മോട്ടറോളയുടെ പുതിയ സ്മാർട്ഫോൺ വണ്‍ വിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു: വിശദംശങ്ങൾ ഇവിടെ

|

മോട്ടറോള പുതിയ സ്മാർട്ട്ഫോണായ മോട്ടറോള വണ്‍ വിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. അനവധി പ്രത്യകതകളോടെയാണ് മോട്ടറോള ഈ സ്മാർട്ഫോൺ കൊണ്ടുവന്നിരിക്കുന്നത്. സെല്‍ഫി ക്യാമറയ്ക്കായി പഞ്ച് ഹോള്‍ സവിശേഷത ഈ ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് മൊട്ടറോളയുടെ ഒരു പുതിയ ഫുള്‍ സ്ക്രീന്‍ സ്മാർട്ഫോണാണ്. മോട്ടറോള വണ്‍ സീരിസിലെ രണ്ടാമത്തെ ഫോണാണ് വണ്‍ വിഷന്‍.

മോട്ടറോളയുടെ പുതിയ സ്മാർട്ഫോൺ വണ്‍ വിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

നേരത്തെ മോട്ടറോള ജി, ഇ സീരിസുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയ മാറ്റം വരുത്തിയിരുന്നു. ആന്‍ഡ്രോയ്ഡ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന സ്മാർട്ട്ഫോണാണ് ആന്‍ഡ്രോയ്ഡ് വണ്‍ വിഷന്‍. 21:9 അനുപാതത്തിലാണ് ഈ ഫോണിൻറെ സ്ക്രീന്‍ വലിപ്പം. 1080x2520 സ്ക്രീൻ റെസല്യൂഷനോട് കൂടിയ 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സ്ക്രീന്‍ കൂടാതെ കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേയില്‍ ഇന്‍ബില്‍ട്ട് ഫിംഗര്‍ സെന്‍സറുണ്ട്.

മോട്ടറോള വണ്‍ വിഷന്‍

മോട്ടറോള വണ്‍ വിഷന്‍

എക്സിനോസ് 9609 SoC ചിപ്പാണ് ഇതിലെ പ്രോസസ്സര്‍ യൂണിറ്റ്. പിന്നില്‍ ഡ്യൂവല്‍ ക്യാമറ സവിശേഷതയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 48 എംപി പ്രൈമറി സെന്‍സറില്‍ സോണി ഐഎംഎക്സ് 586 പ്രോസ്സസറാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത് 5എംപി ഡെപ്ത് സെന്‍സറാണ്. പഞ്ച് ഹോള്‍ ക്യാമറയുടെ ശേഷി 25എംപിയാണ്. എഫ് 2.0 ആണ് അപ്പാച്ചര്‍. 3,500 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി കപ്പാസിറ്റി.

കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ

കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോട്ടറോള ഫോണുകളും രാജ്യത്ത് തന്നെ നിർമ്മിച്ചതാണെന്നും മോട്ടറോള വൺ വിഷൻ പോലും ഇന്ത്യയിൽ നിർമ്മിക്കുമെന്നും മോട്ടറോള മാനേജിങ് ഡയറക്ടറായ പ്രശാന്ത് മാണി വെളിപ്പെടുത്തി. രാജ്യത്ത് ഇരട്ട ബ്രാൻഡ് തന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലെനോവോ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, ലെനോവോ, മോട്ടറോള ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകൾ ഞങ്ങൾ കാണും. മോട്ടോ ജി, മോട്ടറോള വൺ, മോട്ടോ ഇ ലൈനപ്പുകളിൽ സ്മാർട്ട്‌ഫോണുകൾ കാണുമെന്ന് പ്രശാന്ത് മാണി പറയുന്നു.

 ടര്‍ബോ ചാര്‍ജിംഗ്
 

ടര്‍ബോ ചാര്‍ജിംഗ്

ടൈപ്പ് സി-യാണ് യുഎസ്ബി. ടര്‍ബോ ചാര്‍ജിംഗ് സംവിധാനം അതിവേഗത്തില്‍ ബാറ്ററി ചാര്‍ജിംഗ് സാധ്യമാക്കും എന്നാണ് മൊട്ടറോള അവകാശപ്പെടുന്നത്. ജൂൺ 27 മുതൽ ഈ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ മാത്രമായി വില്പന നടത്തും. ഇന്ത്യയിൽ ഈ സ്മാർട്ട്ഫോണിന്‍റെ വില 19,999 രൂപയാണ്. വിവിധ ടെലികോം ഓപ്പറേറ്റർമാരുമൊത്തുള്ള ചില ലോഞ്ച് ഓഫറുകളും കൂടാതെ ഇഎംഐ ഓപ്ഷനുകളും മോട്ടറോള ഇതോടപ്പം ലഭ്യമാക്കുന്നു.

Best Mobiles in India

English summary
The Motorola One Vision will be offered in Bronze Gradient and Sapphire Gradient colours. According to Chinoy, the Motorola One Vision carries a price tag of Rs. 19,999 and it will go on sale beginning June 27 exclusively via Flipkart. There will only be one variant of the phone with 4GB of RAM and 128GB of onboard storage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X