Home
Mobile

ഹൃദയത്തിലേക്കൊരു ​കൈയ്യൊപ്പ്! സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്ത്; മോട്ടറോള സിഗ്നേച്ചർ ഇന്ത്യയിൽ എത്തി

മോട്ടറോളയുടെ പുതിയ സിഗ്നേച്ചർ സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ 'മോട്ടറോള സിഗ്നേച്ചർ' (motorola signature) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒരു പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ എക്സ്പീരീയൻസ് വാഗ്ദാനം ചെയ്യാൻ കഴിവുള്ള മികച്ച ഫീച്ചറുകളുമായി തലയുയർത്തി തന്നെയാണ് ഈ ആദ്യ സിഗ്നേച്ചർ ഫോൺ എത്തിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല ലുക്കിന്റെ കാര്യത്തിലും ഈ ഫോൺ മനം കവരും. 6.99mm മാത്രം വലിപ്പമുള്ള അൾട്രാ-തിൻ പ്രൊഫൈലാണ് മോട്ടോറോള സിഗ്നേച്ചറിനെ വ്യത്യസ്തമാക്കുന്നത്. എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം കൊണ്ടാണ് ഇതിന്റെ ചേസിസ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ "ക്വാഡ്-കർവ്ഡ്" ഡിസൈനാണ് നൽകിയിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ® 8 ജെൻ 5 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഈ മോട്ടറോള ഫോണിൽ, ഗെയിമിംഗ് അല്ലെങ്കിൽ ഉയർന്ന റെസല്യൂഷൻ വീഡിയോ ക്യാപ്‌ചർ പോലുള്ള ടാസ്കുകൾക്കിടയിലും പെർഫോമൻസ് സ്മൂത്തായി മുന്നോട്ട് പോകാൻ ഡി​​സൈൻ ചെയ്തിരിക്കുന്ന ഒരു കോപ്പർ മെഷ് ലിക്വിഡ് മെറ്റൽ കൂളിംഗ് സിസ്റ്റമുണ്ട്. ഇതാണ് ഈ ഫോണിലെ തെർമൽ മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്നത്.

ഹൃദയത്തിലേക്കൊരു ​കൈയ്യൊപ്പ്! മോട്ടറോള സിഗ്നേച്ചർ ഇന്ത്യയിൽ എത്തി

മികച്ച ഫീച്ചറുകൾക്കും ആകർഷകമായ ഡി​സൈനിനും പുറമേ ശക്തമായ ഈടും ഈ സിഗ്നേച്ചർ മോഡലിന് ഉണ്ട് എന്ന് മോട്ടറോള പറയുന്നു. പൊടി, ഉയർന്ന മർദ്ദത്തിലുള്ള വെള്ളം, വെള്ളത്തിൽ മുങ്ങൽ (30 മിനിറ്റ് നേരത്തേക്ക് 1.5 മീറ്റർ വരെ) എന്നിവയ്‌ക്കെതിരായ പ്രതിരോധത്തിനായി IP68, IP69 റേറ്റിങ് ഇതിലുണ്ട്. കൂടാതെ മികച്ച ഈടിനായി മിലിട്ടറി ഗ്രേഡ് (MIL-STD-810H) സർട്ടിഫിക്കേഷനും ഉണ്ട്.

ഗൂഗിൾ, സാംസങ് പോലുള്ള വമ്പൻ ബ്രാൻഡുകൾ തങ്ങളുടെ പ്രീമിയം മോഡലുകളിൽ ദീർഘകാല ഒഎസ് പിന്തുണ നൽകാറുണ്ട്. തങ്ങളുടെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിൽ മോട്ടറോളയും അ‌ത് അ‌നുകരിച്ചിരിക്കുന്നു. ഏഴ് വർഷം വരെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭ്യമാകും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന ഫീച്ചറുകൾ

6.8- ഇഞ്ച് (2780 x 1264 പിക്സലുകൾ) 165Hz LPTO എക്സ്ട്രീം AMOLED ഡിസ്പ്ലേ സഹിതം 1.5K AMOLED ഡിസ്പ്ലേ, 6200 nits പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ എന്നിവ ഇതിലണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ സഹിതമാണ് ഈ ഡിസ്പ്ലേ എത്തിയിരിക്കുന്നത്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 -ൽ ആണ് എത്തിയിരിക്കുന്നത്. 7 OS അ‌പ്ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും മോട്ടറോള ഈ സിഗ്നേച്ചർ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

മൂന്ന് 50MP ക്യാമറകൾ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീരണമാണ് ഇതിലുള്ളത്. അ‌തിൽ 1/1.28″ സോണി LYT-828 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.6 അപ്പേർച്ചർ, OIS), 50MP 122° അൾട്രാ-വൈഡ് ഓട്ടോ ഫോക്കസ് ക്യാമറ (f/2.0 അപ്പേർച്ചർ), മാക്രോ, 50MP 3x ടെലിഫോട്ടോ ക്യാമറ (1/1.56″ സോണി LYT-600 സെൻസർ, OIS), 100x സൂപ്പർ സൂം, 8K 30 fps/ 4K 60-fps വരെ ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്.

ഹൃദയത്തിലേക്കൊരു ​കൈയ്യൊപ്പ്! മോട്ടറോള സിഗ്നേച്ചർ ഇന്ത്യയിൽ എത്തി

​സെൽഫിക്കും മറ്റുമായി 1/2.93″ സോണി LYT-500 സെൻസറുള്ള 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.0 അപ്പർച്ചർ) ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോസ് ബൈ സൗണ്ട് സഹിതമുള്ള സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H) എന്നിവയും മോട്ടറോള സിഗ്നേച്ചറിലുണ്ട്.

ഡ്യുവൽ സിം (1 നാനോ സിം + 1 നാനോ സിം), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz + 6GHz), ബ്ലൂടൂത്ത് 6.0, GPS, 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 50W ടർബോപവർ വയർലെസ് ചാർജിംഗ്, 10W വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 5200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

പാന്റോൺ-ക്യൂറേറ്റഡ് നിറങ്ങളിൽ വ്യത്യസ്തമായ ഫിനിഷുകളോടെ മോട്ടറോള സിഗ്നേച്ചർ എത്തിയിരിക്കുന്നു. അ‌തിൽ മാർട്ടിനി ഒലിവ്: ട്വിൽ-ഇൻസ്പയർഡ് ഫിനിഷുള്ള ഒരു സ്വർണ്ണ-പച്ച നിറം, കാർബൺ: ലിനൻ-ഇൻസ്പയർഡ് ടെക്സ്ചറുള്ള ഒരു നേവി ബ്ലൂ ഷേഡ് എന്നിവയുൾപ്പെടുന്നു. 162.1 x 76.4 x 6.99mm വലിപ്പവും 186 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

ഹൃദയത്തിലേക്കൊരു ​കൈയ്യൊപ്പ്! മോട്ടറോള സിഗ്നേച്ചർ ഇന്ത്യയിൽ എത്തി

വിലയും ലഭ്യതയും​ ലോഞ്ച് ഓഫറുകളും

മോട്ടറോള സിഗ്നേച്ചറിന്റെ 12GB + 256GB മോഡലിന് 59,999 രൂപയും, 16GB + 512GB മോഡലിന് 64,999 രൂപയും, 16GB + 1TB മോഡലിന് 69,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ അ‌ടിസ്ഥാന മോഡൽ 54999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.

12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 20,000 രൂപ വിലയുള്ള സിഗ്നേച്ചർ ക്ലബ് അംഗത്വം 1 വർഷത്തേക്ക് സൗജന്യം, കൂടാതെ ആദ്യ ഉപയോഗത്തിന് 6000 രൂപ വരെ സൗജന്യം, മോട്ടോ വാച്ചിൽ 5000 രൂപ വരെ ഡിസ്കൗണ്ട്, 6 മാസത്തേക്ക് പെർപ്ലെക്സിറ്റി പ്രോ പ്ലാൻ സൗജന്യം, ജിയോ ആനുകൂല്യങ്ങൾ എന്നിവയാണ് മറ്റ് ലോഞ്ച് ഓഫറുകൾ.

24 x 7 എക്സ്ക്ലൂസീവ് പ്രിവിലേജുകൾ, യാത്ര, ഡൈനിംഗ്, വെൽനസ്, ലൈഫ്‌സ്റ്റൈൽ, എക്സ്ക്ലൂസീവ് ക്ലബ് ആക്‌സസ് എന്നിവയിലുടനീളം ബെസ്പോക്ക് അസിസ്റ്റൻസ്, എപ്പോഴും ഓൺ സപ്പോർട്ട് എന്നിവയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് മോട്ടോറോള സിഗ്നേച്ചർ എന്ന് കമ്പനി അറിയിച്ചു. ജനുവരി 30 മുതൽ ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി മോട്ടറോള സിഗ്നേച്ചർ വിൽപ്പനയ്ക്ക് എത്തും.

More from GizBot

Best Mobiles in India

English summary
The Motorola Signature with Snapdragon 8 Gen 5 has been launched in India. Its 12GB + 256GB model is priced at Rs 59,999, the 16GB + 512GB model is priced at Rs 64,999, and the 16GB + 1TB model is priced at Rs 69,999. However, as a bank discount of Rs 5,000 is available as part of the launch offer, the base model can be purchased at a starting price of Rs 54,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X