വിലക്കുറവില്‍ മല്‍സരിക്കാന്‍ എംടിഎസും

Posted By: Super

വിലക്കുറവില്‍ മല്‍സരിക്കാന്‍ എംടിഎസും

ആന്‍ഡ്രോയിഡ് ഫോണുകളുടെ വില, 4000 രൂപയ്ക്കും താഴെ. എന്താ അല്‍ഭുതം തോന്നുന്നുണ്ടോ? എംടിഎസിന്റെ വകയാണ് ഈ അല്‍ഭുതം.

ഇന്ത്യയിലെ പ്രമുഖ സിഡിഎംഎ മൊബൈല്‍ ഓപറേറ്റേഴ്‌സില്‍ ഒന്നാണ് എംടിഎസ്. ലൈവ് വയര്‍, എംറ്റാഗ് 3 എന്നിവയാണ് എംടിഎസ് പുറത്തിറക്കാന്‍ പോകുന്ന പുതിയ ആന്‍ഡ്രോയിഡ് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍. ഇവ സ്വന്തമാക്കാന്‍ രണ്ടു വഴികള്‍ എംടിഎസ് നല്‍കുന്നുണ്ട്. ഒന്ന, മുന്‍കൂര്‍ പണമടച്ച് വാങ്ങുക. രണ്ടാമത്തേത്, ഹാന്‍ഡ്‌സെറ്റ് സ്വന്തമാക്കിയതിനു ശേഷം പണമടയ്ക്കുക.

ഇവിടെ പ്രീപെയ്ഡ് സംവിധാനം വഴി വാങ്ങുമ്പോള്‍ ലൈവ് വയറിന് 4,999 രൂപയും, എംറ്റാഗ് 3ക്ക് 5,499 രൂപയും നല്‍കേണ്ടി വരും. എന്നാല്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലൈവ് വയറിന് വെറും 2,999 രൂപയും എംറ്റാഗ് 3ക്ക് 3,499 രൂപയും മാത്രം മതിയാകും.

പോസ്റ്റ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 250 എംബി ഡാറ്റ മെമ്മറി, 250 മിനിട്ട് ടോക്ക് ടൈം, 250 സൗജന്യ എസ്എംഎസ് എന്നിവ ലഭിക്കും. പക്ഷേ ആദ്യ 12 മാസത്തേക്ക് 250 രൂപ അടക്കേണ്ടതുണ്ട്.

2.2 ഫ്രയോ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന, എംടിഎസ് ലാവ് വയറിന് 3.2 മെഗാ പിക്‌സല്‍ ക്യാമറയുണ്ട്. ഇതിനെ പ്രമോട്ട് ചെയ്യുന്നത് ഇസഡ്ടിഇ ആണ്. എന്നാല്‍ എംടിഎസ് എംറ്റാഗ് 3.1നെ പ്രമോട്ട് ചെയ്യുന്നത് ഹുവാവെ ആണ്.

എംറ്റാഗ് 3.1ന്റെ സ്‌ക്രീന്‍ 2.8 ഇഞ്ചും, ക്യാമറ 3.2 മെഗാപിക്‌സലും ആണ്. എംടിഎസ് ടിവി സൗകര്യം ഇതിലുണ്ട് എന്നതാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇരു ഫോണുകളിലും ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ ടോക്ക്, ഗൂഗിള്‍ മാപ്, യുട്യൂബ് എന്നീ സൗകര്യങ്ങള്‍ ഉണ്ട്.

നിലവില്‍ 2.2 ഫ്രയോ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് വിപണിയില്‍ 10,000നു മുകളിലാണ് വില എന്നത് എംടിഎസ് ആന്‍ഡ്രോയിഡ് ഫോണുകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot