Home
Mobile

തുണി മടക്കും പോലെ മടക്കി വെക്കാവുന്ന ഐറ്റം! Motorola Razr 50 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി

മോട്ടറോളയുടെ ഫ്ലിപ്പ്-സ്റ്റൈൽ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ആയ, മോട്ടറോള റേസർ 50 (Motorola Razr 50), ഇപ്പോൾ ഇന്ത്യയിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. സെപ്തംബർ 9ന് ലോഞ്ച് ചെയ്ത റേസർ 50, കമ്പനിയുടെ റേസർ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ്. കൂടാതെ 3.6 ഇഞ്ച് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ ഈ ഫോൾഡബിൾ ഫോൺ ഫീച്ചർ ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ മോഡലിൻ്റെ 1.5 ഇഞ്ച് കവർ സ്‌ക്രീനിൽ നിന്ന് ഗണ്യമായ നവീകരണം ആണ് മോട്ടറോള പുതുയ ഫോണിൽ കൊണ്ടുവന്നത്. "മോട്ടോ എഐ" എന്നറിയപ്പെടുന്ന മോട്ടറോളയുടെ എഐ പവർ ഫീച്ചറുകളുടെ ശ്രേണി ഈ സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുന്നു.

മോട്ടറോള റേസർ 50 സ്മാർട്ട്ഫോണിന്റെ വിലയും ലഭ്യതയും നോക്കാം. മോട്ടറോള റേസർ 50യുടെ വില 64,999 രൂപ ആണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയൻ്റിൽ മാത്രമാണ് മോട്ടറോള റേസർ 50 ലഭ്യമാകുന്നത്. ഇത് മൂന്ന് കളറുകളിൽ ആണ് വരുന്നത്. സ്പ്രിറ്റ്സ് ഓറഞ്ച്, സാൻഡ് ബീച്ച്, കോല ഗ്രേ.

Motorola Razr 50 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി

മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും റിലയൻസ് ഡിജിറ്റൽ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആമസോൺ എന്നിവ ഉൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ട്‌ഫോൺ ലഭ്യമാണ്. ഇൻട്രൊഡക്ടറി ഓഫറുകളെ സംബന്ധിച്ചിടത്തോളം, മോട്ടറോള റേസർ 50ക്ക് 5,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ ഉപഭോക്താക്കൾക്ക് 10,000 രൂപ കിഴിവും ലഭിക്കും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൻ്റെ ഭാഗമായ മോട്ടറോള റേസർ 50 അൾട്രായ്ക്കും സമാന ഓഫറുകൾ ലഭ്യമാണ്. കൂടാതെ, ലോഞ്ച് ഓഫറിൻ്റെ ഭാഗമായി 18 മാസം വരെ ഒരു നോ-കോസ്റ്റ് ഇക്വേറ്റഡ് പ്രതിമാസ ഇൻസ്‌റ്റാൾമെൻ്റ് (EMI) പ്ലാൻ ലഭ്യമാണ്. മോട്ടറോള മൂന്ന് മാസത്തെ ഗൂഗിൾ ജെമിനി അഡ്വാൻസ്ഡ് സബ്‌സ്‌ക്രിപ്‌ഷനും 2 ടിബി ക്ലൗഡ് സ്റ്റോറേജും അധിക ചിലവില്ലാതെ നൽകുന്നു.

ഇനി ഈ ഫോണിന്റെ പ്രധാന വിശദാംശങ്ങളിലേക്ക് വരാം. 90Hz റിഫ്രഷ് റേറ്റ് ഫീച്ചർ ചെയ്യുന്ന പുതിയ 3.6 ഇഞ്ച് പോൾഇഡി കവർ സ്‌ക്രീനാണ് ഈ വർഷത്തെ റേസർ സ്മാർട്ട്‌ഫോണിലെ മികച്ച അപ്‌ഗ്രേഡ്. കഴിഞ്ഞ വർഷത്തെ റേസർ 40യുമായി താരതമ്യം ചെയ്യുമ്പോൾ, 1.5-ഇഞ്ച് കവർ സ്‌ക്രീനുള്ള പരിമിതമായ യൂട്ടിലിറ്റി ആയിരുന്നു ഉണ്ടായിരുന്നത്. റേസർ 50യിലെ വലിയ ഡിസ്‌പ്ലേ ആപ്പുകൾ, നിയന്ത്രണങ്ങൾ എന്നിവയും മറ്റും പിന്തുണയ്ക്കുന്നു.

ഉപയോക്താക്കൾക്ക് കവർ സ്ക്രീനിൽ ഗൂഗിളിൻ്റെ ജെമിനി എഐ ആക്സസ് ചെയ്യാനും കഴിയും. മറ്റ് പ്രീമിയം മോട്ടറോള സ്‌മാർട്ട്‌ഫോണുകൾക്ക് സമാനമായി, ക്യാമറ ഇംഹാൻസ്മെന്റ് ടൂളുകളും ജനറേറ്റീവ് വാൾപേപ്പറുകളും പോലുള്ള വിവിധ എഐ അധിഷ്ഠിത സവിശേഷതകൾ റേസർ 50യിൽ ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് കസ്റ്റമൈസ് വാൾപേപ്പറുകൾ സൃഷ്‌ടിക്കാൻ മോട്ടോ എഐയോട് ആവശ്യപ്പെടാം

അല്ലെങ്കിൽ അവരുടെ വസ്ത്രധാരണത്തിന് അനുയോജ്യമായ ഒരു ബാഗ്രൗണ്ട് ചിത്രം സൃഷ്‌ടിക്കാൻ എഐയ്ക്ക് സാധിക്കും. വീഡിയോ റെക്കോർഡിംഗിനുള്ള എഐ അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, ചലിക്കുന്ന ഒബ്ജക്റ്റുകൾ ക്യാപ്‌ചർ ചെയ്യുന്നതിനുള്ള എഐ ആക്ഷൻ ഷോട്ട്, എഐ പവർഡ് ഓട്ടോഫോക്കസ് ട്രാക്കിംഗ് എന്നിവ അധിക സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Motorola's flip-style foldable smartphone, the Motorola Razr 50, is now available for purchase in India. Launched on September 9, the Razer 50 is the latest smartphone in the company's Razer series. And this foldable phone features a 3.6-inch external display. Motorola's new phone is a significant upgrade from last year's model's 1.5-inch cover screen. The smartphone includes Motorola's range of AI-powered features known as "Moto AI".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X