മോട്ടറോള 3,100 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുന്നു

Posted By:

സാധാരണക്കാരെ ലക്ഷ്യമിട്ട് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മോട്ടമറാള വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. ട്രസ്റ്റഡ് റിവ്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ മോട്ടറോള സി.ഇ.ഒ ഡെന്നിസ് വൂഡ്‌സൈഡാണ് ഇക്കാര്യം അറിയിച്ചത്.

'50 ഡോളര്‍ വിലവരുന്ന സ്മാര്‍ട്‌ഫോണ്‍ വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍' എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, 179 ഡോളര്‍ വിലവരുന്ന മോടോ ജി പോലും സാധാരണക്കാരന് താങ്ങാനാവത്തതാണ്. അതുകൊണ്ട് 50 ഡോളര്‍ വിലയില്‍ മോട്ടോ ജിയുടെ താഴ്ന്ന വേരിയന്റ് ഇറക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ടെന്നും ഡെന്നിസ് വൂഡ്‌സൈഡ് പറഞ്ഞു.

മോട്ടറോള 3,100 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുന്നു

താമസിയാതെതന്നെ 50 ഡോളര്‍ വിലയില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തുമെന്ന് ഗൂഗിള്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എറിക് ഷിംഡിറ്റും കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

എന്തായാലും വില കുറച്ച് സാധാരണക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് മോട്ടറോള ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. മോട്ടറോളയുടെ ഏറെ പ്രശംസ പിടിച്ചുപറ്റിയ സ്മാര്‍ട്‌ഫോണായ മോട്ടോ ജി ഇന്ത്യയില്‍ അടുത്തമാസം ലോഞ്ച് ചെയ്യാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.

Please Wait while comments are loading...

Social Counting