറി ഡിസ്‌പ്ലേയുമാണ് വരുന്നത്. മാര്‍ച്ച് 16 നാണ് മോട്ടോറോള റേസര്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും എന്ന് പ്രഖ്യാപിച്ചത്. മാര്‍ച്ച് അവസാനത്തോടെ തന്നെ ഫോണ്‍ വില്‍പന ആരംഭിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് മൂലം മാറ്റിവയ്ക്കുകയായിരുന്നു.

മോട്ടോറോള

മോട്ടോറോള രാജ്യത്ത് വിറ്റ ഏറ്റവും വിലയേറിയ സ്മാർട്ട്‌ഫോണാണിത്. ഇന്ത്യയിൽ 1,24,999 രൂപയാണ് മോട്ടോറോള റേസർ ഫോണിന്റെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമേ മോട്ടോറോള പുറത്തിറക്കിയിട്ടുള്ളൂ. നോയ്‌ർ ബ്ലാക്ക് കളർ ഓപ്‌ഷനിലാണ് ഫോൺ ലഭിക്കുക. ഫ്ലിപ്കാർട്ടിലൂടെയും ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ഫോൺ വാങ്ങാനാവും. കഴിഞ്ഞ വർഷം നവംബറിൽ യുഎസിൽ ഇറങ്ങിയ ഫോണിന് 1,499.99 ഡോളർ (ഏകദേശം 1,11,300 ഇന്ത്യൻ രൂപ) ആയിരുന്നു അവിടെ ലോഞ്ച് വില.

റേസർ ഫോണുകൾ

ഇപ്പോൾ നിങ്ങൾക്ക് ഒരു ഫോണിന്റെ വിലയ്ക്ക് രണ്ട് റേസർ ഫോണുകൾ സ്വന്തമാക്കാവുന്നതാണ്. ഒരു ഫോണിന്റെ മാത്രം നിരക്ക് ഈടാക്കും. അതിനാൽ, നിങ്ങൾക്ക് കൂടുതൽ ചിലവ് കൂടാതെ രണ്ടാമത്തെ റേസർ ലഭിക്കും. ഇത് വളരെ മികച്ച ഓഫറാണെങ്കിലും എല്ലാ വിപണികളിലും ഈ ഒരു ഫോൺ വാങ്ങിയാൽ മറ്റൊരു ഫോൺ സൗജന്യമായി ലഭിക്കുന്ന ഓഫർ ലഭിക്കില്ല. നിലവിൽ യുഎസിൽ മാത്രമാണ് ഈ ഓഫർ ഇപ്പോഴുള്ളത്. വെറൈസൺ നെറ്റ്‌വർക്കിലെ ഉപയോക്താക്കൾക്ക് മാത്രമേ ഓഫർ ബാധകമാകൂ. ഡീൽ മെയ് 10 വരെയാണ് ഇത് ലഭിക്കുക. നിലവിലുള്ള സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ ഈ ഓഫർ ലഭിക്കും.

 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്

4G LTE, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.0, GPS/ A-GPS, USB ടൈപ്പ്-സി തുടങ്ങിയ കണക്ടിവിറ്റി ഓപ്‌ഷനുകളാണ് ഫോണിലുള്ളത്. ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും മോട്ടോറോള റേസർ ഫോണിലുണ്ട്. ഹെഡ്‌ഫോണ്‍ ജാക്ക് നൽകിയിട്ടില്ല. എന്നാല്‍ ഫോണിന് താഴെയായി വലിയ സ്പീക്കര്‍ സ്ഥാപിച്ചിട്ടുണ്ട്. 2510mAh ബാറ്ററിയാണ് ഫോണിനുള്ളത്. കുറഞ്ഞ ശേഷിയുള്ള ബാറ്ററിയാണെങ്കിലും 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ഫോണിനുണ്ട്.

സ്നാപ്ഡ്രാഗൺ 710 SoC പ്രൊസസർ

6 ജിബി റാമുമായി ചേർന്നുള്ള ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 710 SoC പ്രൊസസറാണ് ഹാൻഡ്‌സെറ്റിലുള്ളത്. പ്രധാന ഡിസ്‌പ്ലേയ്ക്ക് ഫ്‌ളെക്‌സ് വ്യൂ ഡിസ്‌പ്ലേ എന്നാണ് മോട്ടോറോള നൽകിയിരിക്കുന്ന പേര്. നീളത്തിലുള്ള ഫോണ്‍ തുല്യമായി മടക്കുന്ന രീതിയില്‍ ക്ലാംഷെല്‍ ഫോള്‍ഡിങ് ആണ് ഇതിനുള്ളത്. ലോഞ്ചിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഏതാനും ഓഫറുകളും കമ്പനി നൽകുന്നുണ്ട്. സിറ്റി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മോട്ടോറോള റേസർ വാങ്ങിക്കുന്നവർക്ക് ക്യാഷ്ബാക്ക്. മോട്ടോ കെയർ ആക്സിഡന്റ് ഡാമേജ് പ്രൊട്ടക്ഷൻ പ്ലാൻ എടുക്കുമ്പോൾ ഡിസ്‌കൗണ്ടും ലഭിക്കും.

Best Mobiles in India

English summary
The Motorola Razr packs a Snapdragon 710 mid-range processor, 6GB of RAM, 128GB of storage, a 2,510mAh battery, and a 6.2-inch foldable plastic OLED screen. Motorola’s device also features a 2.7-inch OLED screen on the outside for notifications and the like. Otherwise, you can also expect a single 16MP rear-facing camera and a 5MP selfie camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X