Just In
- 9 hrs ago സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- 10 hrs ago സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- 12 hrs ago വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- 13 hrs ago ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഡ്രോയിഡ് റസാറും മോട്ടറോള റസാറും
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൊബൈല്‍ വിപണിയില്‍ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് മോട്ടറോള പുറത്തിറക്കിയ മെലിഞ്ഞ ഒരു സ്റ്റൈലിഷ് മൊബൈല്‍ ആയിരുന്നു മോട്ടറോള റസാര്‍. മോട്ടറോളയെ സംബന്ധച്ചിടത്തോളം ഈ ഉല്പന്നം ഒരു വന്‍ വിജയം ആയിരുന്നു.
100 ഗ്രാം മാത്രം ഭാരമുള്ള ഒരു ഫഌപ് ഫോണ്‍ ആയിരുന്നു മോട്ടറോള റസാര്‍. 2.2 ഇഞ്ച് ആയിരുന്നു ഇതിന്റെ സ്ക്രീന്‍.
എന്നാല്‍ 2011ല്‍ പുറത്തിറങ്ങിയിരിക്കുന്ന മോട്ടറോള ഡ്രോയിഡ് റസര്‍ ഈ പഴയ ഹാന്‍ഡ്സെറ്റില്‍ നിന്നും എല്ലാം കൊണ്ടും തികച്ചും വ്യത്യസ്തമാണ്. 4.3 ഇഞ്ച് മള്‍ട്ടി ടച്ച് സ്ക്രീന്‍ ഉള്ള ഈ ഡ്രോയിഡ് റസാര്‍ ഒരു ആഢംബര മൊബൈല്‍ ആണ്.
പ്രോക്സിമിറ്റി സെന്‍സര്‍, ആക്സലറോമീറ്റര്‍ എന്നീ സെന്സറുകളുള്ളതാണ് ഇതിന്റെ സ്ക്രീന്‍. ഈ രണ്ടു മോട്റോള ഹാന്‍ഡ്സെറ്റുകളും തമ്മിലുള്ള അന്തരം വളരെ വലുതാണ്. പഴയ റസാര്‍ ഒരു സാധാരണ ഓപറേറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നാല്‍ ഡ്രോയിഡ് റസാര്‍ പ്രവര്‍ത്തിക്കുന്നത് ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റങ്ങളിലൊന്നായ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് 2.3.5ല്‍ ആണ്.
കൂടെ 1.2 ജിഗാഹെര്‍ഡ്സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടും കൂടിയാവുമ്പോള്‍ പ്രവര്‍ത്തനക്ഷമത മികച്ചതായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പഴയ റസാറില് ക്യാമറ 1.23 മെഗാപിക്സല്‍ ആയിരുന്ന സ്ഥാനത്ത് പുതിയ റസാറില് 8 മെഗാപിക്സല്‍ ക്യാമറയാണുള്ളത് എന്നറിയുമ്പോള്‍ ഇവ തമ്മില്‍ ആനയും അമ്പഴങ്ങയും തമ്മിലുള്ള ബന്ധമേയുള്ളൂ എന്നു മനസ്സിലാക്കാം.
ക്യാമറയ്്ക്ക് എല്‍ഇഡി ഫ്ലാഷ്, ഓട്ടോഫോക്കസ് എന്നിവയുണ്ട്, കൂടാതെ ഒരു 2 മെഗാപിക്സല്‍ സെക്കന്ററി ക്യാമറ കൂടിയുണ്ട് എന്നറിയുമ്പോള്‍ ഈ രണ്ടു മോട്ടറോള ഹാന്‍ഡ്സെറ്റുകളുടേയും സ്ഥാനം ഇരു ധ്രുവങ്ങളിലാവുന്നു.
മോട്ടറോള റസാറിന്റെ ബാറ്ററി 710 mAh ലിഥിയം അയണ്‍ ബാറ്ററിയാണെങ്കില്‍ ഡ്രോയിഡ് റസാറിലേത് 1780 mAh ലിഥിയം അയണ്‍ ബാറ്ററിയാണ്.
ഇങ്ങനെ കാഴ്ചയിലും ഗുണഗണങ്ങളിലും എല്ലാ വലിയ ദൂരം ഉണ്ടാകുമ്പോള്‍ വിലയിലും ആ ഒരു വ്യത്യാസം ഉണ്ടാകുമെന്നതില്‍ ഒരു തര്‍ക്കവും ഇല്ല. മോട്ടറോള റസാര്‍ വി3യുടെ വില 7,500 രൂപയായിരുന്നു. എന്നാല്‍ മോട്ടറോള ഡ്രോയിഡ് റസാറിന്റെ വില ഏകദേശം 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലായിരിക്കും.
ഇത്രയധികം വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് മോട്ടറോള ഈ രണ്ടു ഹാന്‍ഡ്സെറ്റുകള്‍ക്ക് ഒരേ പേരു നല്കി? പഴയ മോട്ടറോള റസാറിന് ലഭിച്ച സ്വീകാര്യത പേരിലൂടെ പുതിയ ഡ്രോയിഡ് റസാറിനും ലഭിയ്ക്കുമെന്നാണോ മോട്ടറോള കരുതുന്നത്. ഏതായാലും പേര് എന്തുതന്നെയായാലും ആളുകള്‍ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ പോന്ന ഒരു സൂപ്പര്‍ ആഢംബര ഫോണ്‍ ആണ് ഡ്രോയിഡ് റസാര്‍.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470