Home
Mobile

മിഡ് റേഞ്ച് ഫോണുകളുടെ വിപണി പിടിയ്ക്കാൻ വജ്രായുധം പുറത്തിറക്കി മോട്ടറോള; 50 എംപി ക്യാമറയുമായി മോട്ടോ ജി84

മോട്ടറോളയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ ജി84 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു മിഡ് വേരിയന്റ് ഫോണിന്റെ ​ഗണത്തിൽ പെടുന്ന ഫോൺ ആണ് മോട്ടോറോള അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 12GB റാം, 256GB സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയാണ് നൽകേണ്ടി വരുക. രാജ്യത്തെ വിപണിയിൽ ഏറ്റവും മത്സരമുള്ള സെ​ഗ്മന്റിലാണ് ജി84 പുറത്തിറക്കിയിരിക്കുന്നത്.

കുറഞ്ഞ വിലയിൽ അത്യാവശ്യം സൗകര്യങ്ങൾ ഉള്ള ഫോണുകളാണ് നിങ്ങൾ നോക്കുന്നത് എങ്കിൽ മോട്ടോ ജി84 നിങ്ങൾക്ക് മികച്ച ഒരു ഓപ്ഷൻ ആയിരിക്കുമെന്ന് മോട്ടറോള പറയുന്നു. ആകർഷകമായ ഡിസൈനിൽ നിരവധി കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്. കുറഞ്ഞ വിലയ്ക്ക് 5ജി സേവനവും ഫോൺ വാ​ഗ്ദാനം ചെയ്യുന്നു. സെപ്തംബർ 8 മുതൽ മോട്ടറോളയുടെ ഔദ്യോ​ഗിക വെബ്സൈറ്റ്, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് മോട്ടോ ജി84 സ്വന്തമാക്കാവുന്നതാണ്.

50 എംപി ക്യാമറയുമായി മോട്ടോ ജി84

50MP OIS-പ്രാപ്തമാക്കിയ ക്യാമറ, 30W ചാർജിംഗ്, ആൻഡ്രോയിഡ് 14 ഒഎസ് എന്നിവയാണ് ചുരുക്കത്തിൽ ഫോണിന്റെ പ്രത്യേകതകൾ. എവയെല്ലാം എങ്ങനെ പ്രവർത്തിക്കുന്നു എന്നും ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്നും വിശദമായി പരിശോധിക്കാം. ആദ്യമായി ഡിസ്പ്ലേ വിശേഷങ്ങൾ അറിയാം. 120Hz പുതുക്കൽ നിരക്കും 1300 നിറ്റ്‌സ് പീക്ക് തെളിച്ചവും ഉള്ള 6.55-ഇഞ്ച് pOLED ഡിസ്‌പ്ലേയിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് pOLED ഡിസ്‌പ്ലേ.

അമോലെഡ് ഡിസ്‌പ്ലേയ്ക്ക് സമാനമായ പ്രവർത്തനം കാഴ്ച വെയ്ക്കാൻ pOLED ഡിസ്‌പ്ലേയ്ക്ക് സാധിക്കുന്നതാണ്. എന്നാൽ ഘടനാ പരമായ വ്യത്യാസം ഇവ തമ്മിലുണ്ട്. ആയതിനാൽ തന്നെ അമോലെഡ് ഡിസ്‌പ്ലേ ഫോണുകളെക്കാൾ മെലിഞ്ഞ ഫോൺ നിർമ്മിക്കുന്നതിൽ pOLED നിർണായക പങ്ക് വഹിക്കുന്നു. ആൻഡ്രോയിഡ് 13 ഉപയോഗിച്ച് ഷിപ്പ് ചെയ്യുന്ന മോഡൽ ആണ് മോട്ടറോള മോട്ടോ ജി84. പിന്നീട് ആൻഡ്രോയിഡ് 14 അപ്ഡേറ്റ് ലഭിക്കുമെന്നും കമ്പനി വാ​ഗ്ദാനം ചെയ്യുന്നു.

50 എംപി ക്യാമറയുമായി മോട്ടോ ജി84

മോട്ടോ കണക്ട് ഉൾപ്പെടെയുള്ള ആപ്പുകളും ഇൻബ്വിൽഡ് ആയിട്ട് ഫോണിൽ ഉണ്ടായിരിക്കുന്നതാണ്. Qualcomm Snapdragon 695 SoC പ്രൊസസറിന്റെ കരുത്തും ഫോണിന് ഉണ്ടായിരിക്കുന്നതാണ്. അടുത്തിടെ പുറത്തിറങ്ങിയ വിവോ വി29 എന്ന മിഡ് ബജറ്റ് ഫോണിലും ഈ പ്രൊസസർ തന്നെയായിരുന്നു സ്ഥാനം പിടിച്ചിരുന്നത്. ഇതിന് പുറമെ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്, വിവോ ടി2, സാംസങ് ​ഗാലക്സി എ23 എന്നിവയിലും ഈ പ്രൊസസർ ആണ് നൽകിയിരിക്കുന്നത്.

12GB LPDDR4x റാമും 256GB UFS 2.1 സ്റ്റോറേജുമായാണ് മോട്ടോ ജി84ന്റെ ചിപ്‌സെറ്റ് ജോടിയാക്കിയിരിക്കുന്നത്. ക്യാമറ ഫീച്ചറുകൾ പരിശോധിക്കുകയാണെങ്കിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള പുതിയ ഫോണിന് നൽകിയിരിക്കുന്നത്. 50 മെഗാപിക്സൽ ഒഐഎസ് ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ആണ് ഇതിൽ ഉൾപ്പെടുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

30W ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയോടെയാണ് മോട്ടോ ജി84 ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 33W ചാർജിംഗ് ബ്രിക്കും ഇതിൽ ഉൾപ്പെടുന്നു. ഫോണിന്റെ പാക്കേജിൽ വളരെ കുറച്ച് പ്ലാസ്റ്റിക്ക് മാത്രമാണ് ഉപയോ​ഗിച്ചിരിക്കുന്നത് എന്നാണ് മോട്ടറോള അവകാശപ്പെടുന്നത്. പുതിയ ഉത്പന്നം പുറത്തിറക്കുമ്പോ തങ്ങളുടെ പരിസ്ഥിതി സൗഹൃദ ബോക്സിൽ പാക്കേജ് തുടരുന്നു എന്ന് കമ്പനി പറയുന്നു. അതേസമയം സബ്-20K സെഗ്‌മെന്റിൽ പാന്റോൺ കളർ വേരിയന്റ് അവതരിപ്പിക്കുന്ന ആദ്യത്തെ മോട്ടറോള ഫോൺ ആണ് മോട്ടോ ജി84

ആകർഷണീയതയ്ക്കും ഉൽപാദന നിലവാരത്തിനും പേരുകേട്ട നിറങ്ങളിൽ ഒന്നാണ് പാന്റോൺ. കറുപ്പ്, വെളുപ്പ്, മജന്ത എന്നിവയാണ് മറ്റ് കളർ ഓപ്ഷനുകൾ. കറുപ്പ് ഓപ്ഷനിൽ പിഎംഎംഎ ഫിനിഷും മറ്റ് രണ്ട് ഓപ്ഷനുകളിൽ വെഗൻ ലെതർ ഫിനിഷും ഉണ്ട് എന്നതും പ്രത്യേകതയാണ്. വളരെ സ്ലിം ആയിട്ടാണ് മോട്ടോ ജി84 ഡിസൈൻ ചെയ്തിരിക്കുന്നത്. റിയൽമി 11, റെഡ്മി 12 എന്നിവയേക്കാൾ മെലിഞ്ഞതാണ് മോട്ടറോളയുടെ പുതിയ ഫോൺ. IP54 വാട്ടർ റെസിസ്റ്റൻസും എടുത്ത് പറയേണ്ട സവിശേഷതയാണ്.

More from GizBot

Best Mobiles in India

English summary
If you are looking for phones with essential features at a low price, Motorola says the Moto G84 is a great option for you. The phone comes in several color options and has an attractive design. The phone also offers 5G service at a low price. Customers can purchase the Moto G84 starting September 8 through Motorola's official website and Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X