മോട്ടറോള വൺ ഫ്യൂഷൻ + ഫ്ലാഷ് വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക്: വില, സവിശേഷതകൾ

|

മോട്ടറോള വൺ ഫ്യൂഷൻ + അടുത്ത വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഫ്ലാഷ് വിൽപ്പനയ്‌ക്കെത്തുമെന്ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മോട്ടറോള വൺ ഫ്യൂഷൻ + വില 16,999 രൂപയാണ്. മൂൺലൈറ്റ് വൈറ്റ്, ട്വിലൈറ്റ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകൾ, 5,000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് ഈ സ്മാർട്ഫോണിന്റെ പ്രധാന സവിശേഷതകൾ. 16,999 രൂപയിൽ, പുതുതായി പുറത്തിറക്കിയ മോട്ടറോള വൺ ഫ്യൂഷൻ + റെഡ്മി നോട്ട് 9 പ്രോ മാക്സ്, റിയൽ‌മി 6 പ്രോ, പോക്കോ എക്സ് 2 എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

മോട്ടറോള വൺ ഫ്യൂഷൻ +: സവിശേഷതകൾ

മോട്ടറോള വൺ ഫ്യൂഷൻ +: സവിശേഷതകൾ

ഡ്യുവൽ സിം മോഡൽ ആയ മോട്ടറോള വൺ ഫ്യൂഷൻ+ൽ സ്റ്റോക്ക് ആൻഡ്രോയിഡ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 2340x1080 പിക്‌സൽ റെസല്യൂഷനും എച്ച്ഡിആർ 10 സപ്പോർട്ടുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ടോട്ടൽ വിഷൻ ഡിസ്‌പ്ലേയാണ് മോട്ടറോള വൺ ഫ്യൂഷൻ+ന്. അഡ്രിനോ 618 ജിപിയുവിനൊപ്പം പ്രവർത്തിക്കുന്ന ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 730 പ്രോസസറാണ് മോട്ടറോള വൺ ഫ്യൂഷൻ+ന്റെ കരുത്ത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും കപ്പാസിറ്റിയുമുള്ള വൺ ഫ്യൂഷൻ+ന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർദ്ധിപ്പിക്കാം.

15W ടർബോപവർ ചാർജിംഗ്
 

15W ടർബോപവർ ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി പായ്ക്ക് ആണ്. പ്രത്യേക ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും രണ്ട് ദിവസത്തിലധികം ബാറ്ററി ലൈഫും ഹാൻഡ്സെറ്റിനുണ്ട് എന്ന് മോട്ടോറോള അവകാശപ്പെടുന്നു. ക്വാഡ് കാമറ സെറ്റപ്പുള്ള പിൻ കാമറയാണ് മോട്ടറോള വൺ ഫ്യൂഷൻ+ന്. f/1.8 അപ്പർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി ലെൻസ്, f/2.2 അപ്പർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, f/2.4 അപ്പർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ക്യാമറ, f/2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് ലെൻസ് എന്നിവ ഈ സംവിധാനത്തിലുണ്ട്.

വൺ ഫ്യൂഷൻ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വിലയും സവിശേഷതകളുംവൺ ഫ്യൂഷൻ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വിലയും സവിശേഷതകളും

മോട്ടറോള വൺ ഫ്യൂഷൻ+

അതെ സമയം f/2.2 അപ്പർച്ചറുള്ള 16 മെഗാപിക്സൽ ലെൻസിനെ ഉൾപ്പെടുത്തുന്ന പോപ്പ്-അപ്പ് സെൽഫി ക്യാമറയാണ് വൺ ഫ്യൂഷൻ+ന്റെ മറ്റൊരു പ്രധാന അവിശേഷത. ബ്ലൂടൂത്ത് 5.0, ഡ്യുവൽ 4ജി VoLTE, വൈ-ഫൈ 802.11 എസി (2.4 GHz + 5 GHz), ജിപിഎസ്, എ-ജിപിഎസ്, എൽടിഇപിപി, എസ്‌യുപിഎൽ, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഗലീലിയോ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഫിംഗർപ്രിന്റ് സ്കാനർ എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും മോട്ടറോള വൺ ഫ്യൂഷൻ+ ഉണ്ട്.

Best Mobiles in India

English summary
The next selling of the Motorola One Fusion+ will take today on Flipkart, the e-commerce partner, said the smartphone would go on flash sale on today at 12:00 PM In India the price of Motorola One Fusion+ is set at Rs 16,999. These will be available in color choices such as Moonlight White and Twilight Blue.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X