മോട്ടോറോളയുടെ തകർപ്പൻ ഫോൺ 'വൺ പവർ' എത്തുന്നു!!

|

ഒരുപക്ഷെ ഷവോമി വരും മുമ്പ് രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിച്ചിരുന്ന, വിശ്വാസം അർപ്പിച്ചിരുന്ന ഫോണുകളിൽ ഒന്നാണ് മോട്ടോറോള. ഇന്നും കമ്പനി ആ വിശ്വാസം കൈവിടാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. മോട്ടോറോളയുടെ മോട്ടോ ജി സീരീസ് ആണ് ആ കൂട്ടത്തിൽ ഏറ്റവുമധികം ആളുകൾ രാജ്യത്ത് വാങ്ങുന്ന മോഡൽ. അതല്ലാത്ത മോഡലുകളും വിപണിയിൽ നേട്ടം കൊയ്തിട്ടുണ്ട്.

 
മോട്ടോറോളയുടെ തകർപ്പൻ ഫോൺ 'വൺ പവർ' എത്തുന്നു!!

ആ നിരയിലേക്ക് പുതുതായി എത്തുന്ന മോഡലാണ് മോട്ടോറോള വൺ പവർ. പേര് സൂചിപ്പിക്കും പോലെ കരുത്തിലും ഒട്ടും പിന്നിലല്ല ഈ ബഡ്ജറ്റ് ഫോൺ. സെപ്റ്റംബർ 24നാണ് ഫോൺ ഇന്ത്യയിൽ എത്തുക. എന്തൊക്കെയാണ് ഈ ഫോണിന്റെ സവിശേഷതകൾ എന്ന് വിവരിക്കുകയാണ് ഇന്നിവിടെ.

6.2 ഇഞ്ച് FHD + ഡിസ്പ്ലെ, 2246 x 1080 പിക്സൽ റെസൊല്യൂഷൻ, 19: 9 അനുപാതം, സ്നാപ്ഡ്രാഗൺ 636 പ്രൊസസർ, അഡ്നനോ 509 ജിപിയു, 3 ജിബി / 4 ജിബി റാം, 32 ജിബി / 64 ജിബി സ്റ്റോറേജ് സ്പേസ്, മൈക്രോ SD കാർഡ് ഉപയോഗിച്ച് 128GB വരെ വികസിപ്പിക്കാൻ മെമ്മറി കാർഡ് പിന്തുണ എന്നിവയാണ് പ്രധാന സവിശേഷതകൾ. ക്യാമറയുടെ കാര്യത്തിൽ 16MP + 5MP സെൻസറുകൾ പിറകിലും ഒപ്പം 8MP സെൽഫി ക്യാമറയും ആണ് ഫോണിലുള്ളത്. ഒപ്പം 5000 mAh ബാറ്ററിയും ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്.

ഇതോടൊപ്പം തന്നെ മോട്ടോറോള മോട്ടോ വൺ ഫോൺ കൂടെ ലഭ്യമാക്കുന്നുണ്ട്. 1520 x 720 പിക്സൽ റെസല്യൂഷനുള്ള 5.9 ഇഞ്ച് HD + 2.5D വളഞ്ഞ ഗ്ലാസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഒക്റ്റാ കോർ സ്നാപ്ഡ്രാഗൺ 625 SoC, അഡ്രിനോ 506 ജിപിയു, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പേസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. മൈക്രോ SD കാർഡ് ഉപയോഗിച്ച് 128GB വരെ വികസിപ്പിക്കാൻ മെമ്മറി കാർഡ് പിന്തുണയും ഫോണിനുണ്ട്.

f / 2.0 അപ്പേർച്ചർ ഉള്ള 13 മെഗാപിക്സൽ സെൻസർ, f / 2.4 അപ്പേർച്ചർ ഉള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവയുള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് പിറകിൽ ഉള്ളത്. മുൻഭാഗത്ത് 8 എംപി സെൽഫി ക്യാമറയുണ്ട്. ടർബോപവർ ചാർജിങ്, റിയർ മൗണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസർ, 4 ജി വോൾട്ടി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3000 എംഎഎച്ച് ബാറ്ററി എന്നിവയും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

<strong>നോക്കിയ 9 സവിശേഷതകൾ എല്ലാം പുറത്ത്; ഒറ്റവാക്കിൽ അതിഗംഭീരം!</strong>നോക്കിയ 9 സവിശേഷതകൾ എല്ലാം പുറത്ത്; ഒറ്റവാക്കിൽ അതിഗംഭീരം!

Most Read Articles
Best Mobiles in India

English summary
Motorola One Power to Launch in India on September 24.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X