മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും: വില, സവിശേഷതകൾ
മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് ഫ്ലാഷ് വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12:00 ന് ഫ്ലിപ്കാർട്ട് വഴി ആരംഭിക്കും. ഓഫറുകളെ സംബന്ധിച്ചിടത്തോളം 1,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് ഗൂഗിൾ നെസ്റ്റ് മിനി ചാർക്കോൾ വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ഓഫറും ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡുകളിൽ 5 ശതമാനം കിഴിവുമുണ്ട്. ഇന്ത്യയിലെ മോട്ടറോള വൺ ഫ്യൂഷൻ പ്ലസിൻറെ വില ഇപ്പോൾ 17,499 രൂപയാണ്.

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്: ഇന്ത്യയിൽ വരുന്ന വില
മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് വില 17,499 രൂപയാണ് വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. ട്വിലൈറ്റ് ബ്ലൂ, മൂൺലൈറ്റ് വൈറ്റ് എന്നിവ ഉൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ വിൽപ്പനയ്ക്ക് എത്തിക്കും. ക്വാഡ് റിയർ ക്യാമറ സജ്ജീകരണം, 64 മെഗാപിക്സൽ മെയിൻ ഷൂട്ടർ, 5,000 എംഎഎച്ച് ബാറ്ററി, സ്‌നാപ്ഡ്രാഗൺ 730 ജി SoC എന്നിവയും ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്: സവിശേഷതകൾ
ഡ്യൂവൽ നാനോ സിമ്മുകൾ പ്രവർത്തിപ്പിക്കാവുന്ന മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്സിൽ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവർത്തിക്കുന്നത്. 2340x1080 പിക്‌സൽ റെസല്യൂഷനും എച്ച്ഡിആർ 10 സപ്പോർട്ടുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ ടോട്ടൽ വിഷൻ ഡിസ്‌പ്ലേയാണ് മോട്ടറോളയുടെ ഈ ഫോണിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നത്. അഡ്രിനോ 618 ജിപിയുവിനൊപ്പം പ്രവർത്തിക്കുന്ന ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 730 പ്രോസസറാണ് വൺ ഫ്യൂഷൻ പ്ലസിന്റെ കരുത്ത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും കപ്പാസിറ്റിയുമുള്ള വൺ ഫ്യൂഷൻ പ്ലസ്സിന്റെ ഇന്റെർനൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർദ്ധിപ്പിക്കാവുന്നതാണ്. 15W ടർബോപവർ ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി ബാറ്ററി രണ്ട് ദിവസത്തിലധികം ബാറ്ററി ലൈഫ് നൽകുന്നു.

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്: ക്യാമറ
f/1.8 അപ്പർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി ലെൻസ്, f/2.2 അപ്പർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, f/2.4 അപ്പർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ക്യാമറ, f/2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് ലെൻസ് എന്നിങ്ങനെ ക്വാഡ് കാമറ സംവിധാനമാണ് മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്സിന്. അതെ സമയം f/2.2 അപ്പർച്ചറുള്ള 16 മെഗാപിക്സൽ ലെൻസുള്ള പോപ്പ്-അപ്പ് സെൽഫി ക്യാമറയാണ് വൺ ഫ്യൂഷൻ പ്ലസിന്റെ മറ്റൊരു സവിശേഷത.

ബ്ലൂടൂത്ത് 5.0, ഡ്യുവൽ 4ജി VoLTE, വൈ-ഫൈ 802.11 എസി (2.4 GHz + 5 GHz), ജിപിഎസ്, എ-ജിപിഎസ്, എൽടിഇപിപി, എസ്‌യുപിഎൽ, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഗലീലിയോ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഫിംഗർപ്രിന്റ് സ്കാനർ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്സിൽ വരുന്നു.


Click it and Unblock the Notifications








