പുത്തൻ ഫ്ലിപ്പ് താരം! മോട്ടറോള റേസർ 60 അൾട്ര ഇന്ത്യയിൽ; തുടക്കത്തിൽ തന്നെ 10000 രൂപ ഡിസ്കൗണ്ടും
സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ സ്മാർട്ട്ഫോണുകൾ നിരവധി എത്തുന്നുണ്ടെങ്കിലും ഫോൾഡബിൾ ഫോണുകൾ വളരെ കുറച്ചേ എത്താറുള്ളൂ. എങ്കിലും സ്ഥിരം കണ്ടുവരുന്ന സ്മാർട്ട്ഫോണുകളിൽ നിന്ന് വേറിട്ട ഒരു കിടിലൻ സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്കായി മോട്ടറോള ഇപ്പോൾ ഒരു പുതിയ ഫ്ലിപ്പ് ഫോൺ പുറത്തിറക്കിയിരിക്കുന്നു, മോട്ടറോള റേസർ 60 അൾട്ര (motorola razr 60 ultra) എന്നാണ് ഈ പുതിയ ഫോണിന്റെ പേര്. വലിയ 7 ഇഞ്ച് FHD+ ഇന്റേണൽ ഫോൾഡബിൾ LTPO pOLED സ്‌ക്രീൻ സഹിതമാണ് ഈ ഫ്ലാഗ്ഷിപ്പ് ഫ്ലിപ്പ് ഫോൺ എത്തിയിരിക്കുന്നത്.
പ്രീമിയം സ്മാർട്ട്ഫോണുകളിലെ കരുത്തിന്റെ സാന്നിധ്യമായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് തന്നെയാണ് മോട്ടറോള റേസർ 60 അൾട്രയുടെയും ശക്തി. 50MP മെയിൻ, 50MP അൾട്രാ-വൈഡ്, 50MP ഫ്രണ്ട് ക്യാമറ എന്നിങ്ങനെ ക്യാമറയുടെ കാര്യത്തിലും ഈ ഫ്ലിപ്പ് ഫോൺ ഒട്ടും കുറവ് വരുത്തിയിട്ടില്ല.

മോട്ടോ എഐയുടെ ശക്തമായ പിന്തുണയാണ് മോട്ടറോള റേസർ 60 അൾട്രയുടെ ആകർഷണങ്ങളിലൊന്ന്. ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത മോട്ടോ AI പ്രോംപ്റ്റുകൾ, ക്യാച്ച് മി അപ്പ്, പേ അറ്റൻഷൻ, റിമെമ്പർ ദിസ് എന്നിവ ഇതിൽ ഉണ്ട്. കൂടാതെ മോട്ടോ AI ഫീച്ചറുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഒരു ഡെഡിക്കേറ്റഡ് AI കീയും ഇതിലുണ്ട്.
മോട്ടറോള റേസർ 60 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.96-ഇഞ്ച് (1224×2992 പിക്സലുകൾ) ഫ്ലെക്സ്വ്യൂ 1.5K പോൾഡ് LTPO ഇന്റേണൽ ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 1-165Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, 4,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം എത്തുന്നു.
കൂടാതെ, 4 ഇഞ്ച് (1272×1080 പിക്സലുകൾ) ക്വിക്ക്വ്യൂ പോൾഡ് LTPO എക്സ്റ്റേണൽ ഡിസ്പ്ലേയും ഇതിലുണ്ട്. അത് 1-165Hz റിഫ്രഷ് റേറ്റ്, 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം എത്തുന്നു. ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് പ്രൊട്ടക്ഷൻ ആണ് സജ്ജീകരിച്ചിരിക്കുന്നത്.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് മോട്ടറോള റേസർ 60 അൾട്രയുടെ കരുത്ത്. ഇതോടൊപ്പം, അഡ്രിനോ 830 GPU, 16GB LPDDR5X റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയും എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പിന്തുണയും ഇതിന് ലഭിക്കും.
ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP അൾട്രാ വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ) എന്നിവയും f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും ആണ് മോട്ടറോള റേസർ 60 അൾട്രയിൽ സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്.

IP48 റേറ്റിങ്, ഡ്യുവൽ സിം (eSIM + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11be (2.4GHz & 5GHz & 6GHz) MIMO, Bluetooth 5.4, GPS, GLONASS, Galileo, QZSS, Beidou, യുഎസ്ബി ടൈപ്പ് സി, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
68W TurboPower ഫാസ്റ്റ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ് പിന്തുണകളോടെ 4700mAh ബാറ്ററിയാണ് മോട്ടറോള റേസർ 60 അൾട്രയിൽ നൽകിയിരിക്കുന്നത്. ഈ ഫ്ലിപ്പ് ഫോണിന് 73.99 mm (open and closed) x 171.48 mm (open) / 88.12 mm (closed) x 7.29 mm (open) / 15.69 mm (closed) വലിപ്പവും 189 ഗ്രാം ഭാരവും ഉണ്ട്. പാന്റോൺ സ്കാർബ്, പാന്റോൺ റിയോ റെഡ്, പാന്റോൺ മൗണ്ടെയ്ൻ ട്രെയിൽ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

മോട്ടോറോള റേസർ 60 അൾട്രയുടെ 16GB + 512GB വേരിയന്റിന് 99,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഓഫറുകൾ ലഭ്യമായതിനാൽ 10000 രൂപ വിലക്കുറവുണ്ട്. അതായത് ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ ഇത് 89,999 രൂപ വിലയിൽ വാങ്ങാനാകും. മേയ് 21 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.
ആമസോൺ, മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, റിലയൻസ് ഡിജിറ്റൽ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി മോട്ടോറോള റേസർ 60 അൾട്ര ഇന്ത്യയിൽ വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി നോ കോസ്റ്റ് ഇഎംഐ ഓഫർ, റിലയൻസ് ജിയോ സിമ്മിനൊപ്പം 15000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങൾ എന്നിവയും മോട്ടറോള റേസർ 60 അൾട്രയ്ക്ക് ഒപ്പം ലഭ്യമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








