ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചത് മോട്ടോ ജിയെ....!

Written By:

ഗൂഗിള്‍ ഏറ്റെടുത്തതോടെ മോട്ടറോള അടിമുടി മാറി. മുന്‍പ് മോട്ടറോളയുടെ ജനപ്രിയത പിന്നോട്ടായിരുന്നെങ്കില്‍ 2014-ല്‍ ഗൂഗിളിന്റെ പിന്‍ബലത്തില്‍ മോട്ടോ ബ്രാന്‍ഡില്‍ മുഖം മിനുക്കി എത്തിയപ്പോള്‍ ആളുകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് കിട്ടിയത്.

മോട്ടോ ഇ, മോട്ടോ ജി, മോട്ടോ എക്‌സ് എന്നിങ്ങനെ മൂന്നു മോഡലുകളാണ് മോട്ടറോള പുറത്തിറക്കിയത്. ഇതില്‍ മോട്ടോ ജി, മോട്ടോ ജി 2 മോഡലുകളാണ് ഇന്ത്യന്‍ വിപണി ഏറ്റെടുത്തത്. ഓണ്‍ലൈന്‍ വഴി മാത്രമായിരുന്നു മോട്ടോ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന.

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചത് മോട്ടോ ജിയെ....!

2014-ല്‍ ഗൂഗിളില്‍ ഇന്ത്യയില്‍ ഏറെ സെര്‍ച്ച് ചെയ്യപ്പെട്ട ഗാഡ്ജറ്റ് മോട്ടോ ജി ആണ്. ആപ്പിള്‍ ഐഫോണ്‍ 6, സാംസങ്ങ് ഗ്യാലക്‌സി എസ്5 എന്നിവയെ പിന്തള്ളിയാണ് മോട്ടോ ജി ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതെത്തിയത്. മോട്ടോ ഇ നാലാമതും നോകിയ എക്‌സ്, നോകിയ എക്‌സ് എല്‍ എന്നിവ അഞ്ചും ആറും സ്ഥാനത്തുമാണ്. ഷവോമി എംഐ3 ഏഴാമതും സാംസങ്ങ് ഗ്യാലക്‌സി ഗ്രാന്‍ഡ് എട്ടാമതുമാണ്. മോട്ടോ എക്‌സ് ഒമ്പതാമതും ആപ്പിള്‍ ഐഫോണ്‍ 5എസ് പത്താം സ്ഥാനത്തുമാണ് ഗൂഗിള്‍ സെര്‍ച്ചില്‍ എത്തിയത്.

English summary
Motorola phones dominate gadget searches this year in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot