മോട്ടറോള റേസര്‍ എച്ച്ഡിയും മാക്‌സ് എച്ച്ഡിയും ഒക്ടോബറില്‍

Posted By: Staff

മോട്ടറോള റേസര്‍ എച്ച്ഡിയും മാക്‌സ് എച്ച്ഡിയും ഒക്ടോബറില്‍

മോട്ടറോള റേസര്‍, റേസര്‍ മാക്‌സ് സ്മാര്‍ട്‌ഫോണുകളുടെ പുതുതലമുറ ഒക്ടോബറില്‍ വിപണിയില്‍ എത്താന്‍ സാധ്യത. റേസര്‍ എച്ച്ഡി (Razr HD), റേസര്‍ മാക്‌സ് എച്ച്ഡി (Razr Maxx HD) എന്നിവ ഒക്ടോബറിലെത്താന്‍ സാധ്യതയുള്ളതായി ഹോട്ട്ഹാര്‍ഡ്‌വെയര്‍ സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവയുടെ ചിത്രങ്ങളും ചില സവിശേഷതകളും പുറത്തായിട്ടുണ്ട്.

മോട്ടറോളയുടെ സ്മാര്‍ട്‌ഫോണുകളില്‍ ഏറെ പ്രചാരം നേടിയതാണ് റേസര്‍ ശ്രേണി. 1280x720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലെയെ കൂടാതെ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 പ്രോസസറാണ് ഇവയില്‍ ഉള്‍പ്പെടുക. ഇത്തരത്തില്‍ ഒരേ പോലുള്ള ധാരാളം സവിശേഷതകള്‍ ഈ രണ്ട് മോഡലുകളിലും പ്രതീക്ഷിക്കാം. എന്നാല്‍ വര്‍ധിച്ച ബാറ്ററി ദൈര്‍ഘ്യമാണ് റേസര്‍ മാക്‌സ് എച്ച്ഡി മോഡലിനെ വേറിട്ടുനിര്‍ത്തുന്നത്.

ഗൂഗിള്‍ ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ വിപണിയില്‍ എത്തിത്തുടങ്ങിയെങ്കിലും ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷനിലാണ് റേസര്‍ എച്ച്ഡി, റേസര്‍ മാക്‌സ്  എച്ച്ഡി എന്നിവ പ്രവര്‍ത്തിക്കുക എന്നതാണ് മറ്റൊരു കാര്യം. നിലവില്‍ ഗൂഗിളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായിട്ടും എന്തുകൊണ്ട് ജെല്ലിബീന്‍ വേര്‍ഷന്‍ ഇവയില്‍ ഉള്‍പ്പെടുന്നില്ല എന്ന് വ്യക്തമല്ല. ഈ രണ്ട് മോഡലുകളുടേയും സവിശേഷതകള്‍ ഇനിയും വ്യക്തമാകാനുണ്ട്. വിലയും അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot