Home
Mobile

മോട്ടറോള റേസർ 5 ജി ഇന്ത്യയിൽ ഒക്ടോബർ 5 ന് അവതരിപ്പിക്കും: വില, സവിശേഷതകൾ

മോട്ടറോള റേസർ 5 ജി ഒക്ടോബർ 5 ന് ഇന്ത്യയിൽ വിപണിയിലെത്തും. ഇന്ത്യയിൽ ഈ ഡിവൈസിൻറെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഫ്ലിപ്കാർട്ടിൽ മോട്ടറോള റേസർ 5 ജിയുടെ ലഭ്യത പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ മാസം പുറത്തിറക്കിയ മോട്ടറോള റേസർ 5 ജി ഇപ്പോൾ ഇന്ത്യൻ വിപണിയിലെത്തുകയാണ്. കഴിഞ്ഞ വർഷത്തെ മോട്ടറോള റേസർ ഫോൾഡബിൾ ഫോണിന്റെ പിൻഗാമിയാണ് ഈ സ്മാർട്ട്ഫോൺ. 6.2 ഇഞ്ച് പ്ലാസ്റ്റിക് ഒ‌എൽ‌ഇഡി പ്രധാന ഫ്ലെക്‌സിബിൾ ഡിസ്‌പ്ലേയും 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും മോട്ടറോള റേസർ 5 ജി യുടെ പ്രധാന സവിശേഷതകളാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

മോട്ടറോള റേസർ 5 ജി

മോട്ടറോള ഇന്ത്യ ട്വിറ്റർ അക്കൗണ്ട് വഴി മോട്ടറോള റേസർ 5 ജിയുടെ ഇന്ത്യ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചു. ഈ ഫോൾഡബിൾ ഫോൺ ഒക്ടോബർ 5 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. മോട്ടറോള റേസർ 5 ജിഫ്ലിപ്പ്കാർട്ട് വഴി വിൽപ്പന നടത്തും. മോട്ടറോള അതിന്റെ സൈറ്റിൽ രജിസ്ട്രേഷനും എടുക്കുന്നുണ്ട്.

മോട്ടറോള റേസർ 5 ജി: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

മോട്ടറോള റേസർ 5 ജിക്ക് യുഎസ് വരുമാണ് വില തന്നെയാണ് ഇന്ത്യയിൽ വരുന്നതെന്ന് പറയുന്നു. യുഎസിൽ ഏക 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിനായി ഇത് 1,399.99 ഡോളറിന് (ഏകദേശം 1.03 ലക്ഷം രൂപ) അവതരിപ്പിച്ചു. ബ്ലഷ് ഗോൾഡ്, പോളിഷ്‌ഡ് ഗ്രാഫൈറ്റ്, ലിക്വിഡ് മെർക്കുറി എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്.

മോട്ടറോള റേസർ 5 ജി: സവിശേഷതകൾ

മോട്ടറോള റേസർ 5 ജി: സവിശേഷതകൾ

മോട്ടറോള റേസർ 5 ജി ഫോൾഡബിൾ ഫോൺ ആൻഡ്രോയിഡ് 10 മൈ യുഎക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 21: 9 ആസ്പെക്ടറ്റ് റേഷിയോ വരുന്ന 6.2 ഇഞ്ച് പ്ലാസ്റ്റിക് ഒ‌എൽ‌ഇഡി (2,142x876 പിക്‌സൽ) പ്രധാന സ്‌ക്രീനാണ് ഇതിലുള്ളത്. 4: 3 ആസ്പെക്ടറ്റ് റേഷിയോയുള്ള 2.7 ഇഞ്ച് (600x800 പിക്സലുകൾ) ഗ്ലാസ് ഒ‌എൽ‌ഇഡി സെക്കൻഡറി സ്ക്രീൻ വരുന്നു. മോട്ടറോള റേസർ 5 ജിയിൽ ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 765 ജി SoC, 8 ജിബി റാമുമായി ജോടിയാക്കിയ അഡ്രിനോ 620 ജിപിയു എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് വിപണിയിൽ വരുന്നത്.

മോട്ടറോള റേസർ 5 ജി: ക്യാമറ

മോട്ടറോള റേസർ 5 ജി: ക്യാമറ

ഫോൾഡബിൾ ഫോൺ എഫ് / 1.7 അപ്പേർച്ചറുള്ള 48-മെഗാപിക്സൽ പ്രൈമറി ഷൂട്ടർ ഉൾക്കൊള്ളുന്നു. മികച്ച ലൈറ്റ് സെൻ‌സിറ്റിവിറ്റിക്കായി ഒ‌ഐ‌എസ്, ലേസർ ഓട്ടോഫോക്കസ്, ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യ എന്നിവ ക്യാമറ സവിശേഷതകളിൽ നൽകിയിരിക്കുന്നു. മോട്ടറോള റേസർ 5 ജിയിൽ സെൽഫികൾ പകർത്തുവാൻ എഫ് / 2.2 അപ്പർച്ചറുള്ള 20 മെഗാപിക്സൽ ക്യാമറ വരുന്നു.

 15W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സവിശേഷത

മോട്ടറോള റേസർ 5 ജിയിൽ 15W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സവിശേഷത വരുന്ന 2,800 എംഎഎച്ച് ബാറ്ററിയുണ്ട്. പിൻവശത്തായി ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, 5 ജി, 4 ജി പിന്തുണ, ബ്ലൂടൂത്ത് 5.0, വൈ-ഫൈ 802.11 ബി / ജി / എൻ / എസി, എൻ‌എഫ്‌സി, ജി‌പി‌എസ് / എ-ജി‌പി‌എസ്, ഗ്ലോനാസ് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
The Motorola Razr 5 G is set to be launched in India on October 5. The company has disclosed the launch date for India and has also confirmed Flipkart availability. Last month, the Motorola Razr 5 G was introduced, and now it is coming to the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X