ഓസ്‌കാര്‍ വേദിയിലേക്ക് മോട്ടറോളയും

Posted By:

ഓസ്‌കാര്‍ വേദിയിലേക്ക് മോട്ടറോളയും

 

 

മോട്ടറോള ഓസ്‌കാര്‍ വേദിയിലേക്ക് എത്തുന്നു. ഡ്രോയ്ഡ് റേസര്‍ മാക്‌സ് എന്ന സെലബ്രിറ്റി സ്‌പെഷ്യല്‍ റെഡ് എഡിഷന്‍ സ്മാര്‍ട്‌ഫോണുമായാണ് കമ്പനിയുടെ

റെഡ്കാര്‍പറ്റ് പ്രവേശനം. അക്കാദമി അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ നിന്ന് തെരഞ്ഞടുക്കുന്ന ഭാഗ്യവാന്മാര്‍ക്കും ഭാഗ്യവതികള്‍ക്കുമാണ് മോട്ടറോളയുടെ ഈ ഫോണ്‍ ലഭിക്കുക.

സ്ത്രീകളുടെ മനംകവരുന്ന ഡിസൈനുമായെത്തുന്ന ഡ്രോയ്ഡ് റേസര്‍ മാക്‌സ് റെഡ് എഡിഷനൊപ്പം ഒരു ഗോള്‍ഡന്‍ പൗച്ചും കമ്പനിയുടെ തന്നെ എലൈറ്റ് സില്‍വര്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും നല്‍കുന്നതാണ്. താരങ്ങളുടെ മനംകവരാന്‍ ചുവപ്പ് നിറത്തിലാണ് ഇത് എത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട നായകനടന്മാര്‍ക്ക്  ഹൈ എന്‍ഡ് ഷേവിംഗ് കിറ്റ് സഹിതമാണ് കമ്പനി റെഡ്കാര്‍പറ്റ് ഡ്രോയ്ഡ് നല്‍കുക.

ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 4ജി പിന്തുണയുണ്ട്. 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള ഫോണിന്റെ ക്യാമറ കപ്പാസിറ്റി 8 മെഗാപിക്‌സലാണ്. ഫ്രന്റ് ക്യാമറയും ഉണ്ട്. 32 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറിയുള്ള ഇതില്‍ ജിപിആര്‍എസ്, ബ്ലൂടൂത്ത്, ഓഡിയോ, വീഡിയോ പ്ലെയറുകള്‍, മൈക്രോയുഎസ്ബി, എഫ്എം റേഡിയോ, ഇന്റര്‍നെറ്റ് റേഡിയോ എന്നീ സൗകര്യങ്ങളും വരുന്നുണ്ട്.

അക്കാദമി അവാര്‍ഡ് നോമിനികള്‍ക്ക് മാത്രം ലഭിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റ് വില്പനക്കെത്തിക്കാന്‍ കമ്പനിക്ക് ഇപ്പോള്‍ പദ്ധതിയില്ല. എങ്കിലും  ഈ ഹാന്‍ഡ്‌സെറ്റ് സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഒരു മത്സരം നടത്തുന്നുണ്ട്. മോട്ടറോളയുടെ   പേജില്‍  ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot