മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് ഇന്ന് ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്ക്ക്: വില, ഓഫറുകൾ
മോട്ടറോളയുടെ വൺ ഫ്യൂഷൻ + ഇന്ന് വീണ്ടും വിൽപ്പനയ്‌ക്കെത്തും. 20,000 രൂപയിൽ താഴെ വില വരുന്ന മോട്ടറോളയുടെ ഈ മിഡ്‌റേഞ്ച് സ്മാർട്ഫോൺ കുറച്ച് മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചു. മുമ്പത്തെ മോട്ടറോള ഫോണുകളിൽ നിന്ന് വ്യത്യസ്തമായി വൺ ഫ്യൂഷൻ + മിതമായ വിലയ്ക്ക് നല്ല സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് വൺ ഫ്യൂഷൻ സ്വന്തമാക്കുവാൻ താത്പര്യമുണ്ടെങ്കിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങാവുന്നതാണ്, കൂടാതെ ഈ സ്മാർട്ട്ഫോൺ ബുക്ക് ചെയ്യാനും കഴിയുന്നതാണ്.

മോട്ടറോള വൺ ഫ്യൂഷൻ + വില
മോട്ടറോള ഒറ്റ സ്റ്റോറേജ് വേരിയന്റിൽ മാത്രം രണ്ട് വ്യത്യസ്ത നിറങ്ങളിൽ വൺ ഫ്യൂഷൻ + വിൽക്കുന്നു. ട്വിലൈറ്റ് ബ്ലൂ, മൂൺലൈറ്റ് വൈറ്റ് തുടങ്ങിയ കളർ വേരിയന്റുകളിലാണ് ഈ സ്മാർട്ഫോൺ വരുന്നത്. 128 ജിബി സ്റ്റോറേജും 6 ജിബി റാമുമായി വരുന്ന ഈ സ്മാർട്ഫോൺ 17,499 രൂപയ്ക്കാണ് വിൽപ്പനയ്ക്കായി ഫ്ലിപ്പ്കാർട്ടിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. 16,999 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ ആദ്യം വിൽപനയ്ക്ക് എത്തിച്ചത്.

മോട്ടറോള വൺ ഫ്യൂഷൻ + സവിശേഷതകൾ
സ്നാപ്ഡ്രാഗൺ 730 ജി ചിപ്പ് ഉപയോഗിച്ച് വരുന്ന ഇന്ത്യയിലെ ചുരുക്കം ചില സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് മോട്ടറോള വൺ ഫ്യൂഷൻ +. പ്രത്യേകിച്ചും, 20,000 രൂപയുടെ സ്മാർട്ട്‌ഫോണിൽ സ്‌നാപ്ഡ്രാഗൺ 730 ജി പ്രോസസർ വരുന്നത് തികച്ചും അപൂർവമാണ്. 6 ജിബി റാമും 128 ജിബി യുഎഫ്‌എസ് 2.1 സ്റ്റോറേജിലും വൺ ഫ്യൂഷൻ + വരുന്നു, കൂടാതെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് ഓപ്ഷനും മോട്ടറോള ഇതിൽ കൊണ്ടുവരുന്നു. ഫ്യൂഷൻ + ഒരു ആൻഡ്രോയിഡ് വൺ ഡിവൈസല്ല.

മോട്ടറോള ഇപ്പോഴും ആൻഡ്രോയിഡ് 10 ന്റെ സ്റ്റോക്ക് പതിപ്പിനൊപ്പം വരികയും പിന്നീട് ആൻഡ്രോയിഡ് 11 ലേക്ക് ഒരു അപ്‌ഡേറ്റ് നൽകുകയും ചെയ്യുന്നു. യുഐ മിക്കവാറും സ്റ്റോക്ക് ആണ്, കൂടാതെ മോട്ടറോള വൺപ്ലസ് ഫോണുകൾക്ക് സമാനമായ കുറച്ച് കസ്റ്റമൈസേഷൻ ഓപ്ഷനുകൾ കൂടി ലഭിക്കുന്നു. പ്ലാസ്റ്റിക് ബാക്ക് ഉള്ള ഒരു പ്ലാസ്റ്റിക് ഫ്രെയിമാണ് കമ്പനി മോട്ടറോള വൺ ഫ്യൂഷൻ+ ഹാൻഡ്‌സെറ്റിന് നൽകിയിട്ടുള്ളത്.

ഇത് ഒരു സ്പ്ലാഷ് റെസിസ്റ്റൻസ് ഫീച്ചർ ചെയ്യുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയിൽ വരുന്ന വൺ ഫ്യൂഷൻ + നോച്ചിന് ക്യാമറ കട്ട്ഔട്ട് വരുന്നില്ല. 16 മെഗാപിക്സൽ സെൻസറുള്ള മുൻ ക്യാമറ പോപ്പ്-അപ്പ് മൊഡ്യൂളിൽ വരുന്നു. ഡിസ്പ്ലേ എച്ച്ഡിആർ 10 നിറങ്ങളെ പിന്തുണയ്ക്കുന്നു. ഫോണിന് ഒരു ഡെഡിക്കേറ്റഡ് ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ലഭിക്കും. ഒരൊറ്റ ചാർജിൽ രണ്ട് ദിവസത്തെ ചാർജ് ഉറപ്പാക്കുന്ന ഒരു 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ഫോണിന്റെ മറ്റൊരു സവിശേഷതയാണ്.

പുറകിൽ വരുന്ന ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ സാംസങ് സെൻസർ പ്രധാന ക്യാമറയായി പ്രവർത്തിക്കുന്നു. ഇത് മോട്ടറോളയുടെ നൈറ്റ് മോഡും മറ്റ് സോഫ്റ്റ്വെയർ സവിശേഷതകളും ഉൾക്കൊള്ളുന്നു. ഇതിനൊപ്പം 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവയുണ്ട്. ഇതിൻറെ പ്രൈമറി ക്യാമറ മറ്റ് മോട്ടോ സ്മാർട്ഫോണുകളിൽ കാണുന്ന ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയിൽ തന്നെയാണ് വന്നിരിക്കുന്നത്.


Click it and Unblock the Notifications








