8 ജിബി റാമുമായി മോട്ടറോള റേസർ 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ലെനോവോയുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ഫോണായ മോട്ടറോള റേസർ 5 ജി അവതരിപ്പിച്ചു. നിലവിലുള്ള മോട്ടറോള റേസറിന്റെ പിൻഗാമിയായി വരുന്ന ഈ പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ 5 ജി പിന്തുണയോടെയാണ് വിപണിയിൽ വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. മോട്ടറോള റേസർ (2019) ൽ വരുന്ന 6.2 ഇഞ്ച് ഫ്ലെക്സിബിൾ ഒഎൽഇഡി ഡിസ്‌പ്ലേയാണ് മോട്ടറോള റേസർ 5 ജിയിലും വരുന്നത്. മാത്രമല്ല, പൂർണ്ണമായും പകുതിയായി മടക്കാനും ഈ ഫോൾഡബിൾ ഹാൻഡ്‌സെറ്റ് കൊണ്ട് സാധിക്കും. ഇന്സ്ടന്റ് നോട്ടിഫിക്കേഷനുകൾക്കായി മുൻവശത്ത് പ്രത്യേക "ക്വിക്ക് വ്യൂ" ഡിസ്‌പ്ലേയുമായി ഈ ഫോൾഡബിൾ ഫോൺ വരുന്നു. കൂടാതെ, 3 ഡി ഗ്ലാസും 7,000 സീരീസ് അലുമിനിയവും ഉപയോഗിച്ച് നിർമ്മിച്ച ലോഹവും ഗ്ലാസ് ബോഡിയും മോട്ടറോള റേസർ 5 ജിയിൽ കമ്പനി നൽകിയിരിക്കുന്നു.

മോട്ടറോള റേസർ 5 ജി: വില ഇന്ത്യയിൽ, ലോഞ്ച് ഓഫറുകൾ
ഇന്ത്യയിൽ മോട്ടറോള റേസർ 5 ജി സിംഗിൾ, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,24,999 രൂപയാണ് വില വരുന്നത്. പോളിഷ് ഗ്രാഫൈറ്റ് കളർ ഓപ്ഷനിൽ വരുന്ന ഈ ഫോൺ ഇന്ന് മുതൽ പ്രീ-ബുക്കിംഗിനായി ലഭ്യമാകും. അതേസമയം, ഒക്ടോബർ 12 ന് എല്ലാ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഫ്ലിപ്കാർട്ടുകളിലൂടെയും ഈ ഹാൻഡ്‌സെറ്റിന്റെ വിൽപ്പന നടത്തും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിനും ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്കും 10,000 രൂപ തൽക്ഷണ കിഴിവ് മോട്ടറോള റേസർ 5 ജിയുടെ ലോഞ്ച് ഓഫറിൽ വരുന്നു.
4,999 രൂപ വാർഷിക പ്ലാനിൽ ജിയോ ഉപഭോക്താക്കൾക്ക് ഡ്യൂവൽ ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കും. മാത്രമല്ല, അധിക ചിലവില്ലാതെ ജിയോയിൽ നിന്ന് ഒരു വർഷത്തെ അൺലിമിറ്റഡ് സേവനവും ലഭിക്കുന്നതാണ്. മോട്ടറോള അടുത്തിടെ ഇന്ത്യയിലെ മോട്ടറോള റേസറിന്റെ (2019) വില 94,999 രൂപയായി കുറച്ചു. സ്റ്റോക്ക് നിലനിൽക്കുന്നതുവരെ ഫോൺ രാജ്യത്ത് വിൽപന തുടരും. ആഗോളതലത്തിൽ, മോട്ടറോള റേസർ 5 ജി സെപ്റ്റംബറിൽ 1,399.99 ഡോളർ (ഏകദേശം 1,02,600 രൂപ) വിലയുമായി പുറത്തിറക്കി. ബ്ലൂയിഷ് ഗോൾഡ്, പോളിഷ്ഡ് ഗ്രാഫൈറ്റ്, ലിക്വിഡ് മെർക്കുറി എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ഈ ഹാൻഡ്‌സെറ്റ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

മോട്ടറോള റേസർ 5 ജി: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ + ഇസിം) മോട്ടറോള റാസർ 5 ജി ആൻഡ്രോയിഡ് 10 മൈ യുഎക്‌സിൽ പ്രവർത്തിക്കുന്നു. മടക്കാവുന്ന 6.2 ഇഞ്ച് പ്ലാസ്റ്റിക് ഒഎൽഇഡി ഡിസ്‌പ്ലേ 876x2,142 പിക്‌സൽ റെസല്യൂഷനും 21: 9 അനുപാതവും ഈ ഹാൻഡ്‌സെറ്റിൽ നൽകിയിരിക്കുന്നു. ഡിവൈസിൻറെ മുകളിൽ വരുന്ന രണ്ടാമത്തെ ഫ്ലിപ്പ് പാനലിന് 2.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയ് 600 x 800 പിക്‌സൽ റെസല്യൂഷനും 4: 3 ആസ്പെക്ടറ്റ് റേഷിയോയിൽ വരുന്നു. മോട്ടറോള റേസർ 5 ജിയിൽ അഡ്രിനോ 620 ജിപിയുവും 8 ജിബി റാമുമായി ജോഡിയാക്കിയ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് വരുന്നത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറാണ് എഫ് / 1.7 ലെൻസുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) സജ്ജീകരിച്ചിരിക്കുന്ന ഇത് ലേസർ ഓട്ടോഫോക്കസ് സാങ്കേതികവിദ്യയ്‌ക്കൊപ്പം വരുന്നു.

സെക്കൻഡറി സ്ക്രീനിന്റെ മുകളിൽ പ്രാഥമിക ക്യാമറ സെൻസറുമായി മോട്ടറോളയുടെ ഈ പുതിയ ഫോൺ വരുന്നു. റേസർ 5 ജി മടക്കിക്കഴിയുമ്പോൾ ഇത് ഒരു സെൽഫി ക്യാമറയായി മാറുന്നു. ഗ്രൂപ്പ് സെൽഫി, പോർട്രെയിറ്റ് മോഡ്, സ്പോട്ട് കളർ എന്നിവയുൾപ്പെടെ വിവിധ മോഡുകൾ ഈ ഡിവൈസിൻറെ ക്യാമറ സെൻസർ പിന്തുണയ്ക്കുന്നു. ഫോൾഡബിൾ ഡിസ്പ്ലേയ്ക്ക് മുകളിൽ നൽകിയിരിക്കുന്ന എഫ് / 2.2 ലെൻസുള്ള 20 മെഗാപിക്സൽ സെക്കൻഡറി ക്യാമറ സെൻസറും ഈ സ്മാർട്ഫോണിന് കമ്പനി നൽകിയിരിക്കുന്നു.

മൈക്രോ എസ്ഡി കാർഡ് വഴി എക്‌സ്‌പാൻഡ് ചെയ്യാവുന്ന 256 ജിബി ഓൺബോർഡ് സ്റ്റോറേജാണ് മോട്ടറോള റേസർ 5 ജിയിൽ വരുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പിൻവശത്ത് നൽകിയിരിക്കുന്ന ഫിംഗർപ്രിന്റ് സെൻസർ ഇതിൽ ഉണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഓൺബോർഡിലെ മറ്റ് സെൻസറുകളിൽ ഉൾപ്പെടുന്നു.

15W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന റേസർ 5 ജിയിൽ മോട്ടറോള 2,800 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. സ്മാർട്ട്‌ഫോണിന്റെ ഫ്ലിപ്പ് സംവിധാനം 200,000 ഫ്ലിപ്പുകൾ വരെ നേരിടാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു തവണ മുഴുവനായി ചാർജ് ചെയ്താൽ 24 മണിക്കൂർ വരെ ഫോൺ പ്രവർത്തിപ്പിക്കാനുള്ള ചാർജ് ഈ ബാറ്ററിക്കുണ്ട് എന്ന് മോട്ടോറോള അവകാശപ്പെടുന്നു.


Click it and Unblock the Notifications








