മോട്ടറോള വൺ ഫ്യൂഷൻ + അടുത്ത വിൽപ്പന ജൂലൈ 6 ന് ഫ്ലിപ്കാർട്ടിൽ: വില, ഓഫറുകൾ

|

മോട്ടറോള വൺ ഫ്യൂഷൻ + അടുത്ത വിൽപ്പന ജൂലൈ 6 ന് നടക്കും. ജൂലൈ 6 ന് ഉച്ചയ്ക്ക് 12:00 മണിക്ക് സ്മാർട്ട്‌ഫോൺ ഫ്ലാഷ് വിൽപ്പനയ്‌ക്കെത്തുമെന്ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മോട്ടറോള വൺ ഫ്യൂഷൻ + വില 16,999 രൂപയാണ് വരുന്നത്. മൂൺലൈറ്റ് വൈറ്റ്, ട്വിലൈറ്റ് ബ്ലൂ എന്നി കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകൾ, 5,000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് ഈ സ്മാർട്ഫോണിന്റെ പ്രധാന സവിശേഷതകൾ. 16,999 രൂപയിൽ പുതുതായി പുറത്തിറക്കിയ മോട്ടറോള വൺ ഫ്യൂഷൻ + റെഡ്മി നോട്ട് 9 പ്രോ മാക്സ്, റിയൽമി 6 പ്രോ, പോക്കോ എക്സ് 2 എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

 

മോട്ടറോള വൺ ഫ്യൂഷൻ + സവിശേഷതകൾ

മോട്ടറോള വൺ ഫ്യൂഷൻ + സവിശേഷതകൾ

ഡ്യുവൽ സിം മോഡൽ ആയ മോട്ടറോള വൺ ഫ്യൂഷൻ+ൽ സ്റ്റോക്ക് ആൻഡ്രോയിഡ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 2340x1080 പിക്‌സൽ റെസല്യൂഷനും എച്ച്ഡിആർ 10 സപ്പോർട്ടുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ടോട്ടൽ വിഷൻ ഡിസ്‌പ്ലേയാണ് മോട്ടറോള വൺ ഫ്യൂഷൻ+ന്. അഡ്രിനോ 618 ജിപിയുവിനൊപ്പം പ്രവർത്തിക്കുന്ന ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 730 പ്രോസസറാണ് മോട്ടറോള വൺ ഫ്യൂഷൻ+ന്റെ കരുത്ത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും കപ്പാസിറ്റിയുമുള്ള വൺ ഫ്യൂഷൻ+ന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർദ്ധിപ്പിക്കാം.

മോട്ടറോള വൺ ഫ്യൂഷൻ+

15W ടർബോപവർ ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി ഇതിൽ വരുന്നു. പ്രത്യേക ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും രണ്ട് ദിവസത്തിലധികം ബാറ്ററി ലൈഫും ഈ സ്മാർട്ഫോണിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നു. ക്വാഡ് കാമറയാണ് മോട്ടറോള വൺ ഫ്യൂഷൻ+ന്. f/1.8 അപ്പർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി ലെൻസ്, f/2.2 അപ്പർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, f/2.4 അപ്പർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ക്യാമറ, f/2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് ലെൻസ് എന്നിവ ഈ ഫോണിലുണ്ട്.

മോട്ടറോള വൺ ഫ്യൂഷൻ + ഫ്ലിപ്പ്കാർട്ടിൽ
 

അതെ സമയം f/2.2 അപ്പർച്ചറുള്ള 16 മെഗാപിക്സൽ ലെൻസിനെ ഉൾക്കൊള്ളിക്കുന്ന പോപ്പ്-അപ്പ് സെൽഫി ക്യാമറയാണ് വൺ ഫ്യൂഷൻ+ന്റെ മറ്റൊരു പ്രധാന സവിശേഷത. ബ്ലൂടൂത്ത് 5.0, ഡ്യുവൽ 4ജി VoLTE, വൈ-ഫൈ 802.11 എസി (2.4 GHz + 5 GHz), ജിപിഎസ്, എ-ജിപിഎസ്, എൽടിഇപിപി, എസ്‌യുപിഎൽ, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഗലീലിയോ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഫിംഗർപ്രിന്റ് സ്കാനർ എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും മോട്ടറോള വൺ ഫ്യൂഷൻ+ ൽ വരുന്നു.

Best Mobiles in India

English summary
The next sale of the Motorola One Fusion+ will take place July 6. Flipkart, the e-commerce partner, said the smartphone will go on flash sale on July 6 at 12:00 noon. In India the price of Motorola One Fusion+ is set at Rs 16,999. These will be available in color choices such as Moonlight White and Twilight Blue.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X