Just In
- 8 min ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 19 min ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
- 3 hrs ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 16 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
Don't Miss
- Automobiles
ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
- News
തുർക്കിയിൽ ഭൂചലനത്തിൽ മരണസംഖ്യ 100 ആയി; ഇറ്റലിയിൽ സുനാമി മുന്നറിയിപ്പ്
- Movies
ദാമ്പത്യം തകര്‍ന്നു, സിനിമാ ജീവിതം ഉപേക്ഷിച്ചു; എല്ലാം കാമുകിയ്ക്ക് വേണ്ടി; പ്രണയം പരസ്യമാക്കി ഇമ്രാന് ഖാന്
- Sports
ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍
- Lifestyle
ബുധന്റെ രാശിമാറ്റം: കാത്തിരുന്ന സമയമെത്തി, ആഗ്രഹിച്ചത് നടക്കും; 12 രാശിക്കും ഗുണദോഷഫലം
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
7,000 രൂപയിൽ താഴെ ഇതുപോലൊരു ഫോണോ? ഞെട്ടിച്ച് റെഡ്മി
പ്രീമിയം ഫീച്ചറുകളുമായി മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റെഡ്മി. റെഡ്മി 11 പ്രൈം, റെഡ്മി 11 പ്രൈം 5ജി, റെഡ്മി എ1 എന്നീ മോഡലുകളാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. റെഡ്മി 11 പ്രൈമും റെഡ്മി 11 പ്രൈം 5ജിയും മിഡ് റേഞ്ചറുകളാണ്.

അതേ സമയം റെഡ്മി എ1 അഫോർഡബിൾ ആയിട്ടുള്ള ഒരു സ്മാർട്ട്ഫോൺ ആണ്. മിഡിയടെക് ഹീലിയോ എ22 എസ്ഒസി, ഡ്യുവൽ ക്യാമറകൾ, ഒന്നിൽ കൂടുതൽ ഇന്ത്യൻ ഭാഷകൾക്കുള്ള സപ്പോർട്ട് എന്നിവയെല്ലാം റെഡ്മി എ1 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. റെഡ്മി എ1 സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകളും വിശദാംശങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

റെഡ്മി എ1 ഫീച്ചറുകൾ
6.52 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് റെഡ്മി എ1 സ്മാർട്ട്ഫോണിൽ ഉള്ളത്. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 12 ഹെർട്സിന്റെ ഉയർന്ന ടച്ച് സാംപ്ലിങ് റേറ്റ്, 400 നിറ്റ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും റെഡ്മി എ1 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. ഡിസൈനിന്റെ കാര്യത്തിലും മോശമില്ലാത്ത ഫീച്ചറുകളുമായാണ് റെഡ്മി എ1 ഡിവൈസ് എത്തുന്നത്. ലെതർ ടെക്സചർ ഫിനിഷും മികച്ച ഗ്രിപ്പും സ്മഡ്ജ് ഫ്രീ ഡിസൈനും റെഡ്മി എ1 ഫീച്ചർ ചെയ്യുന്നുണ്ട്.

മീഡിയടെക് ഹീലിയോ എ22 പ്രോസസറാണ് റെഡ്മി എ1 സ്മാർട്ട്ഫോണിൽ ഉള്ളത്. 2 ജിബി എൽപിഡിഡിആർ4എക്സ് റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും പുതിയ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. 512 ജിബി വരെയായി മെമ്മറി കൂട്ടാനും റെഡ്മി എ1 സ്മാർട്ട്ഫോണിൽ സാധിക്കും. ഇതിനായി പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ടും റെഡ്മി എ1 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

8 എംപി പ്രൈമറി ഷൂട്ടറുള്ള എഐ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി എ1 സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഡിവൈസിൽ ഉണ്ട്. വാട്ടർ ഡ്രോപ്പ് നോച്ചിലാണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വൈ ഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിങ്ങനെ എല്ലാ സാധാരണ കണക്റ്റിവിറ്റി പോർട്ടുകളും റെഡ്മി എ1 സ്മാർട്ട്ഫോണിൽ ഉണ്ട്.

5000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി എ1 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 10W സ്റ്റാൻഡേർഡ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് റെഡ്മി എ1 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ 20ൽ കൂടുതൽ ഇന്ത്യൻ ഭാഷകൾക്കുള്ള സപ്പോർട്ടും റെഡ്മി എ1 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

റെഡ്മി എ1 പ്രൈസ്
റെഡ്മി എ1 ഒരൊറ്റ മോഡലിലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഈ പുതിയ ഡിവൈസ് വരുന്നത്. 6,499 രൂപ വിലയിട്ടാണ് റെഡ്മി എ1 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. സെപ്റ്റംബർ 9 വെള്ളിയാഴ്ചയാണ് ഡിവൈസിന്റെ സെയിൽ ആരംഭിക്കുന്നത്.

എംഐ വെബ്സൈറ്റ്, ആമസോൺ, എംഐ ഹോം സ്റ്റോറുകൾ, ഷവോമി പാർട്ണർ സ്റ്റോറുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം റെഡ്മി എ1 സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. ലൈറ്റ് ഗ്രീൻ, ക്ലാസിക് ബ്ലാക്ക്, ലൈറ്റ് ബ്ലൂ നിറങ്ങളിലാണ് റെഡ്മി എ1 സ്മാർട്ട്ഫോൺ രാജ്യത്ത് ലഭ്യമാകുന്നത്.

എതിരാളികൾ
രാജ്യത്ത് നിലവിൽ ലഭ്യമായതിൽ വച്ച് ഏറ്റവും അഫോർഡബിൾ ആയിട്ടുള്ള സ്മാർട്ട്ഫോണുകളിൽ ഒന്നാണ് പുതിയ റെഡ്മി എ1. 7000 രൂപയിൽ താഴെ വിലയിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്ഫോൺ ആണ് റെഡ്മി എ1 സ്മാർട്ട്ഫോണിന്റെ പ്രധാന എതിരാളികളിൽ ഒന്ന്.

ജിയോഫോൺ നെക്സ്റ്റ് ജിയോ സിം മാത്രം എന്ന നിലയിൽ ലോക്ക് ചെയ്ത സ്മാർട്ട്ഫോൺ ആണെന്ന് അറിയാമല്ലോ. എന്നാൽ റെഡ്മി എ1 സ്മാർട്ട്ഫോൺ അൺലോക്ക്ഡ് ആണ്. ഒപ്പം ഡ്യുവൽ സിം കാർഡ് സപ്പോർട്ടും റെഡ്മി എ1ൽ ലഭ്യമാണ്. ഇത് റെഡ്മി എ1 സ്മാർട്ട്ഫോണിന് മുൻതൂക്കം നൽകുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470