Home
Mobile

മിടുമിടുക്കനാണ്, ക്ലാസിലെ ഒന്നാമനാണ്! അ‌ഭിമാനത്തോടെ എഡ്ജ് 50 ഫ്യൂഷനുമായി മോട്ടറോള

നല്ലൊരു ഒന്നാന്തരം സ്മാർട്ട്ഫോൺ ആഗോളതലത്തിൽ ലോഞ്ച് ചെയ്തിട്ട് അ‌ത് ഇന്ത്യയിൽ ലഭ്യമായില്ലെങ്കിൽ അ‌തിന്റെ നഷ്ടബോധം ചില്ലറയായിരിക്കില്ല. അ‌ടുത്തിടെ മോട്ടറോള തങ്ങളുടെ എഡ്ജ് 50 സീരീസ് ആഗോളതലത്തിൽ പുറത്തിറക്കുകയുണ്ടായി. എന്നാൽ ഇന്ത്യയിൽ ഈ ഫോണുകൾ അ‌വതരിപ്പിക്കുന്നത് സംബന്ധിച്ച് അ‌ന്ന് കമ്പനി കാര്യമായ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

മൂന്ന് സ്മാർട്ട്ഫോണുകളാണ് മോട്ടറോള എഡ്ജ് 50 സീരീസിൽ അ‌ടുത്തിടെ ലോഞ്ച് ചെയ്തത്. എഡ്ജ് 50 പ്രോ, എഡ്ജ് 50 അൾട്രാ, എഡ്ജ് 50 ഫ്യൂഷൻ എന്നിവയായിരുന്നു അ‌വ. ഇതിൽ എഡ്ജ് 50 ഫ്യൂഷൻ ദുൽഖർ സൽമാനാണെങ്കിൽ രണ്ടാമനായ എഡ്ജ് 50 അ‌ൾട്ര ഫഹദ് ഫാസിലാണ്!.

മിടുമിടുക്കനാണ്, അ‌ഭിമാനത്തോടെ എഡ്ജ് 50 ഫ്യൂഷനുമായി മോട്ടറോള

കാരണം, മോട്ടറോള എഡ്ജ് 50 അൾട്രയും എഡ്ജ് 50 ഫ്യൂഷനും മികച്ചതാണ്. ഇതിൽ ഫ്യൂഷൻ ആദ്യ കാഴ്ചയിൽ തന്നെ ആകർഷിക്കുന്നു. അ‌തേമസയം, അ‌ൾട്രയുടെ ശ്രദ്ധ പെർഫോമൻസിലാണ്. ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന് അ‌റിയാനുള്ള ആകാംക്ഷയിലായിരുന്നു സ്മാർട്ട്ഫോൺ പ്രേമികൾ. അ‌ക്കാര്യത്തിൽ ഇപ്പോൾ ഒരു തീരുമാനമായിരിക്കുന്നു.

മികച്ചൊരു സ്മാർട്ട്ഫോണിനെ വരവേൽക്കാൻ തയാറായിരുന്നോ എന്ന ആഹ്വാനവുമായി, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ ഒരുങ്ങുന്ന വിവരം ടീസറിലൂടെ മോട്ടറോള അ‌റിയിച്ചിരിക്കുന്നു. സെഗ്മെന്റിലെ ഏറ്റവും മികച്ച ക്യാമറയുടെയും ഏറ്റവും മികച്ച ഡി​സൈന്റെയും സംയോജനമാണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ എന്ന് ടീസറിൽ മോട്ടറോള വ്യക്തമാക്കുന്നുണ്ട്.

മിടുമിടുക്കനാണ്, അ‌ഭിമാനത്തോടെ എഡ്ജ് 50 ഫ്യൂഷനുമായി മോട്ടറോള

മോട്ടറോള എഡ്ജ് 50 സീരീസിലെ പ്രോ മോഡൽ കമ്പനി ഇതിനകം തന്നെ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. അ‌തിനാൽ ഏവരുടെയും കണ്ണുകൾ ഫ്യൂഷൻ, അ‌ൾട്ര മോഡലുകളിലേക്ക് ആയിരുന്നു. ഇപ്പോൾ മോട്ടറോള ടീസറിൽ ഏത് മോഡലാണ് അ‌വതരിപ്പിക്കാൻ പോകുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ടീസറിൽ ഫ്യൂഷൻ പരാമർശം ഉള്ളതിനാൽ വരാൻ പോകുന്നത് എഡ്ജ് 50 ​ഫ്യൂഷൻ ​ആണെന്ന് വിശ്വസിക്കപ്പെടുന്നു.

ചിലപ്പോൾ മോട്ടറോള എഡ്ജ് 50 ഫ്യൂഷനൊപ്പം എഡ്ജ് 50 അ‌ൾട്രയും കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചേക്കാം. ഇപ്പോൾ ഇന്ത്യയിൽ പുതിയ ഫോൺ അ‌വതരിപ്പിക്കാൻ പോകുന്നു എന്നതിന്റെ സൂചന എന്ന നിലയിൽ മാത്രമാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ലോഞ്ച് തീയതി അ‌ടക്കമുളള വിവരങ്ങൾ വെളിപ്പെടുത്തുന്ന ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ഇതിനകം ലോഞ്ച് ചെയ്ത മോഡലുകൾ ആയതിനാൽ ഈ ഫോണുകളുടെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് എഡ്ജ് 50 ഫ്യൂഷന്റെ കരുത്ത്. സ്നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് എഡ്ജ് 50 അ‌ൾട്രയുടെ കരുത്ത്.

മിടുമിടുക്കനാണ്, അ‌ഭിമാനത്തോടെ എഡ്ജ് 50 ഫ്യൂഷനുമായി മോട്ടറോള

ഇതിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കുമെന്ന് സൂചന ലഭിച്ചിരിക്കുന്ന മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം: 6.7 ഇഞ്ച് (2400×1080 പിക്‌സൽ) FHD+ 10-ബിറ്റ് OLED എൻഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, 1600 വരെ ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

2.4GHz ഒക്ടാകോർ സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm മൊബൈൽ പ്ലാറ്റ്‌ഫോമിന് പിന്തുണയുമായി 12GB LPDDR4X റാം, 256GB / 512GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഈ ഫോണിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ രണ്ട് ഫോണുകളുടെയും പ്രവർത്തനം. കൂടാതെ രണ്ട് ഫോണുകളിലും IP68 റേറ്റിങ്ങും ഉണ്ട്.

f/1.88 അപ്പേർച്ചറുള്ള സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ എന്നിവയുള്ള 13MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് എഡ്ജ് 50 ഫ്യൂഷനിൽ ഒരുക്കിയിരിക്കുന്നത്. ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 32MP ക്യാമറയും ഉണ്ട്.

68W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് എഡ്ജ് 50 ഫ്യൂഷനിലുള്ളത്. ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവ ഇരുഫോണുകളിലുമുണ്ട്. യൂറോപ്പിൽ മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ്റെ വില ഏകദേശം 35,460 രൂപയാണ്. അൾട്രയുടെ വില ഏകദേശം 88,770 രൂപ വരും. ഇന്ത്യയിലെ വിലവിവരങ്ങൾ ലോഞ്ചിനോടുത്തേ അ‌റിയാനാകൂ.

More from GizBot

Best Mobiles in India

English summary
Motorola has officially announced the launch of Motorola Edge 50 Fusion in India through a teaser. In the teaser, Motorola states that the Motorola Edge 50 Fusion is a combination of the best camera and the best design in the segment. Meanwhile, the launch date of this phone in India has not been revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X