Home
Mobile

കളിക്കളത്തിലേക്ക് പുതിയ പോരാളി; ഒരു ലക്ഷം മുട്ടിക്കാതെ മോട്ടറോള റേസർ 50 അൾട്രാ ഇന്ത്യയിൽ

മോട്ടറോള റേസർ 50 അൾട്രാ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു ലക്ഷം രൂപയിൽ താഴെയാണ് ഈ ഡിവൈസിന്റെ വില. വലിയ ഡിസ്‌പ്ലേ, മികച്ച ഡിസൈൻ, ഐപി റേറ്റിംഗ്, പുതിയ ഹാർഡ്‌വെയർ എന്നിവയും മറ്റും അടങ്ങിയതാണ് പുതിയ വേർഷൻ. സ്മാർട്ട്‌ഫോണിന് ഒപ്പം മറ്റൊരു ബ്രാൻഡും നൽകാത്ത ഒരു ജോഡി വയർലെസ് ഇയർഫോണുകളും മോട്ടറോള കമ്പനി ബണ്ടിൽ ചെയ്യുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, റീട്ടെയിൽ ബോക്സിൽ ഫോണിൻ്റെ ഒരു കേസും ഉൾപ്പെടുന്നു. അത് നിങ്ങൾക്ക് മറ്റ് ഫോൾഡബിൾ ഫോണുകൾക്കൊപ്പം ലഭിക്കില്ല. മോട്ടറോള റേസർ 50 അൾട്രായുടെ സ്പെസിഫിക്കേഷനുകളും ഇന്ത്യൻ വിലയും മറ്റും നോക്കാം.

മോട്ടറോള റേസർ 50 അൾട്രാ ഇന്ത്യയിലെ വില: മോട്ടറോള റേസർ 50 അൾട്രായുടെ 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് 99,999 രൂപയാണ് പ്രാരംഭ വില. ലോഞ്ചിൻ്റെ ഭാഗമായി, ഉപകരണം 5,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഓഫറിൽ ലഭ്യമാകും.

ഒരു ലക്ഷം മുട്ടിക്കാതെ മോട്ടറോള റേസർ 50 അൾട്രാ ഇന്ത്യയിൽ

കൂടാതെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 5,000 രൂപയുടെ അധിക ഡിസ്‌കൗണ്ട് ഓഫറും ഉണ്ടായിരിക്കും. അതായത് മൊത്തത്തിൽഈ സ്മാർട്ട്ഫോൺ ഏതാണ്ട് 89,999 രൂപ വിലയിൽ ലഭിക്കും. ആമസോൺ, റിലയൻസ് സ്റ്റോറുകൾ, മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ജൂലൈ 20ന് ഫ്ലിപ്പ് ഫോൺ വിൽപ്പനയ്‌ക്കെത്തും. ഇത് ജൂലൈ 10ന് പ്രീ-റിസർവ് ചെയ്യപ്പെടും.

മോട്ടറോള റേസർ 50 അൾട്രായുടെ സവിശേഷതക എന്തൊക്കെ എന്ന് നോക്കാം. Qualcommൻ്റെ പുതിയ സ്നാപ്ഡ്രാഗൺ 8s Gen 3 SoC ആണ് മോട്ടറോള റേസർ 50 അൾട്രായ്ക്ക് കരുത്തേകുന്നത്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ മെലിഞ്ഞ ബെസലുകളുള്ള വലിയ കവർ സ്‌ക്രീനുമായി ആണ് ഇത് വരുന്നത്.

ഇത് ഔട്ടർ സ്‌ക്രീനിൽ പെട്ടന്നുള്ള കണ്ടന്റ് ഉപഭോഗത്തിൻ്റെ കാര്യത്തിൽ മികച്ച അനുഭവം നൽകാൻ സാധ്യതയുണ്ട്. POLED പാനലിന് 1080p റെസല്യൂഷൻ സപ്പോർട്ടും 100 ശതമാനം DCI-P3 കളർ ഗാമറ്റും HDR10+ പിന്തുണയും ഉണ്ട്. ഡിസ്പ്ലേയുടെ റീഫ്രഷ് റേറ്റ് 1Hz-165Hzന് ഇടയിൽ ക്രമീകരിക്കപ്പെടുന്നു. ഉപയോക്താക്കൾക്ക് വീഡിയോകൾ കാണാനും നാവിഗേഷൻ വിശദാംശങ്ങൾ പരിശോധിക്കാനും അവ ക്യാപ്‌ചർ ചെയ്യുമ്പോൾ സെൽഫികൾ പരിശോധിക്കാനും ഫ്ലിപ്പ് മടക്കിയ നിലയിലായിരിക്കുമ്പോൾ പുറം സ്‌ക്രീനിൽ മറ്റ് കാര്യങ്ങൾ ചെയ്യാനും കഴിയും.

ഓപ്പൺ ആക്കുമ്പോൾ, മറ്റ് ട്രെഡീഷണൽ ഫോണുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വലിയ 6.9 ഇഞ്ച് FHD+ പോൾഇഡ് സ്‌ക്രീൻ നിങ്ങൾക്ക് ഈ ഫോണിൽ ലഭിക്കും. അകത്തെ സ്‌ക്രീനിൽ മികച്ച 120 ശതമാനം DCI-P3 കളർ ഗാമറ്റ് ഉണ്ട്. റീഫ്രഷ് റേറ്റ് കവർ സ്ക്രീനിൽ ഉള്ളതിന് തുല്യമാണ്. അകത്തെ പാനലിന് 360Hz ടച്ച് സാമ്പിൾ റേറ്റും 3000nits പീക്ക് ബ്രൈറ്റ്നസ്സും ഉണ്ട്. മുൻവശത്ത് 32 മെഗാപിക്സൽ സെൻസറും ഉണ്ട്.

മോട്ടറോള റേസർ 50 അൾട്രാ ക്യാമറയുടെ കാര്യത്തിൽ ഒരു വലിയ അപ്‌ഡേറ്റ് ആണ് കമ്പനി കൊണ്ടുവന്നത്. പുതിയ വേർഷൻ 50 മെഗാപിക്സൽ f/1.7 മെയിൻ ക്യാമറയും 2x ഒപ്റ്റിക്കൽ സൂമോട് കൂടിയ 50 മെഗാപിക്സൽ f/2.0 ടെലിഫോട്ടോ സെൻസറും ആണ് നൽകിയിരിക്കുന്നത്.

ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില പ്രധാന എഐ സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം. 30X എഐ സൂപ്പർ സൂം, എഐ ആക്ഷൻ ഷോട്ട്, എഐ അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, ഇൻ്റലിജൻ്റ് ഓട്ടോ ഫോക്കസ് ട്രാക്കിംഗ് എന്നിവയും മറ്റുമാണ് ക്യാമറയിൽ ഉള്ള പ്രധാന എഐ സവിശേഷതകൾ.

ഹുഡിന് കീഴിൽ, 4,000mAh ബാറ്ററിയുണ്ട്. ഇത് മുൻ പതിപ്പിൽ കണ്ട 3,800mAh ബാറ്ററിയേക്കാൾ അല്പം വലുതാണ്. റേസർ 40 അൾട്രാ മോഡലിൽ 30W വയർഡ് ചാർജിംഗിനേക്കാൾ ഉയർന്ന വേഗതയുള്ള 45W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്ക് ഇതിന് പിന്തുണയുണ്ട്. 15W വയർലെസ് ചാർജിംഗിനുള്ള പിന്തുണയും മോട്ടറോള നൽകിയിട്ടുണ്ട്. ഉപകരണം IPX8 വാട്ടർ റെസിസ്റ്റൻ്റ് ആണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Motorola Razr 50 Ultra launched in India. The price of this device is less than 1 lakh rupees. The new version comes with a bigger display, better design, IP rating, new hardware and more. Along with the smartphone, the Motorola company is also bundling a pair of wireless earphones that no other brand offers. Another thing to note here is that the retail box also includes a case for the phone. You won't get that with other foldable phones. Let's take a look at Motorola Razr 50 Ultra specifications, India price and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X