മോട്ടറോള വൺ ഫ്യൂഷൻ+ നാളെ ഇന്ത്യയിൽ വിപണിയിലെത്തും: വില, സവിശേഷതകൾ
മോട്ടറോള അടുത്തിടെ ഇന്ത്യയിൽ വൺ ഫ്യൂഷൻ + ലോഞ്ച് ആരംഭിച്ചു. ജൂൺ 16 ന് ഈ സ്മാർട്ഫോൺ അവതരിപ്പിക്കുമെന്ന് ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട് സ്ഥിരീകരിച്ചു. നാളെ ഉച്ചയ്ക്ക് 12:00 മണിക്ക് ഈ ലോഞ്ച് നടക്കും. സ്മോർട്ട്‌ഫോൺ കഴിഞ്ഞയാഴ്ച യൂറോപ്പിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. മോട്ടറോള ഇതിനകം എഡ്ജ് +, മോട്ടോ ജി 8 പവർ ലൈറ്റ് സ്മാർട്ട്‌ഫോണുകൾ രാജ്യത്ത് പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിൽ മോട്ടറോള വൺ ഫ്യൂഷൻ + ജൂൺ 16 ന് വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചു.

യൂറോപ്പിൽ സ്മാർട്ട്‌ഫോൺ അരങ്ങേറ്റം കുറിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഇന്ത്യയിൽ ലോഞ്ച് വരുന്നത്. സ്മാർട്ട്‌ഫോണിന്റെ പൂർണ്ണ സവിശേഷതകൾ ഇപ്പോൾ വ്യക്തമാണ്. ഈ സ്മാർട്ഫോൺ പോക്കോ എക്സ് 2 നെ വെല്ലുവിളിക്കുന്നതായി സൂചിപ്പിക്കുന്നു. 16 മെഗാപിക്സൽ മോട്ടറൈസ്ഡ് പോപ്പ്-അപ്പ് സെൽഫി ക്യാമറയും ഇതിലുണ്ട്. ഇത് ഹോണർ 9 എക്സ് പ്രോ, ഹുവാവേ വൈ 9 എന്നിവയ്‌ക്കെതിരായി ഈ സ്മാർട്ഫോൺ എത്തും. യൂറോപ്പിൽ ഇത് ഈ മാസം അവസാനം 25,500 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തും.

പോപ്പ്-അപ്പ് ക്യാമറയുള്ള ഫോൺ ആണ് ഇന്ത്യൻ വിപണിയിൽ അടുത്തത് എന്ന് മോട്ടോറോളയുടെ ട്വിറ്റർ ടീസർ വെളിപ്പെടുത്തി. വൺ ഫ്യൂഷൻ+, വൺ ഹൈപ്പർ എന്നിങ്ങനെ രണ്ട് പോപ്പ്-അപ്പ് ക്യാമറയുള്ള ഫോണുകളാണ് മോട്ടോറോളയുടെ കൈയിൽ ഇപ്പോഴുള്ളത്. ഇതിൽ അടുത്തിടെ യൂറോപ്യൻ വിപണിയിലെത്തിയ വൺ ഫ്യൂഷൻ+ തന്നെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഏറെ സാദ്ധ്യതയുള്ളത്. 2340x1080 പിക്‌സൽ റെസല്യൂഷനും എച്ച്ഡിആർ 10 സപ്പോർട്ടുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ടോട്ടൽ വിഷൻ ഡിസ്‌പ്ലേയാണ് ഈ ഫോണിന് വരുന്നത്.

അഡ്രിനോ 618 ജിപിയുവിനൊപ്പം പ്രവർത്തിക്കുന്ന ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 730 പ്രോസസറാണ് മോട്ടറോള വൺ ഫ്യൂഷൻ+ന്റെ പ്രവർത്തനമികവിന് വഴിയൊരുക്കുന്നത് . 6 ജിബി റാമും 128 ജിബി സ്റ്റോറേജും കപ്പാസിറ്റിയുമുള്ള വൺ ഫ്യൂഷൻ+ന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർദ്ധിപ്പിക്കാവുന്നതാണ്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വൺ ഫ്യൂഷൻ+ന് 15W ടർബോപവർ ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി ഉണ്ട്.

പ്രത്യേക ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും രണ്ട് ദിവസത്തിലധികം ബാറ്ററി ലൈഫും ഹാൻഡ്സെറ്റിനുണ്ട് എന്ന് മോട്ടോറോള പറയുന്നു. f/1.8 അപ്പർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി ലെൻസ്, f/2.2 അപ്പർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, f/2.4 അപ്പർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ക്യാമറ, f/2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് ലെൻസ് എന്നിവ ചേരുന്ന ക്വാഡ് കാമറ സജ്ജീകരണമാണ് മോട്ടറോള വൺ ഫ്യൂഷൻ+ന്.

എന്നാൽ, f/2.2 അപ്പർച്ചറുള്ള 16 മെഗാപിക്സൽ ലെൻസിനെ ഉൾക്കൊള്ളുന്ന പോപ്പ്-അപ്പ് ക്യാമറയാണ് ഇവിടെ മികവ് പുലർത്തുന്നത്. ബ്ലൂടൂത്ത് 5.0, ഡ്യുവൽ 4ജി VoLTE, വൈ-ഫൈ 802.11 എസി (2.4 GHz + 5 GHz), ജിപിഎസ്, എ-ജിപിഎസ്, എൽടിഇപിപി, എസ്‌യുപിഎൽ, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഗലീലിയോ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഫിംഗർപ്രിന്റ് സ്കാനർ എന്നെ കണക്ടിവിറ്റി ഓപ്ഷനുകളും മോട്ടറോള വൺ ഫ്യൂഷൻ+ ൽ മറ്റൊരു പ്രധാന സവിശേഷതയായി വരുന്നു.


Click it and Unblock the Notifications