Home
Mobile

മോട്ടറോള വൺ ഫ്യൂഷൻ, എഡ്ജ് ലൈറ്റ് സ്മാർട്ട്ഫോണുകൾ ജൂലൈ 7ന് ലോഞ്ച് ചെയ്തേക്കും

ജൂലൈ 7 ന് മോട്ടറോള ഒരു ലോഞ്ച് ഇവന്റ് നടത്തുമെന്നും അതിൽ രണ്ട് സ്മാർട്ട്ഫോണുകൾ അനാച്ഛാദനം ചെയ്യുമെന്നും ബ്രാൻഡ് അറിയിച്ചു. മോട്ടറോള വൺ ഫ്യൂഷൻ, മോട്ടറോള എഡ്ജ് ലൈറ്റ് സ്മാർട്ട്‌ഫോൺ എന്നിവ ഒരേ ദിവസം വിപണിയിലെത്തുമെന്ന് കമ്പനി പറയുന്നു. വരാനിരിക്കുന്ന മോട്ടറോള ലോഞ്ച് പരിപാടി ജൂലൈ 7 ന് ഇന്ത്യയിൽ വൈകുന്നേരം 6:30 ന് ആരംഭിക്കും.

മോട്ടറോള സ്മാർട്ഫോണുകൾ

ഈ വിവരങ്ങൾ ജിഎസ്എംഅരീനയിൽ നിന്നാണ്. ബ്രാൻഡ് ഇതിനകം തന്നെ മോട്ടറോള എഡ്ജ് +, വൺ ഫ്യൂഷൻ + എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഫോണുകൾ ബജറ്റ് സ്മാർട്ഫോണുകളായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടറോള ലോഞ്ച് ഇവന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ കമ്പനി വെളിപ്പെടുത്തും. അതേസമയം വരാനിരിക്കുന്ന സ്മാർട്ഫോണുകളുടെ സവിശേഷതകളും പരിശോധിക്കാം.

മോട്ടറോള വൺ ഫ്യൂഷൻ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോട്ടറോള വൺ ഫ്യൂഷൻ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഈ സ്മാർട്ഫോണിന് 6.5 ഇഞ്ച് എച്ച്ഡി + റെസലൂഷൻ വരുന്ന ഈ സ്ക്രീൻ കുറച്ചുകൂടി സാധാരണമായിരിക്കും. ഒരു പൂർണ്ണ സ്ക്രീൻ രൂപകൽപ്പനയ്ക്ക് പകരം ഇത് ഒരു ചെറിയ ഡ്രോപ്പ് ആകൃതിയിലുള്ള നോച്ച് ഉപയോഗിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 710 ചിപ്‌സെറ്റാണ് മോട്ടറോള വൺ ഫ്യൂഷന്റെ കരുത്ത്. ഈ ഹാർഡ്‌വെയറിൽ 4 ജിബി റാം ഉണ്ടായിരിക്കും. 6 ജിബി റാം വേരിയന്റും ഫോണിലുണ്ടാകുമെന്ന് നേരത്തെ ലീക്ക് ചൂണ്ടിക്കാട്ടി. ഫോണിന്റെ ഇന്റർനാൽ സ്റ്റോറേജ് ഓപ്ഷനുകൾ 64 ജിബിയും 128 ജിബിയും ആയിരിക്കും. ഇത് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റവും സ്റ്റാൻഡേർഡായി പ്രവർത്തിപ്പിക്കും.

5,000 mAh ബാറ്ററി

സ്മാർട്ട്‌ഫോണിന് 5,000 mAh ബാറ്ററി ശേഷി അതിവേഗ ചാർജിംഗ് പിന്തുണയോടെ പായ്ക്ക് ചെയ്യാൻ കഴിയും. ക്യാമറയുടെ കാര്യത്തിൽ, മോട്ടറോള വൺ ഫ്യൂഷന് പിന്നിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കാം. 48 മെഗാപിക്സൽ സാംസങ് ഐസോസെൽ ബ്രൈറ്റ് ജിഎം 1 പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഇതിൽ ഉൾപ്പെടും. മുൻ ക്യാമറ 8 മെഗാപിക്സൽ സെൻസറായിരിക്കാം.

മോട്ടറോള എഡ്ജ് ലൈറ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോട്ടറോള എഡ്ജ് ലൈറ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോട്ടറോള എഡ്ജ് ലൈറ്റ് സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കാൻ പോകുന്നത്. ഇത് മോട്ടറോള എഡ്ജ് സ്മാർട്ട്ഫോണിന്റെ ടോൺ-ഡൌൺ വേർഷനായിരിക്കും. മോട്ടറോള എഡ്ജ് ലൈറ്റിന്രെ ഇന്ത്യയിൽ തന്നെയായിരിക്കുമോ അതോ മറ്റേതെങ്കിലും രാജ്യത്ത് ഫോൺ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. മോട്ടറോള എഡ്ജ് ലൈറ്റിന് എക്സ് ടി 2075 എന്ന മോഡൽ നമ്പരിലാണ് വരികയെന്ന് ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ ട്വിറ്ററിലൂടെ റിപ്പോർട്ട് ചെയ്തു.

4,700 എംഎഎച്ച് ബാറ്ററി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി അല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ 730 ജി SoC ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നു. മോഡൽ നമ്പർ XT2075-3 ഉണ്ടെന്ന് പറയപ്പെടുന്നൊരു ഡിവൈസ് എഫ്‌സിസി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും കണ്ടിരുന്നു. പുതിയ ഫോണിന് കുറഞ്ഞത് 4,700 എംഎഎച്ച് ബാറ്ററി ശേഷിയുണ്ടാകുമെന്ന് ലിസ്റ്റിംഗ് സൂചന നൽകുന്നു. മോട്ടറോള എഡ്ജ് ലൈറ്റ് സ്മാർട്ട്ഫോൺ ഇത് ആൻഡ്രോയിഡ് 10 OS മായിട്ടായിരിക്കും പുറത്തിറങ്ങുക.

5G സവിശേഷത

5 ജി സപ്പോർട്ടുള്ള ഡിവൈസ് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോട്ടറോള എഡ്ജ് ഫോണിനും 5 ജി സപ്പോർട്ടുണ്ട്. മോട്ടറോള എഡ്ജ് ലൈറ്റിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. ഡിവൈസിന്റെ ലോഞ്ച് മോട്ടറോള ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

More from GizBot

Best Mobiles in India

English summary
Motorola is officially hosting a launch event on July 7, at which two phones are expected to be unveiled. Motorola One Fusion and Motorola Edge Lite smartphone are widely speculated to launch on the same day. The upcoming launch event for Motorola will kick off on July 7, at 6:30pm.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X