വശ്യ സുന്ദരൻ! മോട്ടറോള റേസർ 60 മേയ് 28ന് ഇന്ത്യയിൽ; പ്രത്യേകതകൾ അറിയണ്ടേ... ഇതാ
രണ്ട് ആഴ്ച മുൻപാണ് മോട്ടറോള തങ്ങളുടെ റേസർ 60 അൾട്ര ലോഞ്ച് ചെയ്തത്. ഇപ്പോൾ ആരാധകർക്ക് കൂടുതൽ സന്തോഷം പകരുന്ന മറ്റൊരു നീക്കം കൂടി മോട്ടറോള നടത്താൻ പോകുന്നു. അതായത് റേസർ 60 സീരീസിലേക്ക് ഒരു പുതിയ ഫോൺ കൂടി അവതരിപ്പിക്കാൻ പോകുന്നു. മേയ് 28 ന് ഇന്ത്യയിൽ റേസർ 60 (motorola razr 60) സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് മോട്ടോറോള ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. 8ജിബി + 256ജിബി എന്ന സിംഗിൾ വേരിയന്റിൽ ആണ് ഈ ഫോൺ എത്തുന്നത്.
പാന്റോൺ ജിബ്രാൾട്ടർ സീ, പാന്റോൺ സ്പ്രിംഗ് ബഡ്, പാന്റോൺ ലൈറ്റസ്റ്റ് സ്കൈ എന്നീ കളർ ഓപ്ഷനുകളിലാണ് മോട്ടറോള റേസർ 60 പുറത്തിറക്കുന്നത്. ലോകത്ത് തന്നെ ആദ്യമായി 100% ട്രൂ കളർ ക്യാമറ സഹിതം വീഡിയോ ജസ്റ്റേഴ്സ്, ഇന്ത്യയിലെ ആദ്യത്തെ പേൾ അസറ്റേറ്റ് ഫിനിഷ് | ഫാബ്രിക് ഫിനിഷ് എന്നിവ സഹിതമാണ് ഈ ഫോൺ എത്തുന്നത് എന്നതാണ് ഹൈലൈറ്റ്.

മോട്ടോറോള റേസർ 60 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഇതിൽ 6.96 ഇഞ്ച് (1080×2640 പിക്സലുകൾ) ഫ്ലെക്സ്വ്യൂ FHD+ പോൾഡ് LTPO ഇന്റേണൽ ഡിസ്പ്ലേ ആണ് ഉള്ളത്. ഇത് 1-120Hz റിഫ്രഷ് റേറ്റ്, 120% DCI-P3 കളർ ഗാമട്ട്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം എത്തുന്നു.
3.63″ (1056×1066, പിക്സലുകൾ) ക്വിക്ക്വ്യൂ പോൾഡ് 90Hz LTPS എക്സ്റ്റേണൽ ഡിസ്പ്ലേയും ഇതിലുണ്ട്. ഇത് 1700 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു. ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7400X 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും മോട്ടറോള റേസർ 60 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ഈ ഫോൺ പ്രവർത്തിക്കുക. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
മോട്ടറോള റേസർ 60 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.7 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 13MP അൾട്രാ-വൈഡ് ക്യാമറ, മാക്രോ മോഡ്, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സ്കാനർ,
പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP48 എന്നിവയും ഇതിലുണ്ട്. ഡ്യുവൽ സിം (eSIM + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC എന്നീ ഫീച്ചറുകളും ഈ മോട്ടറോള ഫോണിലുണ്ട്.

171.3 (OPEN) / 88.08 (closed) ×73.99×7.25mm (OPEN) / 15.85mm (closed) വലിപ്പവും 188 ഗ്രാം ഭാരവുമാണ് മോട്ടറോള റേസർ 60യ്ക്ക് ഉള്ളത്. 4500mAh ബാറ്ററി, 30W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് ഫീച്ചറുകളും ഇതിലുണ്ട്. വില നിലവിൽ വ്യക്തമല്ല. ലോഞ്ചിന് ശേഷം മോട്ടോറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയ്ക്ക് പുറമേ ഫ്ലിപ്പ്കാർട്ടിലും ഇത് വാങ്ങാനാകും.


Click it and Unblock the Notifications








