മോട്ടറോള വൺ പവർ പ്രത്യേകതകളും ചിത്രങ്ങളും പുറത്തായി!

By GizBot Bureau
|

മോട്ടോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ മൊറട്ടോറോള വൺ പവറിന്റെ ചിത്രവും സവിശേഷതകളും പുറത്തായി. ഒരുപാട് വിവരങ്ങൾ ലഭ്യമല്ല എങ്കിലും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള കാര്യങ്ങൾ ഇവിടെ പറയട്ടെ. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ഈ പവർ ഫോൺ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കേണ്ടതില്ല.

മോട്ടറോള വൺ പവർ പ്രത്യേകതകളും ചിത്രങ്ങളും പുറത്തായി!

Source

കാരണം FCC, TENAA, 3C തുടങ്ങിയ സെർട്ടിഫിക്കേഷൻ ലിസ്റ്റുകളിൽ ഒന്നും തന്നെ ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ വന്നിട്ടില്ല. എന്നാൽ ചില ചിത്രങ്ങളും അല്പം സവിശേഷതകളും മാത്രമാണ് വന്നിരിക്കുന്നത്. എന്തായാലും മോട്ടോ സെഡ് 3 യുടെ കൂടെ ജൂൺ 6 ന് എന്തായാലും ഈ മോഡൽ പ്രതീക്ഷിക്കേണ്ടതില്ല.

ഈ സവിശേഷതകളുടെ വെളിച്ചത്തിൽ പറയുമ്പോൾ Snapdragon 636 ചിപ്സെറ്റിന്റെ പിൻബലമുള്ള പ്രൊസസർ ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. റാം ആയി 6 ജിബി ഉണ്ടായിരിക്കും. ഫോൺ ഇൻബിൽറ്റ് മെമ്മറി 64 ജിബി ആയിരിക്കും. ഒരുപക്ഷെ 128 ജിബി ആവാനും സാധ്യതയുണ്ട്. ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ളേ ആയിരിക്കും ഫോണിന് ഉണ്ടാവുക എന്നത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.

ക്യാമറയുടെ കാര്യത്തിൽ ഇരട്ട ക്യാമറകൾ ആണ് പിറകിൽ ഉണ്ടായിരിക്കുക എന്ന് തീർച്ചയാണ്. 16 മെഗാ പിക്സലിന്റെ f/1.8 aperture ഉള്ള ഒരു സെൻസറും f/2.0 ഉള്ള 5 മെഗാ പിക്സൽ സെക്കണ്ടറി സെൻസറും ഫോണിൽ പിറകുവശത്ത് ഉണ്ടായിരിക്കും. മുൻവശത്ത് f/1.9 aperture ഉള്ള 16 മെഗാപിക്സൽ ക്യാമറയും പ്രതീക്ഷിക്കാം. 3,780 mAh ബാറ്ററിയും ഫോണിൽ ഉണ്ടാകുമെന്ന് കരുതാം.

ഇത് മാത്രമാണ് നിലവിൽ ഈ ഫോണിനെ കുറിച്ച് പ്രത്യക്ഷയിൽ ലഭ്യമായ വിവരങ്ങൾ. ഇത് കൂടാതെ ആൻഡ്രോയ്ഡ് വൺ ആൻഡ്രോയിഡ് ഓറിയോ വേർഷൻ ആയിരിക്കും എന്ന കാര്യം ഫോണിന്റെ പേര് തന്നെ സൂചിപ്പിക്കുന്നത് കൊണ്ട് പ്രത്യേകം ഊഹിക്കേണ്ടതില്ല. ശുദ്ധമായ ആൻഡ്രോയിഡ് വേർഷൻ തന്നെ നമുക്ക് ഈ ഫോണിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

എട്ടാം വയസ്സിൽ ടെക്ക് കമ്പനിയുടെ സിഇഒ, സൈബർ ഹാക്കർ..; ഇത് ഇന്ത്യയുടെ 'അത്ഭുതബാലൻ'എട്ടാം വയസ്സിൽ ടെക്ക് കമ്പനിയുടെ സിഇഒ, സൈബർ ഹാക്കർ..; ഇത് ഇന്ത്യയുടെ 'അത്ഭുതബാലൻ'

Best Mobiles in India

Read more about:
English summary
Motorola One Power Specifications and Images Leaked.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X