Home
Mobile

Motorola Razr 40 Ultra | ഫ്ലിപ്പ് ഫോണുകളിലെ പുതിയ രക്തം; മോട്ടോ റേസർ 40 അൾട്രയെക്കുറിച്ച് അറിയേണ്ടതെല്ലാം

മോട്ടറോളയുടെ പുത്തൻ ഫ്ലിപ്പ് സ്മാർട്ട്ഫോണുകളാണ് മോട്ടോ റേസർ 40, മോട്ടോ റേസർ 40 അൾട്ര എന്നിവ. ചൈനയിൽ ലോഞ്ച് ചെയ്ത പുതിയ സ്മാർട്ട്ഫോണുകൾ ക്ലാംഷെൽ ഫോൾഡബിൾ ഡിസൈനുമായിട്ടാണ് വരുന്നത്. മോട്ടറോള റേസർ 40 അൾട്ര, റേസർ 40 സ്മാർട്ട്ഫോണുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

വിവോ എക്സ് ഫ്ലിപ്പ്, ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ്, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 തുടങ്ങിയ ഫ്ലാഗ്ഷിപ്പ് ഫ്ലിപ്പ് സ്മാർട്‌ഫോണുകൾക്കെതിരെയാണ് മോട്ടറോള റേസർ 40 അൾട്ര സ്മാർട്ട്ഫോൺ വിപണിയിൽ മത്സരിക്കുക. കൂടുതൽ അഫോർഡബിളായ ഓപ്ഷനാണ് മോട്ടറോള റേസർ 40. പ്രീമിയം മിഡ് റേഞ്ചർ എന്ന നിലയിലാണ് കമ്പനി മോട്ടറോള റേസർ 40 സ്മാർട്ട്ഫോൺ വിപണിയിൽ എത്തിക്കുന്നത്.

ഫ്ലിപ്പ് ഫോണുകളിലെ പുതിയ രക്തം; മോട്ടോ റേസർ 40 അൾട്ര

മോട്ടോ റേസർ 40 സ്മാർട്ട്ഫോണിന്റെ 8 ജിബി / 128 ജിബി മോഡലിന് 3,999 ചൈനീസ് യുവാനാണ് (ഏകദേശം 46,450 രൂപ) വില വരുന്നത്. റേസർ 40 സ്മാർട്ട്ഫോണിന്റെ 8 ജിബി / 256 ജിബി മോഡലിന് 4,299 ചൈനീസ് യുവാനും (ഏകദേശം 49,900 രൂപ) 12 ജിബി / 256 ജിബി മോഡലിന് 4,699 ചൈനീസ് യുവാനും (ഏകദേശം 54,600 രൂപ) വില വരും.

മോട്ടോ റേസർ 40 അൾട്രയുടെ 8 ജിബി / 256 ജിബി വേരിയന്റിന് 5,699 ചൈനീസ് യുവാനാണ് (ഏകദേശം 66,200 രൂപ) വില വരുന്നത്. ഡിവൈസിന്റെ 12 ജിബി / 512 ജിബി മോഡലിന് 6,399 (ഏകദേശം 74,300 രൂപ) ചൈനീസ് യുവാനും വില വരും. റേസർ 40, റേസർ 40 അൾട്ര എന്നിവ ചൈനയിൽ പ്രീ ഓർഡറിന് ലഭ്യമാണ്. അൾട്ര മോഡലിന്റെ ഫീച്ചറുകളും മറ്റുമറിയാൻ തുടർന്ന് വായിക്കുക.

മോട്ടോ റേസർ 40 അൾട്ര (Motorola Razr 40 Ultra): സ്‌നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസിയുമായി വരുന്ന ഡിവൈസ് 12 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ് എന്നിവയും ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 13 ബേസ് ചെയ്തെത്തുന്ന മൈയുഎക്സ് സ്കിന്നിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3,800 mAh ബാറ്ററിയ്ക്കൊപ്പം 33W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 5W വയർലെസ് ചാർജിങ് സപ്പോർട്ടും റേസർ 40 അൾട്ര പായ്ക്ക് ചെയ്യുന്നു.

6.9 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി പ്ലസ് പിഒഎൽഇഡി എൽടിപിഒ ഡിസ്പ്ലെ 165 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും എച്ച്ഡിആർ 10പ്ലസ് സപ്പോർട്ടും ഓഫർ ചെയ്യുന്നു. 3.6 ഇഞ്ച് വരുന്ന പിഒഎൽഇഡി സെക്കൻഡറി ഡിസ്പ്ലെ 144 ഹെർട്സ് റിഫ്രഷ് റേറ്റും നൽകുന്നുണ്ട്. അലൂമിനിയം ഫ്രെയിമും ഗൊറില്ല ഗ്ലാസ് പ്രോട്ടക്ഷനുള്ള റിയർ പാനലും ഡിവൈസിലുണ്ട്.

റേസർ 40 അൾട്ര സ്മാർട്ട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. ഒഐഎസ് സപ്പോർട്ടുള്ള 12 എംപി പ്രൈമറി ക്യാമറ സെൻസർ, 13 എംപി അൾട്രവൈഡ് സെൻസർ എന്നിവയാണ് ഈ റിയർ ക്യാമറ സജ്ജീകരണത്തിലുള്ളത്. 32 എംപി സെൽഫി ക്യാമറയും റേസർ 40 അൾട്ര ഫീച്ചർ ചെയ്യുന്നു. ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളാണ് മറ്റൊരു സവിശേഷത.

സ്മാർട്ട്ഫോൺ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഐപി52 സ്പ്ലാഷ് റെസിസ്റ്റൻസ് റേറ്റിങും ഓഫർ ചെയ്യുന്നു. 5ജി, വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.3, യുഎസ്ബി സി ടൈപ്പ് പോർട്ട്, എൻഎഫ്സി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. മോട്ടറോള റേസർ 40 അൾട്ര ഫെംഗ്യാ ബ്ലാക്ക്, ഐസ് ക്രിസ്റ്റൽ ബ്ലൂ, മജന്ത എന്നീ നിറങ്ങളിൽ വാങ്ങാൻ കഴിയും.

Best Mobiles in India

English summary
Moto Razer 40 and Moto Razer 40 Ultra are Motorola's new flip smartphones. The new smartphones launched in China come with a clamshell foldable design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X