Home
Mobile

ഇത് മോട്ടറോളയുടെ പുതിയ മുഖം! സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തിൽ സിഗ്നേച്ചർ ലോഞ്ച് ചെയ്തു

മോട്ടറോളയുടെ സ്മാർട്ട്ഫോണുകൾക്ക് ഇന്ന് മുതൽ ഒരു പുതിയ മുഖം കൂടി ലഭിച്ചിരിക്കുന്നു. ഇതുവരെ ലഭ്യമായിരുന്ന വിവിധ സീരീസുകൾക്ക് പുറമേ ഇന്ന് മുതൽ പ്രീമിയം സിഗ്നേച്ചർ സീരീസും മോട്ടറോള ​സ്മാർട്ട്ഫോണുകളുടെ ഭാഗമായി ഉണ്ടാകും. ഈ സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ മോട്ടറോള സിഗ്നേച്ചർ (motorola signature) ഇന്ന് ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് കരുത്തിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോണിന് എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ഫ്രെയിമോടുകൂടിയ അൾട്രാ-നേർത്ത 6.99mm ക്വാഡ്-കർവ്ഡ് ഡിസൈനാണ് മോട്ടറോള നൽകിയിരിക്കുന്നത്. ഗ്രിപ്പും ഇൻ-ഹാൻഡ് ഫീലും മെച്ചപ്പെടുത്തുന്നതിനായി ഡി​സൈൻ ചെയ്ത ടെക്സ്ചർഡ് ബാക്ക് ഫിനിഷുകൾ ഈ ഫോണിൽ ഉപയോഗിക്കുന്നു.

മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ പ്രീമിയം മോഡലിന് മികച്ച ഈടും മോട്ടറോള ഒരുക്കിയിട്ടുണ്ട്. MIL-STD-810H മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, പൊടി, ജല പ്രതിരോധത്തിനായി IP68, IP69 റേറ്റിങ് എന്നിവ ഇതിലുണ്ട്. സോണി ലൈറ്റിയ സെൻസറുകളുടെ പിന്തുണയുള്ള ക്വാഡ് 50MP ക്യാമറ സജ്ജീകരണവും ഈ ഫോണിലുണ്ട്.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തിൽ മോട്ടറോള സിഗ്നേച്ചർ ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

6.8-ഇഞ്ച് എക്‌സ്ട്രീം അമോലെഡ്, സൂപ്പർ എച്ച്ഡി റെസല്യൂഷൻ, 165Hz റിഫ്രഷ് റേറ്റ്, 6200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, പാന്റോൺ വാലിഡേറ്റഡ്, ഡോൾബി വിഷൻ എന്നിവ മോട്ടറോള സിഗ്നേച്ചറിലുണ്ട്. 3.8GHz സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മോട്ടറോള സിഗ്നേച്ചറിന്റെ ക്വാഡ് 50MP റിയർ ക്യാമറ സജ്ജീകരണത്തിൽ, 50MP മെയിൻ ക്യാമറ (സോണി ലൈറ്റിയ 828), 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (സോണി ലൈറ്റിയ 600, 3x ഒപ്റ്റിക്കൽ സൂം, 100x ഡിജിറ്റൽ സൂം വരെ, 71mm ഫോക്കൽ ലെങ്ത്), 50MP അൾട്രാവൈഡ് ക്യാമറ (122° ഫീൽഡ് ഓഫ് വ്യൂ, മാക്രോ സപ്പോർട്ട്) എന്നിവ അ‌ടങ്ങുന്നു.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തിൽ മോട്ടറോള സിഗ്നേച്ചർ ലോഞ്ച് ചെയ്തു

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MPഫ്രണ്ട് ക്യാമറയും (സോണി LYTIA 500, ക്വാഡ് പിക്സൽ, 4K വീഡിയോ) ഇതിലുണ്ട്. ഡോൾബി വിഷൻ റെക്കോർഡിംഗ്, 8K വീഡിയോ, 4K സ്ലോ മോഷൻ വീഡിയോ പിന്തുണയുമുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 7 OS അപ്‌ഗ്രേഡുകൾ, 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവയും ലഭിക്കും. മോട്ടോ എഐ, ഇമേജ് റെക്കഗ്നിഷൻ, വോയ്‌സ് അസിസ്റ്റൻസ്, പവർ ഒപ്റ്റിമൈസേഷൻ ഫീച്ചറുകളും ഇതിലുണ്ട്.

കോപ്പർ മെഷ് ലിക്വിഡ് മെറ്റൽ കൂളിംഗ് സിസ്റ്റം, 5200mAh സിലിക്കൺ-കാർബൺ ബാറ്ററി, 90W വയർഡ്, 50W വയർലെസ് ചാർജിങ് ഫീച്ചറുകൾ എന്നിവയും മോട്ടറോള സിഗ്നേച്ചറിലുണ്ട്. 52 മണിക്കൂർ വരെ ബാറ്ററി ലൈഫ്, 57 മണിക്കൂർ മ്യൂസിക് സ്ട്രീമിംഗ്, 28 മണിക്കൂർ തുടർച്ചയായ വീഡിയോ പ്ലേബാക്ക് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് മോട്ടോറോള അവകാശപ്പെടുന്നു.

ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, സൗണ്ട് ബൈ ബോസ്, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ, സ്‌നാപ്ഡ്രാഗൺ സൗണ്ട്, aptX ലോസ്‌ലെസ് എന്നിവയും ഇതിലുണ്ട്. ക്വാഡ്-കർവ്ഡ് ബോഡി ഡി​സൈനാണ് ഫോണിനുള്ളത്. ഇതിന് 6.99mm കനമുണ്ട്. എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ഫ്രെയിം, ടെക്സ്ചർ ചെയ്ത ബാക്ക് ഫീച്ചറുകളുമുണ്ട്. പാന്റോൺ മാർട്ടിനി ഒലിവ്, പാന്റോൺ കാർബൺ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തിൽ മോട്ടറോള സിഗ്നേച്ചർ ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

മോട്ടോറോള സിഗ്നേച്ചർ യൂറോപ്പിൽ 999 യൂറോ (ഏകദേശം 1,05,087 രൂപ) പ്രാരംഭ വിലയിൽ ലഭ്യമാകും. തിരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിലാണ് ഈ ഫോൺ ആദ്യം ലഭ്യമാകുക. തുടർന്ന് വരും മാസങ്ങളിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ-പസഫിക് മേഖലകളിൽ ഉടനീളം ലോഞ്ച് ചെയ്യും.

More from GizBot

Best Mobiles in India

English summary
Motorola Signature has been launched with Snapdragon 8 Gen 5. It will be available in Europe at a starting price of €999 (roughly Rs. 1,05,087). The phone will be available in select European markets first. It will then be launched across the Middle East, Africa, Latin America, and Asia-Pacific regions in the coming months. It will be available in Pantone Martini Olive and Pantone Carbon color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X