Home
Mobile

ഒടിച്ച് മടക്കി ​കൈയിൽ വയ്ക്കാം! സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് കരുത്തിൽ മോട്ടറോള റേസർ 60 അ‌ൾട്ര ലോഞ്ച് ചെയ്തു

മോട്ടറോള തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ പുതിയ മോഡലുകൾ അ‌വതരിപ്പിച്ച് വിപുലീകരിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ലോഞ്ച് ഇവന്റിൽ റേസർ 60 അൾട്രാ/ റേസർ അൾട്രാ (motorola razr 60 ultra, motorola razr ultra) എന്നിവ മോട്ടോറോള അവതരിപ്പിച്ചു. 1-165Hz റിഫ്രഷ് റേറ്റുള്ള വലിയ 7 ഇഞ്ച് FHD+ ഇന്റേണൽ ഫോൾഡബിൾ LTPO pOLED സ്‌ക്രീനും 4″ ഔട്ടർ ഡിസ്പ്ലേയും സഹിതമാണ് റേസർ 60 അൾട്ര എത്തിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്താക്കി ആണ് ഈ മോട്ടറോള പ്രീമിയം ഫോൾഡബിൾ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്.

50MP മെയിൻ, 50MP അൾട്രാ-വൈഡ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ അ‌ടക്കം മികച്ച ക്യാമറ ഫീച്ചറുകൾ ഈ ഫോൾഡബിൾ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ മോട്ടോ AI പ്രോംപ്റ്റുകൾ, ക്യാച്ച് മി അപ്പ്, പേ അറ്റൻഷൻ, റിമെമ്പർ ദിസ് എന്നിവയും ഈ ​സ്മാർട്ട്ഫോണിൽ ഉണ്ട്. എവിടെനിന്നും മോട്ടോ AI എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി റേസർ 60 അൾട്രായ്ക്ക് ഒരു ഡെഡിക്കേറ്റഡ് AI കീയും ലഭിച്ചിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് കരുത്തിൽ മോട്ടറോള റേസർ 60 അ‌ൾട്ര എത്തി

എഐ മികവ് ഈ ഫോണിന്റെ മുഖ്യ അ‌ലങ്കാരമായേക്കും. ഫോൺ സ്റ്റാൻഡ് അല്ലെങ്കിൽ ടെന്റ് മോഡിലായിരിക്കുമ്പോൾ, ഉപയോക്താക്കൾക്ക് ഹാൻഡ്‌സ്-ഫ്രീ ആയി ലുക്ക് & ടോക്ക് പ്രവർത്തനക്ഷമമാക്കാനും മോട്ടോ എഐയുമായി ഒരു നോട്ടം കൊണ്ട് സംസാരിക്കാനും പെട്ടെന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അറിയിപ്പുകൾ സംഗ്രഹിക്കാനും സംഭാഷണങ്ങൾ ട്രാൻസ്‌ക്രൈബ് ചെയ്യാനും കഴിയും.

മോട്ടറോള റേസർ 60 അ‌ൾട്ര (motorola razr 60 ultra / razr ultra) ഫീച്ചറുകൾ: 7-ഇഞ്ച് (1224×2992 പിക്സലുകൾ) FlexView 1.5K pOLED LTPO ഇന്റേണൽ ഡിസ്പ്ലേ, 1-165Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, 4,000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് കരുത്തിൽ മോട്ടറോള റേസർ 60 അ‌ൾട്ര എത്തി

4″ (1272×1080 പിക്സലുകൾ) QuickView pOLED LTPOഎക്സ്റ്റേണൽ ഡിസ്പ്ലേ, 1-165Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് സംരക്ഷണം, വരെ 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 830 ജിപിയു, 16 ജിബി എൽപിഡിഡിആർ 5X റാം, 512 ജിബി യുഎഫ്എസ് 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ആണ് ഇതിൽ നൽകിയിരിക്കുന്നത്. IP48 റേറ്റിങ്ങും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള റേസർ 60 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.0 അപ്പേർച്ചറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അ‌ടങ്ങുന്നു. ഇതോടൊപ്പം f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് കരുത്തിൽ മോട്ടറോള റേസർ 60 അ‌ൾട്ര എത്തി

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി, NFC, 4700mAh ബാറ്ററി, 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

മോട്ടോറോള റേസർ 60 അൾട്രാ/ റേസർ അൾട്രാ യുഎസിൽ 1,300 യുഎസ് ഡോളർ (ഏകദേശം 1,10,870 രൂപ) വിലയിലും യുകെയിൽ 1,100 ജിബിപി (ഏകദേശം 1464 രൂപ / ഏകദേശം 1,24,935 രൂപ) വിലയിലും ആണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. റിയോ റെഡ്, സ്കാർബ്, മൗണ്ടൻ ട്രെയിൽ, കാബറേ നിറങ്ങളിൽ ആണ് ഇത് വാങ്ങാൻ ലഭ്യമാകുക.

Best Mobiles in India

English summary
Motorola Razr 60 Ultra launched with Snapdragon 8 Elite. The Motorola Razr 60 Ultra/ Razr Ultra is priced at 1,300 USD (approx. Rs. 1,10,870) in the US and 1,100 GBP (approx. Rs. 1,464 / approx. Rs. 1,24,935) in the UK. It will be available in Rio Red, Scarab, Mountain Trail, and Cabaret colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X