MWC 2019: എക്‌സ്പീരിയ ശ്രേണിയില്‍ നാല് സ്മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിച്ച് സോണി

|

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സോണി എക്‌സ്പീരിയ ശ്രേണിയില്‍ നാല് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിച്ചു. എക്‌സ്പീരിയ 1, എക്‌സ്പീരിയ L3, എക്‌സ്പീരിയ 10, എക്‌സ്പീരിയ 10 പ്ലസ് എന്നിവയാണ് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍.

MWC 2019: എക്‌സ്പീരിയ ശ്രേണിയില്‍ നാല് സ്മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിച

799 യൂറോയാണ് എക്‌സ്പീരിയ 1-ന്റെ വില. എക്‌സ്പീരിയ 10-ന്റെ വില 349.99 ഡോളറാണ്. 429.99 ഡോളര്‍ വിലയുള്ള എക്‌സ്പീരിയ 10 പ്ലസ് മാര്‍ച്ച് 18-ന് അമേരിക്കന്‍ വിപണിയിലെത്തും. എക്‌സ്പീരിയ L3-യുടെ വിലയെക്കുറിച്ചും ലഭ്യതയെപ്പറ്റിയും കമ്പനി ഇതുവരെ ഔദ്യേ.ാഗികമായി വ്യക്തമാക്കിയിട്ടില്ല.

സോണി എക്‌സ്പീരിയ 1

സോണി എക്‌സ്പീരിയ 1

21:9 ആസ്‌പെക്ട് റേഷ്യയോട് കൂടിയ സോണിയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് എക്‌സ്പീരിയ 1. 3840X1644 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 6.5 ഇഞ്ച് 4K HDR OLED ഡിസ്‌പ്ലേയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. CineAlta സവിശേഷതയോട് കൂടിയതാണ് ഡിസ്‌പ്ലേയെന്ന് കമ്പനി അവകാശപ്പെടുന്നു. DCI-P3 100 ശതമാനം, BT.2020 എന്നിവ പിന്തുണയ്ക്കുന്ന സ്‌ക്രീനാണിത്.

സോണി

സോണി

മൂന്ന് ക്യാമറകളോട് കൂടിയ ആദ്യ സോണി സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകതയും എക്‌സ്പീരിയ 1-ന് ഉണ്ട്. മൂന്നും 12MP ക്യാമറകളാണ്. f/1.6 അപെര്‍ച്ചറും 1.4 മൈക്രോണ്‍ പിക്‌സല്‍ സൈസുമുള്ളതാണ് ആദ്യത്തെ ക്യാമറ. 135 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ്, f/2.4 അപെര്‍ച്ചര്‍ എന്നിവയാണ് രണ്ടാമത്തെ ക്യാമറയുടെ പ്രത്യേകതകള്‍. മൂന്നാമത്തെ സെന്‍സറിന്റെ അപെര്‍ച്ചറും f/2.4 തന്നെ. 2x ഒപ്ടിക്കല്‍ സൂം, OIS, ഹൈബ്രിഡ് OIS/EIS വീഡിയോ സ്‌റ്റെബിലൈസേഷന്‍ എന്നിവയാണ് ക്യാമറകളുടെ മറ്റ് പ്രത്യേകതകള്‍. ഫുള്‍ എച്ച്ഡിയില്‍ 960fps സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ റെക്കോഡിംഗ്, 4K HDR മൂവി റെക്കോഡിംഗ്, RAW നോയ്‌സ് റിഡക്ഷന്‍, 10fps വരെ AF/AE, RGBC-IR സെന്‍സര്‍ എന്നീ സൗകര്യങ്ങളുമുണ്ട്. മുന്നില്‍ 8MP ക്യാമറയാണ്. 1/4 സെന്‍സര്‍ സൈസ്, 84 ഡിഗ്രി വൈഡ് ആംഗിള്‍, f/2.0 അപെര്‍ച്ചര്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റ്

സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റ്

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റ്, അഡ്രിനോ 640 GPU, 6GB റാം, 128GB ഇന്റേണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയ്ഡ് 9.0 പൈ, 3300 mAh ബാറ്ററി, 4G VoLTE, WiFi 802.11 ac (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.0, GPS, GLONASS, NFC, USB 3.1 ടൈപ്പ് സി പോര്‍ട്ട് എന്നിവയും എടുത്തുപറയേണ്ട സവിശേഷതകളാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാന്‍ കഴിയും. Qnovo അഡാപ്റ്റീവ് ചാര്‍ജിംഗ് ക്വിക് ചാര്‍ജ് 3.0, Qi വയര്‍ലെസ്സ് ചാര്‍ജിംഗ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ആന്‍ഡ്രോയ്ഡ് 9.0

ആന്‍ഡ്രോയ്ഡ് 9.0

ആന്‍ഡ്രോയ്ഡ് 9.0 പൈയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്ഥാപിച്ചിരിക്കുന്നു. എക്‌സ്പീരിയ 10, എക്‌സ്പീരിയ 10 പ്ലസ് എന്നിവയില്‍ യഥാക്രമം 6 ഇഞ്ച്, 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ CineWide ഡിസ്‌പ്ലേയാണുള്ളത്. റെസല്യൂഷന്‍ 2560X1080 പിക്‌സലും ആസ്‌പെക്ട് റേഷ്യോ 21:9-ഉം ആണ്. എക്‌സ്പീരിയ 10 പ്ലസ് പ്രവര്‍ത്തിക്കുന്നത് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സറിലാണ്. അഡ്രിനോ 509 GPU-വുമുണ്ട്. എക്‌സ്പീരിയ 10-ല്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്‌സെറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 ആണ്. 4GB റാം, 64GB സ്റ്റോറേജ് എന്നിവയാണ് 10 പ്ലസിന്റെ മറ്റ് പ്രത്യേകതകള്‍. എക്‌സ്പീരിയ10-ല്‍ 3GB റാമും 64 GB സ്റ്റോറേജുമുണ്ട്.

 ക്യാമറയെ ആകര്‍ഷകമാക്കുന്നു.

ക്യാമറയെ ആകര്‍ഷകമാക്കുന്നു.

എക്‌സ്പീരിയ 10-ല്‍13MP, 5MP ക്യാമറകളാണുള്ളത്. f/2.4 അപെര്‍ച്ചര്‍, 1.4 മൈക്രോണ്‍ പിക്‌സല്‍ സൈസ്, 1/4 ഇഞ്ച് സെന്‍സര്‍ എന്നിവയാണ് പ്രൈമറി ലെന്‍സിന്റെ പ്രത്യേകതകള്‍. സെക്കന്ററി ലെന്‍സിന്റെ അപെര്‍ച്ചര്‍ f/2.4 ആണ്. 10 പ്ലസില്‍ 12MP, 8MP ക്യാമറകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. f/1.75 അപെര്‍ച്ചര്‍, f/2.8 ഇഞ്ച് സെന്‍സര്‍ എന്നിവയാണ് 12MP ക്യാമറയുടെ സവിശേഷതകള്‍. 8MP ക്യാമറയുടെ അപെര്‍ച്ചര്‍ f/2.4-ഉം പിക്‌സല്‍ സൈസ് 1.12 മൈക്രോണുമാണ്. രണ്ട് സ്മാര്‍ട്ട്‌ഫോണുകളിലെയും സെല്‍ഫി ക്യാമറ 8MP തന്നെ. f/2.0 അപെര്‍ച്ചര്‍, 1/4 ഇഞ്ച് സെന്‍സര്‍, 1.12 മൈക്രോണ്‍ പിക്‌സല്‍ സൈസ്, 84 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവ സെല്‍ഫി ക്യാമറയെ ആകര്‍ഷകമാക്കുന്നു.

എക്‌സ്പീരിയ10

എക്‌സ്പീരിയ10

എക്‌സ്പീരിയ 10-ല്‍ 2870mAh ബാറ്ററിയും 10 പ്ലസില്‍ 3000 mAh ബാറ്ററിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4G VoLTE, WiFi 802.11ac (2.4GHz, 5GHz), ബ്ലൂടൂത്ത് 5 LE, GPS, GLONASS, NFC, USB ടൈപ്പ് സി പോര്‍ട്ട്, ഇരട്ട സിം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സോണി എക്‌സ്പീരിയ L3

സോണി എക്‌സ്പീരിയ L3

5.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയോട് കൂടിയ എക്‌സ്പീരിയ L3-യുടെ റെസല്യൂഷന്‍ 1520X720 പിക്‌സല്‍സാണ്. മീഡിയടെക് ഹെലിയോ P22 ചിപ്‌സെറ്റ്, IMG പവര്‍ VR GE8320 ജിപിയു എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3GB റാമും 32 GB സ്‌റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാന്‍ കഴിയും.

പ്രധാന സവിശേഷതകള്‍

പ്രധാന സവിശേഷതകള്‍

പിന്നില്‍ 13MP, 2MP ക്യാമറകളുണ്ട്. f/2.2 അപെര്‍ച്ചര്‍, 1.12 മൈക്രോണ്‍ പിക്‌സല്‍ സൈസ് എന്നിവയാണ് പ്രൈമറി ക്യാമറയുടെ പ്രധാന സവിശേഷതകള്‍. f/2.0 അപെര്‍ച്ചറോട് കൂടിയ 8MP ക്യാമറയാണ് മുന്നില്‍. ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3300 mAh ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4G VoLTE, WiFi 802.11 b/g/n, ബ്ലൂടൂത്ത് 5.0, ജിപിഎസ്, GLONASS, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, NFC, ഇരട്ട സിം മുതലായവയാണ് മറ്റ് പ്രധാന പ്രത്യേകതകള്‍.

Best Mobiles in India

Read more about:
English summary
MWC 2019: Sony Xperia 1, Xperia 10, Xperia 10 Plus and Xperia L3 announced

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X