3000 രൂപയ്ക്ക് ഫയര്‍ഫോക്‌സ് ഒ.എസ് ഫോണുമായി മോസില

Posted By:

3,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്‌ഫോണുമായി മോസില എത്തുന്നു. ഫയര്‍ഫോക്‌സ് ഒ.എസ് ഉള്ള സ്മാര്‍ട്‌ഫോണ്‍ ഈ മാസം തന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഫോണ്‍ നിര്‍മിക്കുന്നത് ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായിരിക്കും എന്നും അറിയുന്നു.

3000 രൂപയ്ക്ക് ഫയര്‍ഫോക്‌സ് ഒ.എസ് ഫോണുമായി മോസില

മോസലയുടെ തായ്‌വാന്‍ സി.ഇ.ഒയും കമ്പനി സി.ഒ.ഒയുമായ ഗോംഗ് ലിയാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്ന കാര്യം അറിയിച്ചത്. ഫോണിന്റെ വില്‍പനയ്ക്കായി പത്തിലധികം റീടെയ്ല്‍ ചെയ്‌നുകളുമായി കരാര്‍ ഉണ്ടാക്കിയതായും ലീ പറഞ്ഞു.

നേരത്തെ 2000 രൂപ വിലയില്‍ ഫയര്‍ഫോക്‌സ് ഒ.എസ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് ഇന്റക്‌സ് പ്രഖ്യാപിച്ചിരുന്നു. ക്ലൗഡ് FX എന്നഫോണ്‍ ഓഗസ്റ്റില്‍ പുറത്തിറങ്ങും. ഇന്റക്‌സിനു പുറമെ സ്‌പൈസും ഫയര്‍ഫോക്‌സ് ഫോണ്‍ ഇറക്കുന്നുണ്ട്.

ചെറുകിടക്കാര്‍ക്കൊപ്പം LG, അല്‍കാടെല്‍, ഹുവാവെ, ZTE തുടങ്ങിയ കമ്പനികളും ഫയര്‍ഫോക്‌സ് ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി വാര്‍ത്തയുണ്ട്.

English summary
Mozilla To Launch World's Cheapest Firefox OS Smartphones in India, Mozilla to Launch Cheapest Firefox Os Smartphone, Mozilla's Firefox Os Phone will Launch in July, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot