ഫോൾഡബിൾ സ്മാർട്ട്ഫോണുകളിലെ 'സിംപിളൻ'! മോട്ടറോള റേസർ 60 5G വിൽപ്പന തുടങ്ങി
ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പ്രാധാന്യം കൂടിവരികയാണ്. ഈ ഘട്ടത്തിൽ മോട്ടറോള തങ്ങളുടെ റേസർ സീരീസ് സ്മാർട്ട്ഫോണുകളുമായി സജീവ സാന്നിധ്യമായി കളത്തിലുണ്ട്. റേസർ 60 അൾട്ര എന്ന പ്രീമിയം സ്മാർട്ട്ഫോണിന് പിന്നാലെ, കഴിഞ്ഞ ആഴ്ച മോട്ടറോള റേസർ 60 5ജി (MOTOROLA Razr 60) ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടു, ഇത് ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഈ സ്മാർട്ട്ഫോൺ ഇന്ന് മുതൽ വാങ്ങാനാകും.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സിംപിളായി വാങ്ങാൻ കഴിയുന്ന 'സിംപിളൻ' ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന നിലയിലിൽ മോട്ടറോള റേസർ 60 വേറിട്ട് നിൽക്കുന്നു. റേസർ 60 അൾട്രയുടേതിന് ഏതാണ്ട് സമാനമായ ഡിസൈൻ തന്നെയാണ് ഈ സ്റ്റാന്റേർഡ് മോഡലിനും ഉള്ളത്. എന്നാൽ ഫീച്ചറുകളുടെ കാര്യത്തിൽ സ്വാഭാവികമായും വിലയുടെ കാര്യത്തിലുള്ള വ്യത്യാസത്തിന് സമാനമായ അന്തരം ഇരുഫോണുകളിലും ഉണ്ട്.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, റേസർ 60 അൾട്രയുടെ അത്ര ഫീച്ചറുകൾ റേസർ 60യിൽ ഇല്ല, എന്നാൽ 50000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് താനും. മീഡിയടെക് ഡൈമെൻസിറ്റി 7400X കരുത്തിൽ എത്തിയിട്ടുള്ള ഈ ഫ്ലിപ്പ് സ്മാർട്ട്ഫോണിൽ ജെമിനി ഉൾപ്പെടെയുള്ള AI ഫീച്ചറുകളുടെ ശക്തമായ പിന്തുണയും ഉണ്ട്.
മോട്ടറോള റേസർ 60 5ജി 8GB + 256GB എന്ന സിംഗിൾ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ഇതിന് 49,999 രൂപയാണ് വില. പാന്റോൺ ജിബ്രാൾട്ടർ സീ, പാന്റോൺ ലൈറ്റസ്റ്റ് സ്കൈ, പാന്റോൺ സ്പ്രിംഗ് ബഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫ്ലിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകുക.

മോട്ടോറോള റേസർ 60 5ജിയുടെ പ്രധാന ഫീച്ചറുകൾ: 3.63″ (1056×1066, പിക്സലുകൾ) 90Hz LTPS എക്സ്റ്റേണൽ ഡിസ്പ്ലേയും (1700 nits വരെ പീക്ക് ബ്രൈറ്റ്നസ്), 6.96-ഇഞ്ച് (1080×2640 പിക്സലുകൾ) ഫ്ലെക്സ്വ്യൂ FHD+ പോൾഡ് LTPO ഇന്റേണൽ ഡിസ്പ്ലേയും (1-120Hz റിഫ്രഷ് റേറ്റ്, 120% DCI-P3 കളർ ഗാമട്ട്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്) ഇതിലുണ്ട്. ഇവ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ സഹിതം എത്തുന്നു.
ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7400X 4nm പ്രൊസസർ ആണ് മോട്ടറോള റേസർ 60 5ജിയുടെ കരുത്ത്. ഇതിനൊപ്പം തന്നെ മാലി-G615 MC2 ജിപിയുവും 8GB LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജും എത്തുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ ഫീച്ചറുകളും ലഭിക്കും. 50MP മെയിൻ ക്യാമറ, (f/1.7 അപ്പേർച്ചർ, OIS), 13MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), മാക്രോ മോഡ്, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP48 റേറ്റിങ്, ഡ്യുവൽ സിം (eSIM + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC, 4500mAh ബാറ്ററി, 30W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








