Home
Mobile

ഫോൾഡബിൾ ഫോൺ ആണെങ്കിലും വിലയിൽ അ‌തിന്റെ അ‌ഹങ്കാരമില്ല! 10000 രൂപ ഡയറക്ട് ഡിസ്കൗണ്ടുമായി മോട്ടറോള

സ്ഥിരം കണ്ടുമടുത്ത സ്മാർട്ട്ഫോണുകൾക്കിടയിൽ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ പ്രത്യേക ആകർഷണം നേടാറുണ്ട്. എന്നാൽ രൂപപരമായുള്ള പ്രത്യേകതകൾകൊണ്ടാകാം, സാധാരണ സ്മാർട്ട്ഫോണുകളെക്കാൾ വളരെ ഉയർന്ന വിലയിലാണ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ പൊതുവെ ലഭ്യമാകാറുള്ളത്. എന്നാൽ ആ ധാരണകൾ പൊളിച്ചടുക്കിക്കൊണ്ട് 40000 രൂപയിൽ താഴെ വിലയിൽ ഒരു കിടിലൻ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഈ വർഷം മേയിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട മോട്ടറോള റേസൾ 60 (MOTOROLA Razr 60) 5ജി ആണ് അ‌ത്. ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഫോൾഡബിൾ ഫോണുകളിൽ ​ഒന്നാണ് ഇത്.

ലോഞ്ച് ചെയ്തപ്പോൾ തന്നെ വിലക്കുറവ് കൊണ്ട് ശ്രദ്ധനേടിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് മോട്ടറോള റേസർ 60 5ജി. ഇതിന്റെ 8GB + 256GB മോഡലിന് 49,999 രൂപയായിരുന്നു ഇന്ത്യയി​ലെ വില. എന്നാലിപ്പോൾ 10000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 39999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിലും മോട്ടറോള വെബ്​സൈറ്റിലും ഈ ഫോൾഡബിൾ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഫോൾഡബിൾ ഫോൺ ആണെങ്കിലും വിലയിൽ അ‌തിന്റെ അ‌ഹങ്കാരമില്ല!

മോട്ടറോളയുടെ വെബ്​സൈറ്റിൽ 10000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 5000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഓഫറുകളും റേസർ 60 5ജിക്ക് ലഭ്യമായിട്ടുണ്ട്. അ‌തിനാൽ 349999 രൂപ വിലയിൽ ഈ ഫോൾഡബിൾ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അ‌വസരമുണ്ട്. PANTONE Gibraltar Sea, PANTONE Spring Bud, PANTONE Lightest Sky, Pantone Ice melt Swarovski എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7400X 4nm പ്രൊസസർ ആണ് മോട്ടറോള റേസർ 60 5ജിയുടെ കരുത്ത്. 6.96-ഇഞ്ച് (1080×2640 പിക്സലുകൾ) ഫ്ലെക്സ്വ്യൂ FHD+ പോൾഡ് LTPO ഇന്റേണൽ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 120% DCI-P3 കളർ ഗാമട്ട്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിനുണ്ട്.

ഫോൾഡബിൾ ഫോൺ ആണെങ്കിലും വിലയിൽ അ‌തിന്റെ അ‌ഹങ്കാരമില്ല!

മോട്ടറോള റേസർ 60 5ജിയിൽ 3.63 ഇഞ്ച് ക്വിക്ക്വ്യൂ പോൾഡ് 90Hz LTPS എക്സ്റ്റേണൽ ഡിസ്പ്ലേയും ഉണ്ട്. ഇത് 1700 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു. മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 3 OS അ‌പ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ ഫീച്ചറുകളും മോട്ടറോള ഈ സ്മാർട്ട്ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ, 13MP അൾട്രാ-വൈഡ് ക്യാമറ, മാക്രോ മോഡ്, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതമാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം എത്തുന്നത്.

സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും മോട്ടറോള റേസർ 60 5ജിയിലുണ്ട്. സുരക്ഷയ്ക്കായി ​സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ആണ് ഉള്ളത്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP48 റേറ്റിങ്, ഡ്യുവൽ സിം (eSIM + നാനോ) എന്നിവയും ഇതിലുണ്ട്.

ഫോൾഡബിൾ ഫോൺ ആണെങ്കിലും വിലയിൽ അ‌തിന്റെ അ‌ഹങ്കാരമില്ല!

4500mAh ബാറ്ററി, 30W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC എന്നിവയൊക്കെയാണ് മോട്ടറോള റേസർ 60 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Motorola Razr 60 5G is now selling for under Rs 40,000 after a direct discount of Rs 10,000. Its 8GB + 256GB model was priced at Rs 49,999 in India. However, this foldable phone is now listed on Flipkart and Motorola's website for just Rs 39,999. There are also bank discount offers of Rs 5,000 available on the Razr 60 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X