അടിസക്കെ, യമണ്ടൻ ഐറ്റം വരുന്നുണ്ട്! ഇത് മോട്ടോറോളയുടെ കിടിലൻ ഐഡിയ
ഓരോ ദിവസവും പുത്തൻ ഫീച്ചറുകളുമായി നിരവധി സ്മാർട്ട് ഫോണുകളാണ് വിപണിയിലിറങ്ങുന്നത്. ആഗോള വിപണി മാത്രമല്ല സ്മാർട്ട് ഫോൺ നിർമാതാക്കൾ ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണി കൂടി ഇവർക്ക് നല്ലൊരു വിൽപ്പന കേന്ദ്രമാണ്. ജന സംഖ്യയുടെ എണ്ണമാണ് ഇന്ത്യൻ വിപണി സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് ഇഷ്ട കേന്ദ്രമാകാൻ തന്നെ കാരണം. നല്ലൊരു പബ്ലിസിറ്റി കൂടി ലഭിച്ചാൽ ഇന്ത്യൻ വിപണിയിൽ ഏത് ഫോണും ചൂടപ്പം പോലെ വിറ്റഴിക്കപ്പെടും. അത്രക്കും സാധ്യതകളാണ് ഇന്ത്യൻ വിപണിയിലുള്ളത്. അതിനാൽ തന്നെ ഇന്ത്യയിൽ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്യാനും വിൽക്കാനും കമ്പനികൾക്ക് ഏറെ താൽപ്പര്യമാണ്. ഇപ്പോഴിതാ മോട്ടോറോളയുടെ പുത്തൻ ഫോണിനെ കുറിച്ചാണ് ചർച്ചകൾ.
മോട്ടറോളയുടെ അടുത്ത ഫോൾഡബിൾ മോഡലായ റേസർ 60 (Motorola Razr 60) ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. ഫോണിന്റെ നിറവും സ്പെസിഫിക്കേഷനും ഡിസൈനും ചോർന്നട്ടുണ്ട്. കമ്പനി ഔദ്യോഗികമായി ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻഗാമിയായ റേസർ 50 നെ അപേക്ഷിച്ച് വർദ്ധിച്ചുവരുന്ന അപ്‌ഗ്രേഡുകൾ ഉണ്ടാകുമെന്ന് ആദ്യകാല വിവരങ്ങൾ സൂചിപ്പിക്കുന്നത്.

12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്. ജിബ്രാൾട്ടർ സീ (നീല), ലേറ്റസ്റ്റ് സ്‌കൈ (ക്രീം) , സ്പ്രിംങ് ബഡ് (പച്ച) എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. മോട്ടോ എഐ' എന്നറിയപ്പെടുന്ന മോട്ടോറോളയുടെ എഐ അധിഷ്ഠിത ഫീച്ചറുകൾ ഇതിൽ ലഭ്യമാകും.
നാല് ലക്ഷം തവണ വരെ മടക്കാൻ കഴിയുമെന്നാണ് മോട്ടറോള അവകാശപ്പെടുന്ന മോട്ടറോള റേസർ 60 ഫോൺ, ഐപിഎക്‌സ്8 അണ്ടർവാട്ടർ പ്രൊട്ടക്ഷനോടെയാണ് വരുന്നത്. ഷാർപ് ക്ലാരിറ്റിക്കായി തൽക്ഷണ ഓൾ-പിക്സൽ ഫോക്കസ് ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രത്യേകത. മോട്ടറോള റേസർ 60 ൽ മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7400X ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്.
കഴിഞ്ഞ വർഷത്തെ മോഡലിൽ ഉപയോഗിച്ച ഡൈമെൻസിറ്റി 7300Xനേക്കാൾ മികച്ച പ്രകടനം ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. 6.7 ഇഞ്ച് വലുപ്പമുള്ള വലിയ ഡിസ്‌പ്ലേയാണ് മോട്ടറോള റേസർ 60 ഫോണിനുള്ളത്. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഫുൾ HD+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഐപിഎക്‌സ്8 അണ്ടർവാട്ടർ പ്രൊട്ടക്ഷനോടെയാണ് വരുന്നത്.

ഷാർപ് ക്ലാരിറ്റിക്കായി തൽക്ഷണ ഓൾ-പിക്സൽ ഫോക്കസ് ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രത്യേകത. 5ജി, സൈഡ്-മൗണ്ടസ് ഫിംഗർ പ്രീൻ സെൻസർ, ഫേസ് അൺലോക്ക്, ഇരട്ട ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ, 33 വാട്ട്സ് വയേർഡ് ചാർജർ, 15 വാട്ട്‌സ് വയർലസ് ചാർജർ തുടങ്ങിയവ സവിശേഷതകളാണ്. 4500 എംഎഎച്ചിന്റെ ബാറ്ററിയാണ് മോട്ടറോള റേസർ 60ൽ ഉപയോഗിച്ചിരിക്കുന്നത്.
സ്റ്റീരിയോ സ്പീക്കറുകളും ഡോൾബി അറ്റ്മോസ് സപ്പോർട്ടും ഫോണിൽ ലഭിക്കും. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവും ഡിസ്പ്ലേയ്ക്കുണ്ടാവും. 50 മെഗാപിക്സലിന്റെ പ്രൈമറി റിയർ ക്യാമറയ്ക്കൊപ്പം 13 മെഗാപിക്സലിന്റെ സെക്കൻഡറി ക്യാമറയും 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമുണ്ട്.

എന്നാൽ ഇതിന്റെ വിലനിർണ്ണയത്തെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും, വരുന്ന വിവരങ്ങളനുസരിച്ച് 8GB + 256GB വേരിയന്റിന് 64,999 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത റേസർ 50 ന് സമാനമായി റേസർ 60നും വില ഉണ്ടാവാനാണ് സാധ്യത. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച്, മോട്ടറോള റേസർ 60 ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ ആഗോളതലത്തിൽ പുറത്തിറങ്ങാനാണ് സാധ്യത. 65,000 മുതൽ 70,000 രൂപ വരെ വിലയാണ് നിരീക്ഷണ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








