Home
Mobile

ആ മോട്ടറോള ഫോൺ ജനുവരി 23ന് ലോഞ്ച് ചെയ്യും; 24 x 7 എക്സ്ക്ലൂസീവ് പ്രിവിലേജുള്ള ഇന്ത്യയിലെ ആദ്യ ഫോൺ

മോട്ടറോള തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയതായി സിഗ്നേച്ചർ എന്ന സീരീസ് അ‌വതരിപ്പിക്കാൻ പോവുകയാണ് എന്ന് കഴിഞ്ഞ കുറച്ചുനാളുകളായി വാർത്തകൾ വരുന്നുണ്ടായിരുന്നു, എന്നാൽ ലോഞ്ച് തിയതി മാത്രം വന്നിരുന്നില്ല. ഈ മാസത്തിന്റെ തുടക്കത്തിൽ CES 2026 ൽ ഈ ഫോൺ അ‌വതരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കമ്പനി ഔദ്യോഗികമായി തന്നെ ആദ്യ മോട്ടറോള സിഗ്നേച്ചർ (motorola signature) ഫോണിന്റെ ലോഞ്ച് തിയതി വെളിപ്പെടുത്തിയിരിക്കുന്നു, ജനുവരി 23ന് ഈ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗി വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും.

24 x 7 എക്‌സ്‌ക്ലൂസീവ് പ്രിവിലേജുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് മോട്ടറോള പറയുന്നു. യാത്ര, ഡൈനിംഗ്, വെൽനസ്, ലൈഫ്‌സ്റ്റൈൽ, എക്‌സ്‌ക്ലൂസീവ് ക്ലബ് ആക്‌സസ് എന്നിവയിൽ ഇത് പിന്തുണ ഉറപ്പാക്കുന്നു. കൂടാതെ എക്‌സ്‌ക്ലൂസീവ് വെൽക്കം ഓഫറിന്റെ ഭാഗമായി, സിഗ്നേച്ചർ ക്ലബ് ആപ്പിലെ ഏത് സേവനവും ആസ്വദിക്കാം.

ആ മോട്ടറോള ഫോൺ ജനുവരി 23ന് ലോഞ്ച് ചെയ്യും

ഇതിനകം CES 2026 ൽ അ‌വതരിപ്പിച്ച സിഗ്നേച്ചർ ഫോണിലെ അ‌തേ ഫീച്ചറുകൾ തന്നെയാണോ ജനുവരി 23ന് ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മോട്ടറോള സിഗ്നേച്ചറിലും ഉണ്ടാകുക എന്നകാര്യം വ്യക്തമല്ല. എങ്കിലും ഫീച്ചറുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് കരുത്തിൽ ആണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ

ഇതിനകം ​ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെട്ട മോട്ടറോള സിഗ്നേച്ചറിന് 6.8-ഇഞ്ച് എക്‌സ്ട്രീം അമോലെഡ് സ്ക്രീൻ, സൂപ്പർ എച്ച്ഡി റെസല്യൂഷൻ, 165Hz റിഫ്രഷ് റേറ്റ്, 6200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, പാന്റോൺ വാലിഡേറ്റഡ്, ഡോൾബി വിഷൻ എന്നിവ ഉണ്ട്. കോപ്പർ മെഷ് ലിക്വിഡ് മെറ്റൽ കൂളിംഗ് സിസ്റ്റം സഹിതമാണ് ഈ ഫോൺ എത്തിയത്.

ആ മോട്ടറോള ഫോൺ ജനുവരി 23ന് ലോഞ്ച് ചെയ്യും

50MP മെയിൻ ക്യാമറ (സോണി ലൈറ്റിയ 828), 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (സോണി ലൈറ്റിയ 600, 3x ഒപ്റ്റിക്കൽ സൂം, 100x ഡിജിറ്റൽ സൂം വരെ, 71mm ഫോക്കൽ ലെങ്ത്), 50MP അൾട്രാവൈഡ് ക്യാമറ (122° ഫീൽഡ് ഓഫ് വ്യൂ, മാക്രോ സപ്പോർട്ട്) എന്നിവ അ‌ടങ്ങുന്ന ക്വാഡ് 50MP റിയർ ക്യാമറ സജ്ജീകരണവും 50MPഫ്രണ്ട് ക്യാമറയും (സോണി LYTIA 500, ക്വാഡ് പിക്സൽ, 4K വീഡിയോ) ഇതിലുണ്ട്.

90W വയർഡ്, 50W വയർലെസ് ചാർജിങ് ഫീച്ചറുകൾ സഹിതം 5200mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് മോട്ടറോള സിഗ്നേച്ചറിലുള്ളത്. ഇതിന് 52 മണിക്കൂർ വരെ ബാറ്ററി ലൈഫ്, 57 മണിക്കൂർ മ്യൂസിക് സ്ട്രീമിംഗ്, 28 മണിക്കൂർ തുടർച്ചയായ വീഡിയോ പ്ലേബാക്ക് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് മോട്ടോറോള അവകാശപ്പെടുന്നു.

പാന്റോൺ മാർട്ടിനി ഒലിവ്, പാന്റോൺ കാർബൺ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, സൗണ്ട് ബൈ ബോസ്, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ, സ്‌നാപ്ഡ്രാഗൺ സൗണ്ട്, aptX ലോസ്‌ലെസ് എന്നിവയും ഇതിലുണ്ട്. ക്വാഡ്-കർവ്ഡ് ബോഡി ഡി​സൈനാണ് ഫോണിനുള്ളത്. ഇതിന് 6.99mm കനമുണ്ട്.

ആ മോട്ടറോള ഫോൺ ജനുവരി 23ന് ലോഞ്ച് ചെയ്യും

എന്ത് വിലയിലാകും മോട്ടറോള സിഗ്നേച്ചർ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക എന്നകാര്യത്തിൽ വ്യക്തതയില്ല. യൂറോപ്പിൽ 999 യൂറോ (ഏകദേശം 1,05,087 രൂപ) പ്രാരംഭ വിലയിൽ ആണ് ഈ ഫോൺ എത്തിയത്. ഇന്ത്യയിലെ വില അടുത്ത ആഴ്ച ഔദ്യോഗികമായി ലോഞ്ച് ചെയ്യുമ്പോൾ മാത്രമേ അ‌റിയാൻ കഴിയൂ.

More from GizBot

Best Mobiles in India

English summary
Motorola Signature will be launched in India on January 23. The phone will have a 5200mAh battery with 90W wired and 50W wireless charging. After the launch, it will go on sale via Flipkart, Motorola's official website, and offline stores. Motorola says that this is the first smartphone in India to offer 24 x 7 exclusive privileges.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X