മോട്ടോറോളയുടെ ഈ ഫോണുകള്‍ക്ക് 3000 രൂപ വരെ വിലക്കിഴിവ്..!

|

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ കൂടുതല്‍ ഉപകരണങ്ങള്‍ കൊണ്ടു വരുകയും നിലവിലെ ഉപകരണങ്ങള്‍ക്ക് കിഴിവുകള്‍ നല്‍കുന്നതും സാധാരണയാണ്. വിവോ, ഓപ്പോ, സാംസങ്ങ് എന്നീ ഫോണുകള്‍ക്കും ശേഷം അടുത്തതായി വിലക്കിഴിവുമായി എത്തിയിക്കുന്നത് മോട്ടോറോള ഫോണുകളാണ്.

 
മോട്ടോറോളയുടെ ഈ ഫോണുകള്‍ക്ക് 3000 രൂപ വരെ വിലക്കിഴിവ്..!

മോട്ടോറോള വണ്‍, വണ്‍ പവര്‍, മോട്ടോ ജി7, ജി7 പവര്‍, രണ്ട് ജി സീരീസ് ഫോണുകള്‍ എന്നീ ഫോണുകള്‍ക്കാണ് വിലക്കിഴിവ് നല്‍കിയിരിക്കുന്നത്. 3000 രൂപയാണ് ഇന്ത്യയില്‍ ഈ ഫോണുകള്‍ക്ക് വിലക്കിഴിവ്.


മോട്ടോറോള വണ്‍, വണ്‍ പവര്‍, ജി സീരീസ് ഫോണുകള്‍ വിലക്കിഴിവില്‍

മോട്ടോറോള വണ്‍ പവര്‍ 15,000 രൂപയ്ക്കാണ് ഇന്ത്യയില്‍ എത്തിയത്, മോട്ടോറോള വണ്‍ ആന്‍ഡ്രോയിഡ് വണ്‍ ഫോണ്‍ 13,999 രൂപയ്ക്കും, മോട്ടോ ജി7 16,999 രൂപയ്ക്കും ജിബി 7 പവര്‍ 13,999 രൂപയ്ക്കുമാണ് എത്തിയത്.


വിലക്കിഴിവിലെ നാല് മോട്ടോറോള ഫോണുകള്‍

3000 രൂപയുടെ വിലക്കിഴിവിനു ശേഷം മോട്ടോറോള ഫോണുകള്‍ കൂടുതല്‍ മികവേറിയതായി. മോട്ടോറോള ജി7ന് 2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 14,999 രൂപയ്ക്കു ലഭിക്കുന്നു. ജി7 പവറിന് 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 12,999 രൂപയ്ക്കു വാങ്ങാം. എന്നാല്‍ ആന്‍ഡ്രോയിഡ് വണ്‍ ഫോണായ മോട്ടോറോള വണ്ണിന് 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 12,999 രൂപയ്ക്കു ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത് വണ്‍ പവറിനാണ് അതായത് 3000 രൂപ, ഈ ഫോണിന്റെ ഡിസ്‌ക്കൗണ്ട് വില 12,999 രൂപയാണ്.

ഈ മൂന്നു ഫോണുകളും ഫ്‌ളിപ്കാര്‍ട്ട് ഡിസ്‌ക്കൗണ്ടിലൂടെ ലഭിക്കും. മോട്ടോ ജി7നും ഉടന്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ ലഭ്യമാകുമെന്നും കമ്പനി സൂചിപ്പിക്കുന്നു. കൂടാതെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ഉടന്‍ തന്നെ ലഭ്യമാകും.


നിങ്ങള്‍ ഇതില്‍ ഏതെങ്കിലും ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ?

മോട്ടോറോള ഫോണുകള്‍ നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതൊരു നല്ല സമയമാണ്. എന്നാല്‍ ഉയര്‍ന്ന വിലയുളള മോട്ടോറോള ഫോണുകളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ കുറച്ച് ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടതാണ്. മോട്ടോറോള വണ്‍ വിഷന്‍ ജൂണ്‍ 20ന് ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Best Mobiles in India

English summary
Smartphone price cuts are becoming highly common as the companies are bringing more and more devices and offering discounts on the existing models. After price cuts on Vivo, Oppo and Samsung devices, the latest ones to get discounted are from Motorola. As the Motorola One Vision is expected to be launched in India in the coming days, four phones have got a price cut.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X