വിപണി പിടിക്കാൻ വിവോയുടെ വജ്രായുധം, വിവോ വൈ33എസ് 5ജി ലോഞ്ച് ഉടൻ
കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ വിവോ വൈ33എസിന്റെ 5ജി മോഡൽ ഫെബ്രുവരി ആദ്യ വാരം തന്നെ ലോഞ്ച് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി ആദ്യ വാരം ചൈനയിലും പിന്നീട് മറ്റ് വിപണികളിലും എന്ന രീതിയിലാവും ലോഞ്ച് നടക്കുക. പുറത്തിറങ്ങാനിരിക്കുന്ന വിവോ വൈ33എസ് 5ജി സ്മാർട്ട്ഫോൺ മോഡലിന്റെ ചിത്രങ്ങളും സ്പെസിഫിക്കേഷനുകളും വിലയും ചൈനയിലെ ചില ഓൺലൈൻ പ്രോഡക്റ്റ്സ് ലൈബ്രററികളിൽ വന്നിരുന്നു. ചൈനയിലെ 3സി സർട്ടിഫിക്കേഷൻ സൈറ്റിൽ വിവോ വൈ33എസ് 5ജി സ്മാർട്ട്ഫോൺ കണ്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.

ചൈനയിൽ ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള സ്മാർട്ട്ഫോണുകളാണ് 3സി സർട്ടിഫിക്കേഷൻ സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഡിസംബറിലാണ് ചൈനീസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ മോഡൽ നമ്പർ വി2166എ എന്ന പേരിലുള്ള ഹാൻഡ്‌സെറ്റ് കണ്ടെത്തിയത്. ( റിപ്പോർട്ട് അനുസരിച്ച്, ഇത് ഒരു മിഡ് റേഞ്ച് 5ജി സ്മാർട്ട്‌ഫോൺ ആണ് ). പിന്നാലെ പുറത്ത് വന്ന റിപ്പോർട്ടുകളെല്ലാം വി2166എ മോഡൽ വിവോയുടെ പുറത്തിറങ്ങാനിരിക്കുന്ന വൈ33എസ് 5ജി ആണെന്ന് അവകാശപ്പെടുകയാണ്. വിവോ വൈ33എസിന്റെ 4ജി വേരിയന്റ് കഴിഞ്ഞ വർഷം ആദ്യം പുറത്തിറക്കിയിരുന്നു. വിവോ വൈ33എസ് 5ജി സ്മാർട്ട്ഫോണിനേക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും കമ്പനി ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

വില
ചൈനയിലെ ലിസ്റ്റിങ് അനുസരിച്ച്, പുറത്തിറങ്ങാനിരിക്കുന്ന വിവോ വൈ33എസ് 5ജി യുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,499 യുവാൻ ( ഏകദേശം 17,685 രൂപ ) വില വരും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,599 യുവാൻ ( ഏകദേശം Rs18,865 ) രൂപയും നൽകണം. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,699 യുവാൻ ( ഏകദേശം 20,046 രൂപ ) വിലയും വരും.

വിവോ വൈ33എസ് 4ജി വേരിയന്റ്
വിവോ വൈ33എസ് 4ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 17,990 രൂപയാണ് വില വരുന്നത്. മിഡ്‌ഡേ ഡ്രീം, മിറർ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ വൈ33എസ് 4ജി വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നതും. വിവോ വൈ33എസ് 4ജി ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒസ് 11.1 ൽ പ്രവർത്തിക്കുന്നു. കൂടാതെ 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ( 1,080 × 2,408 പിക്‌സൽ ) എൽസിഡി ഡിസ്പ്ലേയും വിവോ വൈ33എസ് 4ജിയുടെ പ്രത്യേകതയാണ്.

വിവോ വൈ33എസ് 4ജി, സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ആണ് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിലെ ക്യാമറ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളിങിനും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയാണ് വിവോ വൈ33എസ് 4ജിയിൽ ഉള്ളത്. നോച്ച് ഡിസൈനാണ് സെൽഫി ക്യാമറയ്ക്ക് നൽകിയിരിക്കുന്നത്. കൂടാതെ, 8 ജിബി റാമും 4 ജിബി എക്സ്റ്റെൻഡഡ് റാമും സഹിതം മീഡിയടെക് ഹീലിയോ പി 88 സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ33എസ് 4ജി ഫീച്ചർ ചെയ്യുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകൾക്കായി ഫോണിൽ ഡ്യുവൽ ബാൻഡ് വൈഫൈ, 4ജി, ബ്ലൂടൂത്ത് വി5, ജിപിഎസ്, എൻഎഫ്‌സി, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഇ കോമ്പസ്, ഗൈറോസ്കോപ്പ് എന്നിവ സെൻസറുകളിൽ ഉൾപ്പെടുന്നു. വിവോ വൈ33എസ് ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫേസ് അൺലോക്കും അടങ്ങിയിരിക്കുന്നു.


Click it and Unblock the Notifications








