Home
Mobile

അങ്ങനെ കടൽ കടന്ന് അവൻ ഇന്ത്യയിലേക്ക് എത്തുന്നു! മോട്ടോ റേസർ 50 ഇന്ത്യൻ ലോഞ്ച് ഉടൻ

ഇന്ത്യയിലേക്ക് കൂടുതൽ താങ്ങാനാവുന്ന ഫ്ലിപ്പ് ഫോൺ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് മോട്ടറോള. മോട്ടറോള കമ്പനിയുടെ മോട്ടോ റേസർ 50 (Moto Razr 50) സ്മാർട്ട്‌ഫോണിൻ്റെ ഇന്ത്യൻ ലോഞ്ച് ഉടൻ ഉണ്ടാകും. മോട്ടറോള അതിൻ്റെ റെഗുലർ സെറ്റുകൾക്ക് ശരിയായ ലൈംലൈറ്റ് നൽകാൻ ആഗ്രഹിച്ചതായി വേണം കരുതാൻ. കാരണം, അൾട്രാ വേർഷൻ ലോഞ്ച് ചെയ്ത് ഏതാനും ആഴ്ചകൾക്ക് ശേഷം ആണ് അതിൻ്റെ സ്റ്റാൻഡേർഡ് മോട്ടറോള റേസർ 50 സ്മാർട്ട്‌ഫോൺ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവൻ്റിന് മുന്നോടിയായി, വരാനിരിക്കുന്ന ഫോണിൻ്റെ രൂപകൽപ്പനയും പ്രവർത്തനങ്ങളും അടങ്ങുന്ന ടീസർ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

എന്നിരുന്നാലും മോട്ടറോള റേസർ 50 ഇതിനകം ചൈനയിൽ ലഭ്യമായതിനാൽ അതിൻ്റെ മിക്ക സവിശേഷതകളും ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. മുമ്പത്തെ മോട്ടോ റേസർ 40 വേർഷനെ അപേക്ഷിച്ച് സ്റ്റാൻഡേർഡ് വെർഷന് വലിയ സ്‌ക്രീൻ ഉണ്ടെന്നും സ്‌ക്രീൻ തുറക്കാതെ തന്നെ ആളുകൾക്ക് ഇപ്പോൾ പുറം സ്‌ക്രീനിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ടീസർ വെളിപ്പെടുത്തുന്നു.

മോട്ടോ റേസർ 50 ഇന്ത്യൻ ലോഞ്ച് ഉടൻ

ഡിസൈൻ അതിൻ്റെ വിലയേറിയ സഹോദരങ്ങളായ മോട്ടറോള റേസർ 50 അൾട്രായുമായി സാമ്യമുള്ളതാണ്. എന്നാൽ ഈ മോഡൽ അല്പം ചെറിയ ഔട്ടർ സ്‌ക്രീനോടെ ആണ് വരുന്നത്. ചൈനയിൽ, സ്റ്റാൻഡേർഡ് മോട്ടറോള റേസർ 50 സ്മാർട്ട്‌ഫോൺ 3.6 ഇഞ്ച് പോൾഇഡ് ഔട്ടർ ഡിസ്‌പ്ലേയും ഫുൾ എച്ച്‌ഡി+ റെസല്യൂഷനിലും 3,000 നിറ്റ് പീക്ക് ബ്രൈറ്റ്നസ്സിലും പ്രവർത്തിക്കുന്ന 6.9 ഇഞ്ച് അകത്തെ സ്‌ക്രീനുമായി ഷിപ്പ് ചെയ്യുന്നു.

ഔട്ടർ സ്‌ക്രീനിൽ ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. ഉപകരണം തുറക്കുമ്പോൾ ഒരു സെൻസർ ആണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. ഇത് 32 മെഗാപിക്സൽ സെൽഫി ക്യാമറ പായ്ക്ക് ചെയ്യുന്നു. ബാക്ക് പാനലിൽ OISനുള്ള പിന്തുണ ഉള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉണ്ട്. 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഇതിനോടൊപ്പം ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300X പ്രൊസസറാണ് ഇത് നൽകുന്നത്.

കൂടാതെ 30W വയർഡ് ചാർജിംഗിനും 15W വയർലെസ് ചാർജിംഗിനും പിന്തുണയുള്ള 4,200mAh ബാറ്ററി ഫീച്ചർ ചെയ്യുന്നു. ഇപ്പോൾ, വരാനിരിക്കുന്ന മോട്ടോ റേസർ 50യുടെ ലോഞ്ച് തീയതിയും വിലയും സംബന്ധിച്ച വിശദാംശങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഈ ഉപകരണം ഉടൻ വരുമെന്ന് കമ്പനി സൂചിപ്പിച്ചു. മോട്ടോ റേസർ 50 അൾട്രാ ഇന്ത്യയിൽ 99,999 രൂപയ്ക്ക് ആണ് ലോഞ്ച് ചെയ്തത്.

മോട്ടോ റേസർ 50 ഒരു ടോൺ ഡൗൺ പതിപ്പായതിനാൽ സ്റ്റാൻഡേർഡ് വേർഷനായ അൾട്രാ മോഡലിനേക്കാൾ വളരെ വില കുറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയിൽ, മോട്ടോ റേസർ 50 അൾട്രായുടെ വില CNY 5,699 ആണ്. ഇത് പരിവർത്തനം ചെയ്യുമ്പോൾ ഇന്ത്യയിൽ ഏകദേശം 65,470 രൂപയാണ് വരുന്നത്.

സ്റ്റാൻഡേർഡ്, മോട്ടോ റേസർ 50ക്ക് ചൈനയിൽ CNY 3,699 വില വരും. അതായത് ഇന്ത്യൻ റുപ്പിയിൽ ഏകദേശം 42,496 രൂപ. അൾട്രാ മോഡലിനെ പോലെ, റെഗുലർ റേസർ 50 വേഷനും ചൈനയെ അപേക്ഷിച്ച് ഇന്ത്യയിൽ വില വളരെ കൂടുതലായിരിക്കും എന്ന് ആണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Motorola is gearing up to bring a more affordable flip phone to India. Motorola Moto Razr 50 (Moto Razr 50) smartphone will be launched in India soon. It must be assumed that Motorola wanted to give proper limelight to its regular sets. Because its standard Motorola Razr 50 smartphone has just been announced a few weeks after the launch of the Ultra version. Ahead of the event, the company has released a teaser featuring the design and functionality of the upcoming phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X