Home
Mobile

ഇത് കിടിലൻ സർപ്രൈസ് തന്നെ...! പൊളിപൊളിക്കാനൊരുങ്ങി Motorola Razr 60 Ultra

പ്രശസ്ത സ്മാർട്ട് ഫോൺ ബ്രാൻഡായ മോട്ടറോള നിരവധി മികച്ച മോഡലുകളാണ് കഴിഞ്ഞ വർഷം പുറത്തിറക്കിയത്. ഇങ്ങനെ സ്മാർട്ട് ഫോൺ വിപണിയിലേക്ക് ഗംഭീരമായ തിരിച്ചുവരവാണ് കമ്പനി നടത്തിയത്. കണക്ടിവിറ്റി, കവറേജ്, ശേഷി എന്നീ ഘടകങ്ങളിലെ അസാധാരണമായ പ്രകടനത്തിലൂടെ 'ടെക്കാർക്ക്' പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ട് പ്രകാരം ആഗോള സ്മാർട്ട് ഫോൺ ബ്രാൻഡായ മോട്ടറോള, ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാർട്ട്‌ഫോൺ ബ്രാൻഡായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേ സമയം 2025ൽ മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ മോട്ടറോള റേസർ 60 അൾട്ര (Motorola Razr 60 Ultra) അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

'ടിപ്സ്റ്റർ ഇവാൻ ബ്ലാസ്' ഈ വരാനിരിക്കുന്ന ഫോണിന്റെ പുതിയ റിയോ റെഡ് കളർ ഓപ്ഷൻ പങ്കിട്ടുകൊണ്ട് ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. മോട്ടോറോള എഡ്ജ് 50 പ്രോയുടെ നവീകരിച്ച പതിപ്പായിരിക്കും മോട്ടറോള റേസർ 60 അൾട്ര. മികച്ച പ്രകടനവും കൂടുതൽ ഫീച്ചറുകളുമായി ആയിരിക്കും ഫോണെത്തുക.

പൊളിപൊളിക്കാനൊരുങ്ങി Motorola Razr 60 Ultra

മോട്ടറോള റേസർ 60 അൾട്രക്ക് അടുത്തിടെ ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചതായാണ് ലീക്ക് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ഫോണിന്റെ ലോഞ്ച് ഉടൻ തന്നെ നടക്കാനാണ് സാധ്യത. മോട്ടോറോള റേസർ 50 അൾട്രയുടെ നവീകരിച്ച പതിപ്പായിരിക്കും വരാനിരിക്കുന്ന മോട്ടറോള റേസർ 60 അൾട്ര.

മികച്ച പ്രകടനവും കൂടുതൽ ഫീച്ചറുകളുമായി ആയിരിക്കും ഫോണെത്തുക. പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് റിയോ റെഡ് കളർ ഓപ്ഷനിലുള്ള സ്മാർട്ട്‌ഫോണായിരിക്കും പുറത്തിറങ്ങുക.
ഫോൺ നിരൂപകനായ എക്സ് ഇവാൻ ബ്ലാസ് (@evleaks) വരാനിരിക്കുന്ന മോട്ടറോള റേസർ 60 അൾട്രയുടെ ലൈവ് ചിത്രങ്ങൾ അടുത്തിടെ പങ്കിട്ടിരുന്നു.

പൊളിപൊളിക്കാനൊരുങ്ങി Motorola Razr 60 Ultra

അതിൽ ചുവപ്പ് നിറത്തിലുള്ള ഫിനിഷോടെയാണ് മോട്ടറോള റേസർ 60 അൾട്രയെ കാണിക്കുന്നത്. മോട്ടറോള റേസർ 60 അൾട്രയുടെ ചിത്രങ്ങൾ ഫോണിന്റെ എല്ലാ കോണുകളിൽ നിന്നും കാണിക്കുകയും പ്രധാന ഇന്നർ ഡിസ്‌പ്ലേയിൽ കഴിഞ്ഞ വർഷത്തെ റേസർ 50 അൾട്രയുടേതിന് സമാനമായ ഡിസൈൻ കാണിക്കുകയും ചെയ്യുന്നുണ്ട്.

4 ഇഞ്ച് OLED ഡിസ്‌പ്ലേയും ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും മോട്ടറോള റേസർ 60 അൾട്രയുടെ സവിശേഷതയാണ്. 6.9 ഇഞ്ച് വലുപ്പമുള്ള വലിയ ഡിസ്‌പ്ലേയാണ് മോട്ടറോള റേസർ 60 അൾട്രാ ഫോണിനുള്ളത്. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഫുൾ HD+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഐപിഎക്‌സ്8 അണ്ടർവാട്ടർ പ്രൊട്ടക്ഷനോടെയാണ് വരുന്നത്.

ഷാർപ് ക്ലാരിറ്റിക്കായി തൽക്ഷണ ഓൾ-പിക്സൽ ഫോക്കസ് ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രത്യേകത. 5ജി, സൈഡ്-മൗണ്ടസ് ഫിംഗർ പ്രീൻ സെൻസർ, ഫേസ് അൺലോക്ക്, ഇരട്ട ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ, 4,000 എംഎഎച്ച് ബാറ്ററി, 33 വാട്ട്സ് വയേർഡ് ചാർജർ, 15 വാട്ട്‌സ് വയർലസ് ചാർജർ തുടങ്ങിയവ സവിശേഷതകളാണ്.

മോട്ടറോള റേസർ 60 അൾട്രയിൽ സ്നാപ്ഡ്രാഗൺ 8 ചിപ്‌സെറ്റും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിന്റെ ക്യാമറെയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും, വരുന്ന വിവരങ്ങളനുസരിച്ച് കമ്പനിക്ക് ഈ ഫോണിൽ അൾട്രാവൈഡ് ആംഗിൾ സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ നൽകാൻ കഴിയുമെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച്, മോട്ടറോള റേസർ 60 അൾട്ര ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ ആഗോളതലത്തിൽ പുറത്തിറങ്ങാനാണ് സാധ്യത. 65,000 മുതൽ 70,000 രൂപ വരെ വിലയാണ് നിരീക്ഷണ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഏതായാലും അൽപ്പം കൂടി കാത്തിരിക്കാം മോട്ടറോളയുടെ സർപ്രൈസിനായി.

More from GizBot

Best Mobiles in India

English summary
The Motorola Razr 60 Ultra is set to be the successor to the Razr 50 Ultra, with leaked images revealing a sleek red color design and a hole-punch display. The device will feature dual rear cameras and a leather back panel, with a large 4-inch OLED cover display, similar to its predecessor. Expected to launch by mid-2025, it may include a 50MP main sensor and ultra-wide lens, along with an aluminum frame and side-mounted fingerprint scanner.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X