ആദ്യ ഫോണല്ലേ, ഉഷാറാക്കാണ്ടിരിക്കുമോ! 5000 രൂപ ഡിസ്കൗണ്ടുമായി മോട്ടറോള സിഗ്നേച്ചർ വിൽപ്പന തുടങ്ങി
മോട്ടറോള കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് 'മോട്ടറോള സിഗ്നേച്ചർ' (motorola signature). പുതിയൊരു സ്മാർട്ട്ഫോൺ എന്നത് മാത്രമല്ല, ഒരു പുതിയ മോട്ടറോള സീരീസിലെ ആദ്യത്തെ സ്മാർട്ട്ഫോൺ മോഡൽ എന്ന പ്രത്യേകതയും ഈ സിഗ്നേച്ചറിനുണ്ട്, മോട്ടറോള സിഗ്നേച്ചർ സീരിസിന്റെ തുടക്കം കൂടിയാണ് ഇതിന്റെ ലോഞ്ചിൽ കുറിക്കപ്പെട്ടത്. സിഗ്നേച്ചർ സീരീസിലെ ഈ ആദ്യ സിഗ്നേച്ചർ ഫോൺ ഇപ്പോൾ ആകർഷകമായ ലോഞ്ച് ഓഫറുകൾ സഹിതം ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇപ്പോൾ ഈ ഫോൺ വാങ്ങാൻ ലഭ്യമായിരിക്കുന്നു.
മോട്ടറോള സിഗ്നേച്ചറിന്റെ 12GB + 256GB മോഡലിന് 59,999 രൂപയും, 16GB + 512GB മോഡലിന് 64,999 രൂപയും, 16GB + 1TB മോഡലിന് 69,999 രൂപയുമാണ് വില. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ഇതിന് ലോഞ്ച് ഓഫറുകൾ ലഭ്യമാണ്, തെരഞ്ഞെടുത്ത ബാങ്ക് കാർഡ് വഴിയുള്ള പർച്ചേസിന് 5000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്.

കൂടാതെ തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് ഇഎംഐ പർച്ചേസിനൊപ്പം 5500 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ബാങ്ക് കാർഡ് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 54999 രൂപ പ്രാരംഭ വിലയിൽ മോട്ടറോളയുടെ ഈ ആദ്യ സിഗ്നേച്ചർ സീരീസ് ഫോൺ സ്വന്തമാക്കാം. 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 20,000 രൂപ വിലയുള്ള സിഗ്നേച്ചർ ക്ലബ് അംഗത്വം 1 വർഷത്തേക്ക് സൗജന്യം, മോട്ടോ വാച്ചിൽ 5000 രൂപ വരെ ഡിസ്കൗണ്ട് തുടങ്ങിയ ഓഫറുകളുമുണ്ട്.
24 x 7 എക്സ്ക്ലൂസീവ് പ്രിവിലേജുകൾ, യാത്ര, ഡൈനിംഗ്, വെൽനസ്, ലൈഫ്‌സ്റ്റൈൽ, എക്സ്ക്ലൂസീവ് ക്ലബ് ആക്‌സസ് എന്നിവയിലുടനീളം ബെസ്പോക്ക് അസിസ്റ്റൻസ്, എപ്പോഴും ഓൺ സപ്പോർട്ട് എന്നിവയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് മോട്ടോറോള സിഗ്നേച്ചർ എന്ന പ്രത്യേകതയുമുണ്ട്. പാന്റോൺ മാർട്ടിനി ഒലിവ്, പാന്റോൺ കാർബൺ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ
സിഗ്നേച്ചർ സീരീസിലെ ആദ്യ ഫോൺ എന്ന നിലയിൽ വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് സാധ്യമായ മികച്ച ഫീച്ചറുകൾ മോട്ടറോള ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ഒരു കോപ്പർ മെഷ് ലിക്വിഡ് മെറ്റൽ കൂളിംഗ് സിസ്റ്റം സഹിതമാണ് സിഗ്നേച്ചർ എത്തിയിരിക്കുന്നത്.
1/1.28″ സോണി LYT-828 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.6 അപ്പേർച്ചർ, OIS), 50MP 122° അൾട്രാ-വൈഡ് ഓട്ടോ ഫോക്കസ് ക്യാമറ (f/2.0 അപ്പേർച്ചർ), മാക്രോ, 50MP 3x ടെലിഫോട്ടോ ക്യാമറ (1/1.56″ സോണി LYT-600 സെൻസർ, OIS), 100x സൂപ്പർ സൂം, 8K 30 fps/ 4K 60-fps വരെ ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ സിഗ്നേച്ചറിലുണ്ട്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 1/2.93″ സോണി LYT-500 സെൻസറുള്ള 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.0 അപ്പർച്ചർ) ഉണ്ട്. 6.8- ഇഞ്ച് (2780 x 1264 പിക്സലുകൾ) 165Hz LPTO എക്സ്ട്രീം AMOLED സ്ക്രീൻ, 6200 nits പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

അഡ്രിനോ 840 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോസ് ബൈ സൗണ്ട് സഹിതമുള്ള സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H) എന്നിവയും മോട്ടറോള സിഗ്നേച്ചറിലുണ്ട്.
90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 50W ടർബോപവർ വയർലെസ് ചാർജിംഗ്, 10W വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 5200mAh ബാറ്ററി, ഡ്യുവൽ സിം (1നാനോ സിം+ 1 നാനോ സിം), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 -ൽ ആണ് പ്രവർത്തനം. 7 OS അപ്ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ സിഗ്നേച്ചർ ഫോണിന് ലഭിക്കും.


Click it and Unblock the Notifications








