10,000 രൂപ ക്യാഷ്ബാക്ക് ഓഫറുമായി ഫ്ലിപ്കാർട്ടിൽ മോട്ടറോള റേസർ 2019 വിൽപനയ്ക്ക്

|

ഫ്ലിപ്കാർട്ട് വെബ്‌സൈറ്റ് പ്രകാരം മോട്ടറോള റേസർ 2019 ഫോൺ മെയ് എട്ടിന് വിൽപ്പനയ്‌ക്കെത്തും. നാളെ വിപണിയിൽ എത്തുന്ന ഈ ഫോണിന്റെ റിലീസ് ഏകദേശം രണ്ട് തവണ കമ്പനി മാറ്റിയിരുന്നു. ഏറ്റവും പുതിയ മോട്ടറോള റേസർ 2019 സ്മാർട്ഫോൺ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ 10,000 രൂപ ക്യാഷ്ബാക്ക് ഓഫർ ഫ്ലിപ്പ്കാർട്ടിലും ലഭിക്കും. പക്ഷേ, സിറ്റിബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ മാത്രമേ ഈ ഓഫർ സാധുതയുള്ളൂ. നിലവിൽ, പ്രീ-ഓർഡർ ഓപ്ഷൻ ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റ് ഫ്ലിപ്കാർട്ടിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

മോട്ടറോള റേസർ 2019

മോട്ടറോള റേസർ 2019

10,000 രൂപ ക്യാഷ്ബാക്ക് ഓഫർ നാളെ ഫ്ലിപ്കാർട്ടിൽ ലഭ്യമാകുമോ എന്ന് അറിയില്ല. കൊറോണ വൈറസ് സാഹചര്യം നിലനിൽക്കുന്നതിനാൽ പഴയ ഉൽപ്പന്ന കൈമാറ്റം ലഭ്യമല്ലെന്ന് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് പറയുന്നു. പ്രതിമാസം 5,209 രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. ഇന്ത്യയിലെ മോട്ടറോള റേസർ 2019 വില ആരംഭിക്കുന്നത് 1,24,999 രൂപയിൽ നിന്നാണ്. ഇതിനെക്കുറിച്ച് കൂടുതലറിയാൻ കൂടുതൽ പരിശോധിക്കാം.

മോട്ടറോള റേസർ 2019 ലഭ്യത

മോട്ടറോള റേസർ 2019 ലഭ്യത

രണ്ട് സ്‌ക്രീനുകളാണ് ആൻഡ്രോയിഡ് 9 പൈ-അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മോട്ടോറോള റേസർ (2019) ഫോണിനുള്ളത്. പ്രൈമറി പാനലിൽ 6.2-ഇഞ്ചുള്ള ഫ്ലെക്സിബിൾ ഒലെഡ് HD+ (876x2142 പിക്സൽ) ഡിസ്പ്ലേ ആണുള്ളത്. 21:9 ആസ്പെക്ട് അനുപാതം. 2.7-ഇഞ്ചുള്ള (600x800 പിക്സൽ) ക്വിക്ക് വ്യൂ പാനൽ ആണ് സെക്കണ്ടറി ഡിസ്പ്ലേ. രണ്ടാമത്തെ ഡിസ്പ്ലേ ഉപയോഗിച്ച് ഫോൺ നിവർത്താതെതന്നെ സെൽഫികളെടുക്കാനും നോട്ടിഫിക്കേഷനുകൾ നോക്കാനും മ്യൂസിക് പ്ലേ ബാക്ക് കണ്ട്രോൾ ചെയ്യാനും കഴിയും.

 മോട്ടോറോള റേസർ 2019 ഫ്ലിപ്പ്കാർട്ടിൽ
 

മോട്ടോറോള റേസർ 2019 ഫ്ലിപ്പ്കാർട്ടിൽ

6 ജിബി റാമുമായി ചേർന്നുള്ള ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 710 SoC പ്രൊസസർ ആണ് ഹാൻഡ്‌സെറ്റിലുള്ളത്. പ്രധാന ഡിസ്‌പ്ലേയ്ക്ക് ഫ്‌ളെക്‌സ് വ്യൂ ഡിസ്‌പ്ലേ എന്നാണ് മോട്ടോറോള നൽകിയിരിക്കുന്ന പേര്. നീളത്തിലുള്ള ഫോണ്‍ തുല്യമായി മടക്കുന്ന രീതിയില്‍ ക്ലാംഷെല്‍ ഫോള്‍ഡിങ് ആണ് ഇതിനുള്ളത്. ഫോണില്‍ ഇ-സിം സൗകര്യം മാത്രമാണുള്ളത്. സാധാരണ സിംകാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാനാവില്ല.

മോട്ടോറോള റേസർ 2019 ക്യാമറ

മോട്ടോറോള റേസർ 2019 ക്യാമറ

മോട്ടോറോള റേസർ 2019 ഫോണിന് പിന്നില്‍ ഒരു ക്യാമറ സെന്‍സര്‍ മാത്രമാണുള്ളത്. ഫോണ്‍ മടക്കിയതിന് ശേഷം സെല്‍ഫിയ്ക്ക് വേണ്ടിയും ഇത് ഉപയോഗിക്കാം. 16 മെഗാപിക്‌സല്‍ സെന്‍സറാണിത്. എഫ് 1.7 അപ്പാർച്ചറുള്ള കാമറയില്‍ ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ് സൗകര്യമുണ്ടാവും. പ്രധാന സ്‌ക്രീനിന് മുകളിലായി അഞ്ച് മെഗാപിക്‌സലിന്റെ സെൽഫി ക്യാമറ നല്‍കിയിട്ടുണ്ട്. ആറ് ജിബി റാം ശേഷിയും 128 ജിബി സ്‌റ്റോറേജ് സൗകര്യവും ഫോണിനുണ്ട്. മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാൻ സാധിക്കില്ല.

ഫാസ്റ്റ് ചാര്‍ജിങ് സവിശേഷത

ഫാസ്റ്റ് ചാര്‍ജിങ് സവിശേഷത

4G LTE, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.0, GPS/ A-GPS, USB ടൈപ്പ്-സി തുടങ്ങിയ കണക്ടിവിറ്റി ഓപ്‌ഷനുകളാണ് ഫോണിലുള്ളത്. ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും മോട്ടോറോള റേസർ ഫോണിലുണ്ട്. ഹെഡ്‌ഫോണ്‍ ജാക്ക് നൽകിയിട്ടില്ല. എന്നാല്‍ ഫോണിന് താഴെയായി വലിയ സ്പീക്കര്‍ സ്ഥാപിച്ചിട്ടുണ്ട്. 2510mAh ബാറ്ററിയാണ് ഫോണിനുള്ളത്. കുറഞ്ഞ ശേഷിയുള്ള ബാറ്ററിയാണെങ്കിലും 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സവിശേഷത ഈ ഫോണിൽ ലഭ്യമാണ്.

Best Mobiles in India

English summary
It is unknown whether the Rs 10,000 cashback offer will still be available tomorrow on Flipkart. The e-commerce website says that old product exchange is not available due to coronavirus outbreak. There is at least no-cost EMI option available, which starts from Rs 5,209 per month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X