ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും! 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സുമായി മോട്ടോ S50 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു
മോട്ടറോള (Motorola) ചൈനയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. വേർസറ്റൈൽ ക്യാമറ സിസ്റ്റം, കേപ്പബിൾ ആയ ചിപ്‌സെറ്റ്, ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിംഗ് സപ്പോർട്ട്, LTPO OLED ഡിസ്‌പ്ലേ എന്നിവയ്ക്ക് കഴിവുള്ള മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ആയ മോട്ടോ S50 ആണ് ലോഞ്ച് ചെയ്തത്. മോട്ടോ S50യുടെ വിലയിലേക്ക് വരുമ്പോൾ 12 ജിബി /256 ജിബി മോഡലിന് CNY 2,199, അതായത് ഏകദേശം 26,000 രൂപ മുതൽ ആണ് ആരംഭിക്കുന്നത്. കൂടാതെ, CNY 2,499, അതായത് ഏകദേശം 29,550 രൂപയ്ക്ക് 12 ജിബി/256 ജിബി കോൺഫിഗറേഷനിലും ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു.
മോട്ടോ S50 പെർസിമോൺ ഓറഞ്ച്, ഫ്ലോറ ബ്ലൂ, ലാറ്റെ ഷേഡുകൾ എന്നിവയിൽ ലഭ്യമാണ്. കഴിഞ്ഞ മാസം ആഗോള തലത്തിൽ ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് 50 നിയോയുടെ അതേ സവിശേഷതകൾ മോട്ടോ എസ് 50 പങ്കിടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മോട്ടറോള എഡ്ജ് 50 നിയോയ്ക്ക് ഇന്ത്യയിൽ ഔദ്യോഗിക റിലീസ് തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

മോട്ടോ S50 സ്പെസിഫിക്കേഷനുകൾ എന്തൊക്കെ എന്ന് നോക്കാം. 12 ജിബി LPDDR4X റാമും 512 ജിബി വരെ UFS 2.2 സ്റ്റോറേജും പെയർ ആക്കിയ MediaTek Dimensity 7300 SoC ആണ് Moto S50ന് കരുത്ത് പകരുന്നത്. 68W വയർഡ്, 15W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഉള്ള 4,310 mAh ബാറ്ററിയും മോട്ടോ S50 പായ്ക്ക് ചെയ്യുന്നു.
ഇത് കൂടാതെ, ഈ ഫോൺ 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. 13 മിനിറ്റിനുള്ളിൽ ഫോൺ 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.36 ഇഞ്ച് 1.5K LTPO OLED ഡിസ്‌പ്ലേ ആണ് മോട്ടോ S50ൽ ഉള്ളത്.
ഒരു ഫിംഗർപ്രിൻ്റ് സെൻസർ സ്ക്രീനിനോട് ഒപ്പം പാനലിന് 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സും ഈ ഫോണിൽ ഉണ്ട്. ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സലിൻ്റെ മുൻ ക്യാമറയുണ്ട്. മോട്ടോ എസ്50 ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള ഹലോ യുഐയിൽ പ്രവർത്തിക്കുന്നു.
ക്യാമറ സജ്ജീകരണത്തെ കുറിച്ച് പറയുകയാണെങ്കിൽ, ഈ സ്മാർട്ട്‌ഫോണിൻ്റെ ബാക്കിൽ OIS പിന്തുണ ഉള്ള 50 മെഗാപിക്സൽ സോണി IMX896 പ്രൈമറി ക്യാമറയും 13 മെഗാപിക്സൽ GalaxyCore GC13A2 അൾട്രാ വൈഡ് ക്യാമറയും 3x ഒപ്റ്റിക്കൽ സൂമോട് കൂടിയ 10 മെഗാപിക്സൽ Samsung S5K3K1 ടെലിഫോട്ടോ ക്യാമറയും ഉണ്ട്.
ഒപ്റ്റിക്‌സിനായി, OISനെ സപ്പോർട്ട് ചെയുന്ന 50 എംപി സോണി IMX896 പ്രൈമറി സെൻസർ ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് മോട്ടോ S50 അവതരിപ്പിക്കുന്നത്. മെയിൻ ക്യാമറയ്‌ക്ക് ഒപ്പം 13 എംപി അൾട്രാവൈഡ് ലെൻസും മാക്രോ ഷൂട്ടറായി പ്രവർത്തിപ്പിക്കാൻ സഹായികുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഉള്ള IP68 റേറ്റിംഗും മോട്ടോ S50 അവതരിപ്പിക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications