സിഫോര്‍, ഒരു പുതിയ മൊബൈല്‍ ബ്രാന്റു കൂടി

Posted By: Staff

 സിഫോര്‍, ഒരു പുതിയ മൊബൈല്‍ ബ്രാന്റു കൂടി

മൊബൈല്‍ ലോകത്തെ മല്‍സരങ്ങളില്‍ പങ്കാളിയാകാന്‍ ഇതാ ഒരു പുതിയ ബ്രാന്റു കൂടി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുനോത്ത് ഗ്രൂപ്പും ചൈനയിലെ ജി ഫൈവും ചേര്‍ന്നാണ് സിഫോര്‍ എന്ന പേരില്‍ ഒരു ഹാന്‍ഡ്‌സെറ്റ് ബ്രാന്‍ഡുമായി രംഗത്തെത്തുന്നത്.

ഈ ബ്രാന്‍ഡില്‍ മൊബൈല്‍ ഫോണുകളുടെ ഒരു നിര തന്നെ നമുക്ക് പ്രതീക്ഷിക്കാം. 2,000 രൂപ മുതല്‍ 14,000 രൂപ വരെ വിലയുള്ള വിവിധ മൊബൈലുകളായിരിക്കും ഈ ബ്രാന്‍ഡ് നെയിമിനു കീഴില്‍ വരിക.

ടച്ച് ഫോണുകള്‍ മാത്രമേ സിഫോര്‍ പുറത്തിറക്കൂ എന്നു മുന്നോത്ത് ജി ഫൈവ് ചെയര്‍മാന്‍ ശ്രീ. ജസ്വന്ത് മുന്നോത്ത് അറിയിച്ചു. മൊബൈല്‍ വിപണിയുടെ 10 മുതല്‍ 12 ശതമാനം വരെ ടച്ച്‌ഫോണുകള്‍ അടക്കി വാഴുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യ-ഉപരി വര്‍ഗ്ഗത്തെയാണ് സിഫോര്‍ ടച്ച് ഫോണുകള്‍ ലക്ഷ്യമിടുന്നത്.

ഒരു ശരാശരി വിലയില്‍ ഒരു മാസത്തില്‍ 50,000 യൂണിറ്റ് എന്ന കണക്കിന് വില്‍പന നടക്കുമെന്നാണ് സിഫോര്‍ പ്രതീക്ഷിക്കുന്നത്.ജി ഫൈവുമായുള്ള കൂട്ടുകെട്ടിലൂടെ ഇന്ത്യയില്‍ നോക്കിയയ്ക്കു ശേഷമുള്ള ഏറ്റവും വലിയ മൊബൈല്‍ കമ്പനിയാവും എന്നും അദ്ദേഹം അവകാശപ്പെട്ടു.

ആഫ്റ്റര്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരായ വേള്‍ഡ് എയ്‌സുമായി പാര്‍ട്ണര്‍ഷിപ്പ് സ്ഥാപിച്ചു കഴിഞ്ഞു എന്നത് മുന്നോത്ത് ജി ഫൈവ് രണ്ടു കല്‍പിച്ചു തന്നെയാണ് ഇറങ്ങി പുരപ്പെട്ടിരിക്കുന്നത് മനസ്സിലാക്കാം.

പ്രശസ്ത ബോളിവുഡ് ചലച്ചിത്രതാരം ഇമ്രാന്‍ ഖാന്‍ അല്ലെങ്കില്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെയോ ആണ് സിഫോറിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രതാീക്ഷിക്കുന്നത് എങ്കിലും ഇതിനെ കുറിച്ച് ഇതു വരെ സിഫോറിന്റെ ഭാഗത്തു നിന്നും ഔദ്യോഗികമായ ഒരറിയിപ്പും ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot